ലോകം ഇനിയും ആ മനുഷ്യനെ അറിയേണ്ടതായിട്ടാണിരിക്കുന്നത്. ലോകചരിത്രത്തില്‍ പ്രവാചകന്മാരെയും അവരുടെ ജീവിതങ്ങളെയും കുറിച്ച് നാം വായിക്കാറുണ്ട്. ശതകങ്ങളിലായി രൂപപ്പെടുന്ന ഗ്രന്ഥങ്ങളിലൂടെയും ശിഷ്യരുടെ പ്രവൃത്തികളിലൂടെയുമാണ് അവര്‍ നമ്മുടെയടുക്കല്‍ എത്തുന്നത്. പ്രാചീനപ്രവാചകന്മാരുടെ മഹനീയജീവിതങ്ങള്‍ ആയിരമായിരം സംവത്സരങ്ങളിലെ മിനുക്കുപണിയും കടച്ചിലുംകൊണ്ട് രൂപപ്പെട്ടിട്ടാണ് നമുക്കു കിട്ടുക. എങ്കിലും എന്റെ അഭിപ്രായത്തില്‍, അവരിലാരുടെ ജീവിതവും എന്റെ കണ്ണുകൊണ്ട് കണ്ട ആ ജീവിതത്തോട് – ആരുടെ തണലിലാണോ ഞാന്‍ ജീവിച്ചത്, ആരുടെ ചേവടികള്‍ പണിഞ്ഞാണോ ഞാന്‍ സ്മസ്തവും പഠിച്ചത് – ആ ശ്രീരാമകൃഷ്ണപരമഹംസരുടെ ജീവിതത്തോട്, സമുജ്ജ്വലതയില്‍ കിടപിടിക്കില്ല.
– സ്വാമി വിവേകാനന്ദന്‍
















