മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്‌ക്ക് ജയം. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു കംഗാരുക്കളുടെ വിജയം. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 4-0ന് മുന്നിലാണ് ഓസ്‌ട്രേലിയ. വിജയിക്കാനാവശ്യമായ 231 റണ്‍സ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ നേടി. ക്രിസ് റോജേഴ്‌സിന്റെ 116 റണ്‍സും ഷെയ്ന്‍ വാട്‌സന്‍ പുറത്താകാതെ നേടിയ 83 റണ്‍സുമാണ് ഓസീസിന് അനായാസ വിജയത്തിന് വഴിയൊരുക്കിയത്.
സ്‌ക്കോര്‍: ഇംഗ്‌ളണ്ട്: 255, 179; ഓസ്‌ട്രേലിയ: 204, 231/2
















