റോം: ഇറ്റലിയന്‍ പ്രധാനമന്ത്രി എന്റികോ ലെറ്റ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അതിജീവിച്ചു. പ്രധാനമന്ത്രിയുടെ സാമ്പത്തിക രാഷ്‌ട്രീയ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിപക്ഷമാണ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ പാര്‍ട്ടിയിലെ ഒരു വിഭാഗം അനുകൂലിച്ചതാണ് പ്രധാനമന്ത്രിക്ക് തുണയായത്. അവിശ്വാസ പ്രമേയത്തില്‍ വിജയിച്ചതിനെ പുതിയ തുടക്കം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഇനിയെല്ലാം നന്നായി ചെയ്യാന്‍ കഴിയുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സെനറ്റിലും ചേമ്പര്‍ ഓഫ് ഡെപ്യൂട്ടീസിലും അനായാസമായാണ് ലെറ്റ വിശ്വാസ വോട്ട് നേടിയത്.
ചേമ്പറിലേക്ക് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 212നെതിരെ 379 വോട്ടാണ് പ്രധാനമന്ത്രി നേടിയത്.
















