Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎയുടെ ഭരണശേഷി നഷ്ടമായി: ജെയ്റ്റ്ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 10:18 pm IST
inIndia

ന്യൂദല്‍ഹി: യുപിഎയുടെ ഭരണശേഷി നഷ്ടമായെന്ന്‌ ബിജെപി നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. അഴിമതിഭരണം പ്രതിച്ഛായ തകര്‍ത്തിരിക്കുന്നു. തീരുമാനം എടുക്കാനുള്ള കഴിവില്ലാതായിരിക്കുന്നു.മന്ത്രിമാര്‍ക്കിടയില്‍ ഐക്യമില്ലാതായി. രാജ്യത്തെ തകര്‍ന്നടിഞ്ഞ സമ്പദ്‌ വ്യവസ്ഥയെ രക്ഷിക്കാനാവാത്ത സ്ഥിതി വന്നിരിക്കുന്നു. ഇതിനു പുറമേ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ യുപിഎ നേരിടുന്നുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.

ജനകീയ നേതാവായി മാറാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‌ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ തലമുറയിലെ നേതാവെന്ന്‌ യുപിഎ ഉയര്‍ത്തിക്കാണിക്കുന്ന രാഹുല്‍ഗാന്ധി അവര്‍ ആഗ്രഹക്കുന്നവിധത്തില്‍ ഉയരുന്നില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. ഭരിക്കാനുള്ള കഴിവ്‌ യുപിഎക്ക്‌ നഷ്ടപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കഴിവു പോലും നേതാക്കള്‍ക്കില്ലെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.

ധാര്‍ഷ്ട്യത്തോടെയുള്ള യുപിഎ സര്‍ക്കാരിന്റെ ഭരണം മന്ത്രിമാരുടേയും നേതാക്കളുടെയും പ്രസ്താവനകളില്‍ നിഴലിച്ചു. അധികാരം ശാശ്വതമാണെന്ന്‌ ചിന്തിച്ച ഇവര്‍ മറ്റ്‌ രാഷ്‌ട്രീയ ഇടപെടലുകള്‍ ഭരണത്തില്‍ ഉണ്ടാകില്ലെന്നും വിശ്വസിച്ചു.

അമിതമായ പ്രചാരണങ്ങള്‍ യുപിഎയ്‌ക്ക്‌ തന്നെ അപകടമായി. രാജ്യത്തെ ജനങ്ങള്‍ക്ക്‌ ഇത്തരം പ്രചാരണങ്ങള്‍ ദഹിക്കില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. യുപിഎ നേതാക്കള്‍ മാത്രമേ അവരുടെ പ്രചാരണങ്ങള്‍ വിലമതിക്കുന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ ഭരണശേഷിയില്ലായ്‌മക്ക്‌ തെളിവാണ്‌. സമ്മേളനം തടസമില്ലാതെ നടത്താന്‍ പോലും ശ്രമം ഉണ്ടായില്ല. പാതിവഴിയില്‍ സമ്മേളനം അവസാനിക്കാന്‍ യുപിഎ അംഗങ്ങളും സഖ്യ കക്ഷികളുമാണ്‌ കാരണമായതെന്നും ജെയ്റ്റ്ലി പറഞ്ഞു.

വര്‍ഷങ്ങളായി കെട്ടിക്കിടന്ന ലോക്പാല്‍ ബില്‍ പാസാകാതിരുന്നത്‌ നിയമങ്ങള്‍ അംഗീകരിക്കാന്‍ യുപിഎ തയ്യാറാകാതിരുന്നതിനാലാണ്‌. അണ്ണാഹസാരെയുമായി ചര്‍ച്ച നടത്തില്ലെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്ന യുപിഎ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ ഞാന്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ പോലും അംഗീകരിച്ചില്ല. സെലക്ട്‌ കമ്മറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റുവാങ്ങേണ്ടി വന്നതും യുപിഎ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം കാരണമാണെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.

ആംആദ്മിയെ കൈകാര്യം ചെയ്യാന്‍ യുപിഎയുടെ പദ്ധതി എന്ത്‌ പദ്ധതിയാണ്‌ തയ്യാറാക്കുന്നതെന്നും ജെയ്റ്റ്ലി ചോദിച്ചു. കോണ്‍ഗ്രസിന്റെ ബി ടീമാണ്‌ ആംആദ്മിയെന്ന്‌ പറയുന്നത്‌ മുഴുവന്‍ ശരിയല്ല. ആംആദ്മി യുടെ ബി ടീമാണ്‌ തങ്ങളെന്നാണ്‌ കോണ്‍ഗ്രസ്‌ ഇപ്പോള്‍ പറയുന്നത്‌- തിരിച്ചടിക്കാനുള്ള കഴിവില്ലായ്‌മക്ക്‌ മറ്റൊരുദാഹരണമാണിതെന്നും ജെയ്റ്റ്ലി പറഞ്ഞു.

തെലങ്കാന വിഷയത്തില്‍ പാര്‍ട്ടി ഒഴിഞ്ഞുമാറുകയാണ്‌. തീര്‍ച്ചയായും പുതിയ ഒരു സംസ്ഥാനം ആവശ്യമാണ്‌. എന്നാല്‍ തെലങ്കാന വിഷയത്തില്‍ ആന്ധ്രാപ്രദേശിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്താനോ നീതി നടപ്പാക്കാനോ യുപിഎക്ക്‌ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമതി ഭരണത്തില്‍ നിന്നും സര്‍ക്കാരിനെ കരകയറ്റാനോ, സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന്‌ രാജ്യത്തെ രക്ഷിക്കാനോ ശരിയായ നടപടികള്‍ യുപിഎ കൈക്കൊണ്ടില്ലെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി. തെറ്റുകളില്‍ നിന്നും യുപിഎ ഇതുവരെ പാഠംപഠിച്ചിട്ടില്ല. ടു ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട ജെപിസി റിപ്പോര്‍ട്ട്‌ അംഗീകരിച്ചത്‌ യാതൊരു ചര്‍ച്ചയും കൂടാതെയാണ്‌. യുപിഎയുടെ പ്രതിച്ഛായക്ക്‌ മങ്ങലേറ്റതിന്‌ ഇത്‌ കാരണമായെന്നും ജെയ്റ്റ്ലി പറഞ്ഞു.

കമ്മ്യൂണല്‍ വയലന്‍സ്‌ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ഷിന്‍ഡെ നന്നെ പരിശ്രമിച്ചു. എന്നാല്‍ അതിന്‌ സാധിച്ചില്ല. ജനങ്ങളെ ധ്രുവീകരിക്കുന്നതാണ്‌ ഈ ബില്‍. അതു ഭരണഘടനാ വ്യവസ്ഥകളെ ഹനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിഎ സര്‍ക്കാര്‍ ഒരു മുടന്തന്‍ താറാവല്ല, അതു ചത്ത താറാവുതന്നെയാണെന്ന്‌ പറയാതിരിക്കാനാവില്ലെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌
Kerala

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം
Kerala

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പുതിയ വാര്‍ത്തകള്‍

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.