ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ജനവിധിയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്നും മൂന്നാം സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് തള്ളപ്പെടുമെന്നും സര്‍വേ ഫലം. അരവിന്ദ് കെജരിവാളിന്റെ ആംആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തുമ്പോള്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. എഴുപതംഗ അസംബ്ലിയില്‍ ബി.ജെ.പി 32നും 42നും ഇടയില്‍ സീറ്റ് നേടും.
ആംആദ്മിക്ക് 13 മുതല്‍ 21 സീറ്റ്. എന്നാല്‍, ഭരണകക്ഷിയായ കോണ്‍ഗ്രസിന് കിട്ടാന്‍പോകുന്നത് 9 മുതല്‍ 17 സീറ്റുകള്‍ മാത്രമായിരിക്കുമെന്നുമാണ് സര്‍വെ ഫലം പറയുന്നത്. സി.എന്‍.എന്‍ ഐ.ബി.എന്നും ദ വീക്കും സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചത്. ഷീലാ ദീഷിത്ത് സര്‍ക്കാരിനെ എതിര്‍ത്ത് 70 ശതാമാനം പേരാണ് പ്രതികരിച്ചത്.
23 ശതമാനം പേര് മാത്രമാണ് ഈ സര്‍ക്കാര്‍ തന്നെ വീണ്ടും ഭരിക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 230 അംഗ മദ്ധ്യപ്രദേശ് അസംബ്ലിയില്‍ 136 മുതല്‍ 146 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് സര്‍വ്വെ ഫലം പറയുന്നത്. തൊണ്ണൂറംഗ ചത്തീസ്ഗഢ് അസംബ്ലിയില്‍ 45-55 സീറ്റ് വരെ ബിജെപിക്ക് അനുകൂലമായിട്ടാണ് കാണിക്കുന്നത്. രാജസ്ഥാനില്‍ 126 മുതല്‍ 136 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് സര്‍വ്വെ കണക്കുകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: