ജയ്പ്പൂര്‍: പന്ത്രണ്ട് പേരെ ഉള്‍പ്പെടുത്തി രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ മന്ത്രിസഭ രൂപീകരിച്ചു. ഒമ്പത് പേര്‍ക്ക് ക്യാബിനറ്റ് പദവി നല്കി. മൂന്നുപേരെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായാണ് നിയോഗിച്ചിരിക്കുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ രാജസ്ഥാന് ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
200 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 163 സീറ്റുകളുമായാണ് ബിജെപി അധികാരത്തിലെത്തിയത്. ഡിസംബര്‍ 13ന് വസുന്ധരെ രാജെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും മന്ത്രിമാര്‍ ഒപ്പം ചുമതലയേറ്റിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: