Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യപോരാട്ടം സമനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 09:08 pm IST
inSports

ജോഹന്നസ്ബര്‍ഗ്‌: ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റാണ്‌ ഏകദിനത്തേക്കാള്‍ വീറും വാശിയും കണ്ട പോരാട്ടത്തിനൊടുവില്‍ സമനിലയില്‍ കലാശിച്ചത്‌. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 458 റണ്‍സ്‌ വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കക്ക്‌ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 450 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ദിവസത്തെ അവസാന രണ്ട്‌ ഓവറില്‍ ദക്ഷിണാഫ്രിക്കക്ക്‌ വിജയിക്കാന്‍ 16 റണ്‍സ്‌ മാത്രമായിരുന്നു വേണ്ടിയിരുന്നത്‌. എന്നാല്‍ സഹീര്‍ഖാന്‍ എറിഞ്ഞ അവസാനത്തേതിന്‌ തൊട്ടുമുന്‍പത്തേ ഒാ‍വറില്‍ റണ്ണൊന്നും നേടാന്‍ ദക്ഷിണാഫ്രിക്കക്ക്‌ കഴിഞ്ഞില്ല. ഇതോടെ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ആതിഥേയര്‍ക്ക്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ മുഹമ്മദ്‌ ഷാമി എറിഞ്ഞ അവസാന ഓവറില്‍ എട്ട്‌ റണ്‍സെടുക്കാനേ ദക്ഷിണാഫ്രിക്കക്ക്‌ കഴിഞ്ഞുള്ളൂ. ഇതോടെ ത്രസിപ്പിക്കുന്നപോരാട്ടം കണ്ട ആദ്യ ടെസ്റ്റ്‌ സമനിലയില്‍ കലാശിച്ചു. സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 280 & 421, ദക്ഷിണാഫ്രിക്ക 244 & 450/7.

138ന്‌ രണ്ട്‌ എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ്‌ പുനരാരംഭിച്ച ദക്ഷിണഫ്രിക്കക്ക്‌ മൂന്നാം വിക്കറ്റ്‌ എളുപ്പത്തില്‍ നഷ്ടപ്പെട്ടു. 76 റണ്‍സുമായി ബാറ്റിംഗ്‌ തുടന്ന ആല്‍വിരോ പീറ്റേഴ്സനാണ്‌ ആദ്യം മടങ്ങിയത്‌. മുഹമ്മദ്‌ ഷാമിയുടെ പന്തില്‍ ബൗള്‍ഡായാണ്‌ പീറ്റേഴ്സണ്‍ കൂടാരം കയറിയത്‌. പിന്നീട്‌ ഡുപ്ലെസിസും ജാക്ക്‌ കല്ലിസും ചേര്‍ന്ന്‌ സ്കോര്‍ 197 റണ്‍സിലെത്തിച്ചു. ഏകദിന ശൈലിയില്‍ ബാറ്റ്‌ വീശി 37 പന്തില്‍ നിന്ന്‌ ആറ്‌ ബൗണ്ടറികളോടെ 34 റണ്‍സെടുത്ത കല്ലിസിനെ സഹീര്‍ ഖാന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. ടെസ്റ്റ്‌ ക്രിക്കറ്റില്‍ സഹീറിന്റെ 300-ാ‍മത്‌ ഇരയായിരുന്നു കല്ലിസ്‌. ഇതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടുവെങ്കിലും ഡുപ്ലെസിസും എ.ബി. ഡിവില്ലിയേഴ്സും ചേര്‍ന്ന്‌ അത്‌ തല്ലിക്കെടുത്തി. എന്നാല്‍ വിജയത്തിനായി ശ്രമിക്കുന്നതിന്‌ പകരം സമനില ലക്ഷ്യമാക്കിയായിരുന്നു ഡുപ്ലെസിസും ഡിവില്ലിയേഴ്സും കളിച്ചത്‌. പിന്നീട്‌ ഇരുവരും ചേര്‍ന്ന്‌ സ്കോര്‍ 300 കടത്തി. ഇതിനിടെ ഡുപ്ലെസിസും ഡിവില്ലിയേഴ്സും അര്‍ദ്ധസെഞ്ച്വറികളും പൂര്‍ത്തിയാക്കി. പിന്നീട്‌ ഇരുവരും സെഞ്ച്വറിയും കരസ്ഥമാക്കി. ഒടുവില്‍ അഞ്ചാം വിക്കറ്റില്‍ 205 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത്‌ ദക്ഷിണാഫ്രിക്കയെ വിജയത്തിന്റെ വക്കിലെത്തിച്ചശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 168 പന്തുകളില്‍ നിന്ന്‌ 12 ബൗണ്ടറികളോടെ 103 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സിനെ ഇഷാന്ത്‌ ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കിയതോയൊണ്‌ ഇന്ത്യന്‍ ശ്വാസം നേരെവീണത്‌. അഞ്ച്‌ റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഡുമ്നിയെയും ദക്ഷിണാഫ്രിക്കക്ക്‌ നഷ്ടമായി. അഞ്ച്‌ റണ്‍സെടുത്ത ഡുമ്നിയെ ഷാമി ബൗള്‍ഡാക്കി. വിജയത്തിന്‌ 16റണ്‍സ്‌ അകലെ വച്ച്‌ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നേറുകയായിരുന്ന ഡുപ്ലെസിസും മടങ്ങി. 309 പന്തുകളില്‍ നിന്ന്‌15 ബൗണ്ടറികളുമടക്കം 134 റണ്‍സെടുത്ത്‌ കുതിക്കുകയായിരുന്ന ഡുപ്ലെസിസിനെ രഹാനെ റണ്ണൗട്ടാക്കി. പിന്നീട്‌ 25 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ഫിലാന്‍ഡറും 6 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന സ്റ്റെയിനും ചേര്‍ന്ന്‌ ടീമിനെ വിജയത്തിലേക്ക്‌ നയിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതോടെ മത്സരം ആവേശകരമായ സമനിലയില്‍ അവസാനിച്ചു. ഇന്ത്യക്ക്‌ വേണ്ടി മുഹമ്മദ്‌ ഷാമി മൂന്നും സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും ഓരോ വിക്കറ്റും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

Samskriti

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

Samskriti

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

Kerala

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.