യാത്രകള്‍ നിങ്ങള്‍ക്ക് ഭയമാണോ…..എന്നാല്‍ ഇനി ഭയത്തിന് വിട നല്‍കൂ…..സേവ് അവര്‍ സോള്‍സ് നിങ്ങള്‍ക്കൊപ്പമുണ്ട്. എസ്ഒഎസ് അഥവാ സേവ് അവര്‍ സോള്‍സ് എന്ന അലാര്‍ട്ട് സംവിധാനം സ്ത്രീ സുരക്ഷക്കായി പുതുതായി വരുന്ന സാങ്കേതിക വിദ്യയാണ്. അടിയന്തരസാഹചര്യങ്ങളില്‍ സഹായാഭ്യര്ത്ഥനക്കായി എസ്ഒഎസ് സംവിധാനം സ്ത്രീകള്‍ക്ക് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. സന്ദേശം നല്‍കുന്നതിനുള്ള എസ്ഒഎസ് ബട്ടണ്‍ എല്ലാ മൊബെയില്‍ ഫോണുകളും നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരിലുള്ള നിര്‍ഭയ സുരക്ഷാ നിധിക്കു കീഴിലാണ് പദ്ധതി. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്.
ഏതെങ്കിലും തരത്തിലുള്ള ആക്രമണം സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്നാല്‍ എസ്ഒഎസ് അലര്‍ട്ട് സംവിധാനത്തില്‍ വിരല്‍ ഒന്ന് അമര്‍ത്തിയാല്‍ മതി പോലീസിനും ബന്ധുക്കള്‍ക്കും നിങ്ങള്‍ എവിടെയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമാകകും. പുതുതായി ഇറങ്ങുന്ന ഫോണുകളില്‍ ഈ സംവിധാനം നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയം മൊബെയില്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്കു നല്‍കും. നിര്‍ഭയ സുരക്ഷാനിധിക്കു കീഴില്‍ മൂന്നു മന്ത്രാലയങ്ങള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്കു കേന്ദ്ര ധനകാര്യ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്കയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ പദ്ധതി പ്രാബല്യത്തില്‍ വരാന്‍ താമസമുണ്ടാകില്ല. അലര്‍ട്ട് സംവിധാനം പുതിയ ഫോണുകളില്‍ മാത്രമല്ല ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണുകളില്‍ ലഭ്യമാക്കാനും, സൗജന്യമായി സഹായം എല്ലാ സ്ത്രീകള്‍ക്കും നല്‍കാനും നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലവും, ദേശീയപാത മന്ത്രാലയവും, റെയില്‍വേ മന്ത്രാലയവും സ്ത്രീസുരക്ഷക്കായി വിവിധ പദ്ധതികളാണ് മുന്നോട്ടുവെക്കുന്നത്. ഈ മൂന്ന് മന്ത്രാലയങ്ങളും ചേര്‍ന്നാണ് ഇപ്പോള്‍ ശുപാര്‍ശയും മുന്നോട്ടുവെച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ വെസ്റ്റേണ്‍, സെന്‍ട്രല്‍ റെയില്‍വേ സോണുകളിലാണ് എസ്ഒഎസ് അലാര്‍ട്ട് സംവിധാനം ആരംഭിക്കുന്നത്. തിരഞ്ഞെടുത്ത സോണുകളിലായിരിക്കും തുടക്കം. എല്ലാ മൊബെയില്‍ ശൃംഖലയുമായും ബന്ധിപ്പിക്കുന്ന അലര്‍ട്ട് സംവിധാനത്തിലൂടെ യാത്രക്കാരുടെ ഫോണുകളിലെ സന്ദേശങ്ങള്‍ റിക്കോര്‍ഡ് ചെയ്യും. സെന്റര്‍ഫോര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിനു കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 25.17 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ ഒരേയൊരു ലക്ഷ്യം സ്ത്രീ സുരക്ഷ തന്നെ…….
പ്രതികരിക്കാൻ ഇവിടെ എഴുതുക: