തൊടുപുഴ : ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്തുകയാണ് സ്വാമി വിവേകാനന്ദന് ചെയ്തതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരി ചൂണ്ടിക്കാട്ടി. തപസ്യ കലാസാഹിത്യവേദി സംഘടിപ്പിച്ച വന്ദേ വിവേകാനന്ദം വൈജ്ഞാനികോത്സവത്തിന്റെ സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ആത്മാവ് ധര്‍മ്മമാണ് എന്ന് ലോകം മുഴുവന്‍ സ്വാമി വിവേകാനന്ദന് പ്രചരിപ്പിച്ചു. കേവലം 40 വയസ്സിനുള്ളില്‍ തന്നെ ഈ രാഷ്ട്രത്തിന്റെ സ്വത്വം ലോകം മുഴുവന്‍ എത്തിക്കാന്‍ സ്വാമിക്ക് സാധിച്ചു. സഹിഷ്ണുതയാണ് ഹിന്ദു സമാജത്തിന്റെ സ്വഭാവം എന്ന് സ്വാമി സ്ഥാപിച്ചു.
സമാപന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി.കെ. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്കാര്‍ ഭാരതി ദേശീയ സെക്രട്ടറി ഗണേഷ് പന്ത് റോഡേ ആശംസയര്‍പ്പിച്ചു. പ്രൊഫ. പി.ജി. ഹരിദാസ്, എം.എം. മഞ്ജുഹാസന്‍, വി.കെ. ബിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: