കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അന്തര്‍സംസ്ഥാന യാത്രാ വോള്‍വോ വാഹനങ്ങളില്‍ പാര്‍സല്‍ ചരക്കുകള്‍ യാതൊരു രേഖകളുമില്ലാതെ കേരളത്തിലെ പ്രധാന പട്ടണങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
ഈ രീതിയിലുള്ള ചരക്ക് കടത്തു മൂലം ലക്ഷക്കണക്കിന് രൂപയുടെ റവന്യൂ വരുമാനം സര്‍ക്കാരിന് നഷ്ടപ്പെടുന്നു. മാത്രമല്ല പാര്‍സല്‍ സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്ന വിവിധ വിഭാഗം തൊഴിലാളികളുടെ തൊഴിലും നഷ്ടപ്പെടുകയാണ്. പാര്‍സല്‍ സര്‍വീസ് മേഖലയേയും സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തേയും ബാധിക്കുന്നത് നിര്ത്തലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആള് കേരള പാര്‍സല്‍ സര്‍വീസ് എംപ്ലോയീസ് യൂണിയന് (സിഐടിയു)പതിനേഴാമത് സംസ്ഥാന സമ്മേളനം ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് എഴുത്തച്ഛന് പുരസ്കാര ജേതാവ് പ്രൊഫസര്‍ എം.കെ.സാനു മാസ്റ്ററെ ആദരിക്കുന്ന ചടങ്ങ് പി.രാജീവ് എംപി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: