പ്യോങ്ങ്‌യാങ്ങ്: അമ്മാവന്‍ ചാങ്ങ് സോങ്ങ് തേക്കിന്റെ വധശിക്ഷയെ ശരിവെച്ച് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്‍ രംഗത്ത്. ഭരണകൂടത്തെ വഞ്ചിച്ചതിനാണ് അദ്ദേഹത്തിനെ തൂക്കിലേറ്ററ്റിയതെന്നും രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനുള്ള ശക്തമായ നടപടിയാണ് ഇതെന്നും ഉന്‍ പറഞ്ഞു. ഇതാദ്യമായാണ് അമ്മാവന്റെ വധശിക്ഷയെക്കുറിച്ച് കിം ജോങ്ങ് ഉന്‍ പ്രതികരിക്കുന്നത്.
ഉത്തരകൊറിയയിലെ ദേശീയ ടെലിവിഷനിലൂടെ തന്റെ പതുവത്സര സന്ദേശത്തിലാണ് അമ്മാവന്റെ വധശിക്ഷയെ ശരിവെച്ച് ഉന്‍ സംസരിച്ചത്. വര്‍ക്കേഴ്സ പാര്‍ട്ടിക്കുള്ളിലെ വിമത മാലിന്യങ്ങളെ പുറംതള്ളുന്നത് രാജ്യത്തിന്റെ ഐക്യത്തിന് നൂറുവട്ടം ഗുണംചെയ്യുമെന്നും എല്ലാ നിഷേധികളുടെയും വിമതരുടെയും ഗതി ഇതു തന്നെയായിരിക്കുമെന്നും ഉന്‍ പറഞ്ഞു. വര്‍ക്കേഴ്സ് പാര്‍ട്ടിയെ അധികാര പരിധിയില്‍ കൊണ്ടുവരുവാന്‍ ചാങ്ങ് സോങ്ങ് തേക്ക് ശ്രമിച്ചെന്നും ഉന്‍ കുറ്റപ്പെടുത്തി.
രാജ്യദ്രോഹം, വിശ്വാസവഞ്ചന, ഭരണകൂട അട്ടിമറിശ്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ചാങ്ങ് സോങ്ങ് തേക്കിനെ വധശിക്ഷയ്‌ക്ക് വിധേയനാക്കിയത്. അതിന് മുമ്പ് തന്നെ ചാങ്ങിനെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. കിം ജോങ്ങ് ഉന്നിന്റെ പിതൃസഹോദരി ഭര്‍ത്തവായ ചാങ്ങ് സോങ്ങിനെ വഞ്ചനാകുറ്റം ചുമത്തി കഴിഞ്ഞ ഡിസംബറിലാണ് തൂക്കിലേറ്റിയത്. ചാങ്ങ് സോങ്ങിന്റെ അടുത്ത രണ്ട് അനുയായികളേയും പരസ്യമായി തൂക്കിലേറ്റിയിരുന്നു.
















