ബാഗ്ദാദ്: ഉത്തര ബാഗ്ദാദിലെ ത്രിക്രിത്തില്‍ ഒരു സ്വകാര്യ ടി.വി ചാനല്‍ സ്റ്റേഷനു നേരെ നാലു പേരടങ്ങുന്ന ചാവേര്‍സംഘം നടത്തിയ സ്ഫോടനത്തില്‍ രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
സലാഹുദ്ദീന് ചാനലിന്രെ തിര്ക്കിതിലെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ചാനല്‍ ആസ്ഥാനത്ത് തീ പടര്‍ന്നു.
കെട്ടിടത്തില്‍ നിന്ന് കുറച്ച് പേരെ രക്ഷിച്ചെങ്കിലും നിരവധി പേര് ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തില്‍ അഞ്ചോളം മാദ്ധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കണക്കുകള്‍ പ്രകാരം ഇറാഖില്‍ 2013ല്‍ വിവിധ ഇടങ്ങളിലായി നടന്ന സ്ഫോടനങ്ങളില്‍ 6650 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: