ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിച്ച് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ലഫ്.ഗവര്‍ണര്‍ക്ക് കൈമാറി. രാജസ്ഥാന്, മധ്യപ്രദേശ്, ദല്‍ഹി സംസ്ഥാനങ്ങളിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. ജനവിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഷീലാ ദീക്ഷിത് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. ദല്‍ഹിയിലെ ഷീലയുടെ വസതി ആളൊഴിഞ്ഞ സ്ഥിതിയിലാണ്. കനത്ത സുരക്ഷയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ച് പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ജനങ്ങളും മാധ്യമങ്ങളും തനിക്ക് നല്കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: