Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നോവല്‍ 24: തപസ്വാധ്യായനിരതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2013, 08:20 pm IST
in Samskriti

കാര്യങ്ങള്‍ തീരുമാനമായപ്പോള്‍ പെരുങ്കൂറുവാഴുന്നവര്‍ പുഴയുടെ തെക്കുഭാഗത്ത്‌ മനുഷ്യര്‍ക്കും നാല്‍ക്കാലികള്‍ക്കും വേണ്ടതെല്ലാം ചുരത്തുന്ന ശാന്തവും സുന്ദരവുമായ ഗ്രാമത്തില്‍ സൗരാഷ്‌ട്രക്കാര്‍ക്ക്‌ ഭവനങ്ങള്‍ സംവിധാനം ചെയ്തു. പണ്ട്‌ ഹസ്തിനാപുരത്തുകാര്‍ ഉപേക്ഷിച്ചുപോയ ഗൃഹങ്ങള്‍ അറ്റകുറ്റപ്പണികളെല്ലാം തീര്‍ത്ത്‌ സൗരാഷ്‌ട്രക്കാര്‍ക്ക്‌ കൊടുക്കകയും ജീവിതാവശ്യങ്ങള്‍ക്കായി കരമൊഴിവായി ഭൂമികള്‍ പതിച്ചു കൊടുക്കുകയും ചെയ്തു. കാര്‍മേഘങ്ങള്‍ കനിഞ്ഞു വര്‍ഷിക്കുന്ന, വേനല്‍ക്കാലത്തുകൂടി തണുപ്പു ചുരത്തുന്ന ചോലകളുള്ള ആ ഗ്രാമം സൗരാഷ്‌ട്രത്തില്‍നിന്ന്‌ പോന്നവര്‍ക്കെല്ലാം മനസ്സിണങ്ങുകയും അവിടെ വേരുപിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ചൊമാരിയുടെ മകന്‍ സൗരാഷ്‌ട്രക്കാരുടെ നേതാവായിരുന്ന അച്ഛന്റെ കുടുബത്തില്‍ നിന്ന്‌ വിവാഹം കഴിക്കുക കൂടിയുണ്ടായി. സത്യത്തില്‍ സഹോദരിയുമായുള്ള ആ വിവാഹം പരദേശികളാണ്‌ എന്ന തോന്നല്‍ വളരെ കുറച്ചു. ആ കാലത്ത്‌ പെരുങ്കൂര്‍ വാഴുന്നവര്‍ തീപ്പെടുകയും പുതിയവാഴുന്നവര്‍ സൗരാഷ്‌ട്രക്കാരെ നിര്‍മമം അപമാനിച്ച്‌ നാടുകടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അതിനു കാരണം ഊരുഗ്രാമക്കാരിലെ പ്രധാനികള്‍ വാഴുന്നവരുടെ സിരകളിലരിച്ചുകയറുന്ന ഏഷണികള്‍ ഓതിക്കൊടുത്തതാണ്‌. പണ്ട്‌ ഹസ്തിനാപുരത്തുനിന്ന്‌ വന്നവരില്‍ തിരിച്ചുപോകാത്തവരും സൗരാഷ്‌ട്രക്കാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരുമായ ചിലരുടെ ജീവന്‍ പോലും പെരുങ്കൂറു വാഴുന്നവരുടെ ഭടന്മാരുടെ ആയുധങ്ങളേറ്റ മുറിപ്പാടിലൂടെ ആര്‍ത്തനാദത്തോടെ പുറത്തിറങ്ങി ഗതികിട്ടാതെ അലഞ്ഞു. ഭീതിയുടെ ഇരുട്ടില്‍ കഷ്ടപ്പെട്ടുപോയ സൗരാഷ്‌ട്രക്കാരെയും ശേഷിച്ച സുഹത്തുക്കളെയും സാഹസികതയും കാരുണ്യവും ഉള്ള കുറുങ്കൂര്‍ ഇളയവാഴുന്നവര്‍ തക്കസമയത്ത്‌ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിക്കൊണ്ടുവന്നവര്‍ക്ക്‌ കുറുങ്കൂറു വാഴുന്നവര്‍ വേണ്ടതെല്ലാം ചെയ്തുതരാന്‍ തയ്യാറായിരുന്നു. പക്ഷേ പുതിയ നാട്ടില്‍ വേരുറയ്‌ക്കാന്‍ തുടങ്ങിയ ഭാവിയുടെ പ്രകാശകിരണങ്ങള്‍ ഇരുണ്ട ഭയത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ട്‌ ജീവച്ഛവങ്ങളായ സൗരാഷ്ടക്കാര്‍ മിക്കവരും തിരിച്ചു പോകാന്‍ തന്നെ തീരുമാനിച്ചു. ഒരു വശത്ത്‌ കൂടെയുള്ളവര്‍ തിരിച്ചു പോകുന്നതുകൊണ്ട്‌ ഒറ്റപ്പെടുന്നൂ എന്ന ഹൃദയം വാട്ടിക്കളയുന്ന തോന്നല്‍. മറുവശത്ത്‌ യജ്ഞസംരക്ഷണത്തിന്‌ വഴിയില്ലാതെ വിഷമിക്കുന്ന ഗ്രാമക്കാര്‍.
ഒരക്ഷരം പറയാതെ, മുന്നില്‍ വരാതെ, ദീര്‍ഘനിശ്വാസങ്ങളാല്‍ വഴി തടയുന്ന ദേവകി. മനസ്സിനെ പലകഷ്ണങ്ങളായി ചീന്തിയെറിയുന്ന ദശ ശരിക്കും ആ കാലത്ത്‌ അനുഭവിച്ചു. തികച്ചും അനാശ്രിതനായി അമ്മയുടെ അടുത്തു ചെന്നിരുന്നു. അമ്മയുടെ കാര്യം ആലോചിച്ചാല്‍ അദ്ഭുതം തോന്നും. അവ്യക്തത എന്ന വാക്കുതന്നെ അമ്മയെ സംബന്ധിച്ചിടത്തോളം ഇല്ല. പെരുങ്കൂറില്‍നിന്ന്‌ എല്ലാം നഷ്ടപ്പെട്ട സൗരാഷ്‌ട്രക്കാരെല്ലാം തന്നെ യജ്ഞപുരത്തെ കളത്തിലും അടുത്തുള്ള ഗൃഹങ്ങളിലും ഭാവിയിലെ അനിശ്ചിതത്വത്തിന്റെ ഇരുണ്ട ജ്വാലകളാളിനില്‍ക്കുന്ന ഇരുളിലേക്കു നോക്കിയിരിക്കുന്ന കാലത്തും അമ്മ ഇരുളിന്നപ്പുറത്ത്‌ പ്രഭാതം ഉണ്ടെന്നു വിശ്വസിച്ചു. അമ്മ ഉറപ്പിച്ചു പറഞ്ഞു. ‘നിന്റെ അച്ഛന്‍ ഒരു വലിയ കാര്യത്തിനാണ്‌ പുറപ്പെട്ടു പോന്നത്‌. അത്‌ തുടര്‍ന്നു നടത്തുകയാണ്‌ വേണ്ടത്‌. അച്ഛന്റെ അനുഗ്രഹവും എന്റെ പിന്താങ്ങും നിനക്ക്‌ ഉണ്ടാകും. ‘അമ്മ ആഴത്തിലുള്ള അനുഭവദാര്‍ഢ്യത്തിനു മേലെയാണ്‌ തീരുമാനങ്ങള്‍ പടുക്കുന്നത്‌. അതിനുമേലെ കര്‍ത്തവ്യം നിര്‍ഭയം നടത്താം. അമ്മ മുമ്പുതന്നെ പറയാറുണ്ട്‌ ‘എന്റെ അച്ഛന്‍ സഹധര്‍മം ചരിക്കാനാണ്‌ പറഞ്ഞിട്ടുള്ളത്‌. നിന്റെ അച്ഛന്‍ ഏറ്റെടുത്തധര്‍മം യജ്ഞസംരക്ഷണമാണ്‌. അതിന്‌ അദ്ദേഹം കണ്ടെടുത്ത ഭൂമിയാണ്‌ കേരളം. അടുത്ത തലമുറയെ യജ്ഞസംരക്ഷണത്തിന്‌ യോഗ്യരാക്കേണ്ട ചുമതല എനിക്കുണ്ട്‌. മക്കള്‍ ഇവിടെ പരദേശികളായി വളര്‍ന്നാല്‍ ധര്‍മസങ്കരമുണ്ടാകും. അതില്ലാതാക്കാന്‍ ഞാന്‍ എന്റെ കുട്ടികളെ ഇവിടത്തുകാരായി വളര്‍ത്തും. സൗരാഷ്‌ട്രക്കാരായിട്ടല്ല. ‘പ്രശ്നങ്ങള്‍ സമാധാനത്തോടെ കേള്‍ക്കാനും പരിഹാരം ഉണ്ടാക്കാനും അമ്മയ്‌ക്കുള്ള കഴിവ്‌ അപാരമാണ്‌. ഇപ്പോഴത്തെ പ്രശ്നവും അമ്മയോട്‌ പറയാന്‍ താമസിക്കരുത്‌. ദേവകി ഒരാളലായി ഉള്ളില്‍ ഉണ്ടെന്നത്‌ അമ്മയെ അറിയിക്കുകതന്നെ വേണം. മകളും ശിഷ്യനും തമ്മിലുള്ള സുഖകരമായ അസ്വസ്ഥതകള്‍ ഇരിപ്പത്തിനും പിടികിട്ടിത്തുടങ്ങി എന്ന്‌ ഇന്നത്തെ ദേവകി എഴുതിയ ശ്ലോകം ചൊല്ലിയപ്പോള്‍ പ്രതിധ്വനിച്ചിരുന്നുവോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അത്‌ വ്യക്തമായി പറയേണ്ട സമയം അതിക്രമിച്ചു തുടങ്ങി.

മലരിലെ ഉമി കളഞ്ഞുകൊണ്ടിരിക്കുന്ന അമ്മയുടെ അടുത്ത്‌ ദ്വിവേദി ചെന്നിരുന്നു. അമ്മയുടെ തലമുടി അടുത്തകാലത്തായി കുറച്ചധികം നരച്ചിട്ടുണ്ട്‌. സൗരാഷ്‌ട്രത്തില്‍ നിന്നുള്ള യാത്ര, അച്ഛന്റെ മരണം, പെരുങ്കൂറില്‍നിന്ന്‌ പോരേണ്ടിവന്ന ചുറ്റുപാടുകള്‍ എല്ലാം വിഷമമുണ്ടാക്കുന്നവയും മനസ്സിനെയും ദേഹത്തിനെയും ബാധിക്കുന്നവയും ആണ്‌. കുടുംബത്തിലെ തീരാത്തപണികളില്‍ നിന്ന്‌ അമ്മയ്‌ക്ക്‌ വിശ്രമം കൊടുക്കണം.

‘അമ്മേ! ഇന്ന്‌ ഇരിപ്പത്തെ അമ്മ അമ്മയുടെ കാര്യം അന്വേഷിച്ചു.’ ‘ഉവ്വോ?’ ‘എത്ര കാലം അമ്മ ഒറ്റയ്‌ക്ക്‌ പണികള്‍ പേറും എന്നൊരു ചോദ്യം എന്റെ മനസ്സിലേക്ക്‌ എയ്തു വിടുകയും ചെയ്തു.’ അമ്മ മലര്‍ പെറുക്കുന്നതില്‍ നിന്ന്‌ തലയുയര്‍ത്താതെ പറഞ്ഞു. ‘ഉണ്ണീ തെളിച്ചു പറഞ്ഞുകൊള്ളൂ. എന്താകാര്യം?’ ഇനി വളച്ചുകെട്ടേണ്ട കാര്യമില്ല. എന്താണ്‌ പറയാന്‍പോകുന്നത്‌ എന്ന്‌ അമ്മ ഏതാണ്ട്‌ ഊഹിച്ചുകാണും. മറുപടിക്ക്‌ സമയമെടുത്തപ്പോള്‍ അമ്മ തുടര്‍ന്നു.
‘ഇരിപ്പത്തമ്മ പറഞ്ഞപോലെ എനിക്ക്‌ എല്ലാം കൂടി കൊണ്ടുനടക്കാന്‍ വിഷമം തുടങ്ങിയിട്ടുണ്ട്‌. ഉണ്ണി ഗൃഹസ്ഥനാകുകയാണ്‌ അതിനുള്ള ഏക പ്രതിവിധി. ഞാന്‍ ചൊമാരിയുടെ അവിടെ ഒന്നു പോയി പത്ത്നാടിയെ കണ്ട്‌ ആലോചന തുടങ്ങാന്‍ പറയാം.’ മറുപടി ഒന്നും പറയാതിരുന്നതിനാല്‍ അമ്മ ദ്വിവേദിയുടെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ പറഞ്ഞു. ‘ഉണ്ണിക്ക്‌ എന്തങ്കിലും പറയാനുണ്ടോ? എന്തായാലും പറഞ്ഞോളൂ.’ ദ്വിവേദി കീഴ്‌ച്ചുണ്ട്‌ ഉള്ളിലേക്കു വലിച്ച്‌ നാവുകൊണ്ട്‌ വരള്‍ച്ച തീര്‍ത്ത്‌ ദീര്‍ഘനിശ്വാസത്തോടെ എങ്ങോട്ടോ നോക്കി പറഞ്ഞു. ‘അമ്മയ്‌ക്ക്‌ സമ്മതാണെങ്കില്‍ ഇരിപ്പത്തു നിന്ന്‌ ആലോചിച്ചാല്‍ കൊള്ളാം.’ ‘ഉണ്ണി നല്ലവണ്ണം ആലോചിക്കാതെ ഒരു കാര്യം പറയില്ല എന്നെനിക്കറിയാം. വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ മരുമകളല്ലേ ദേവകി? പുകയുന്ന വിഷമങ്ങള്‍ പ്രതീക്ഷിക്കണം. എന്നു വച്ച്‌ ഉള്ളിലെ തീ കെടുത്തണം എന്നല്ല. തീര്‍ച്ചയായും ആലോചിക്കാം.’ അമ്മയുടെ വാക്കുകളിലെവിടെയോ അച്ഛന്റെ അനുഗ്രഹം സ്പന്ദിക്കുന്നതായി ദ്വിവേദിക്കു തോന്നി.

(തുടരും)

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

Samskriti

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

Samskriti

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍
Sports

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

Sports

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

പുതിയ വാര്‍ത്തകള്‍

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.