Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹര്‍ഷവര്‍ദ്ധന്‍ നല്‍കുന്ന വിജയപ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2013, 09:36 pm IST
inIndia

ദല്‍ഹി: ഡോ. സഹേബ്‌ ഹര്‍ഷവര്‍ദ്ധന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്‌. രാഷ്‌ട്രീയക്കാരന്‍ എന്നതിനു പുറമെ ഇഎന്‍റ്റി സര്‍ജന്‍ എന്ന നിലയിലും പ്രശസ്തന്‍. 2013 ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹര്‍ഷവര്‍ദ്ധനെ മുന്നില്‍നിര്‍ത്തിയാണ്‌ പാര്‍ട്ടി അങ്കത്തിന്‌ ഇറങ്ങിയതും. കോണ്‍ഗ്രസിലെ ഷീലാ ദീക്ഷിത്തിനെ പിടിച്ചു കെട്ടുവാനും അരവിന്ദ്‌ കെജ്രിവാളിന്റെ ഭീഷണിയെ മറികടക്കുവാനും ഹര്‍ഷവര്‍ദ്ധന്റെ ജനസ്വാധീനത്തിന്‌ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ബിജെപി.

1993 ല്‍ കിഴക്കന്‍ ദല്‍ഹിയിലെ കൃഷ്ണാ നഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ചതു മുതലാണ്‌ ഹര്‍ഷവര്‍ദ്ധനെ പാര്‍ട്ടിക്ക്‌ പുറത്തുള്ളര്‍ ശ്രദ്ധിച്ചു തുടങ്ങിയത്‌. അതിനു ശേഷം 1998,2003,2008 തുടങ്ങിയ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയം നേടി. ബിജെപി സര്‍ക്കാരില്‍ വിദ്യാഭ്യാസം, നിയമം, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ ചുമതല വഹിച്ചിട്ടുണ്ട്‌.

വര്‍ദ്ധന്‍ വളരെ ലാളിത്യം നിറഞ്ഞ മനുഷ്യനാണെന്ന്‌ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്‌ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. പല ഘട്ടങ്ങളിലും തകര്‍ച്ചയില്‍ നിന്നും ബിജെപിയെ പിടിച്ചുയര്‍ത്താന്‍ ഹര്‍ഷന്റെ നേതൃപാടവത്തിന്‌ സാധിച്ചിട്ടുണ്ട്‌. 2003 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക്‌ നേരിട്ട കനത്ത തിരിച്ചടിയില്‍ നിന്നും കരകയറിയത്‌ ഹര്‍ഷവര്‍ദ്ധന്റെ പ്രവര്‍ത്തന മികവ്‌ കൊണ്ടാണ്‌. ദല്‍ഹിയില്‍ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള വര്‍ദ്ധന്റെ പ്രവര്‍ത്തം പാര്‍ട്ടി ഹൈക്കമാന്റില്‍ മതിപ്പുളവാക്കി. ചരിത്രപരമായ പല പ്രവര്‍ത്തനത്തിലൂടെയും അദ്ദേഹം പാര്‍ട്ടിയെ ശക്തപ്പെടുത്തി. അതുകൊണ്ടു തന്നെയാണ്‌ 2007ല്‍ പാര്‍ട്ടി പ്രസിഡന്റ്‌ പദവി അദ്ദേഹത്തെ മൂന്നാമതും തേടിയെത്തിയത്‌.

ഓംപ്രകാശ്‌ ഗോയലിന്റെയും സ്നേഹലതാദേവിയുടെയും രണ്ടാമത്തെ പുത്രനായി 1954 ഡിസംബര്‍ 13 ന്‌ വര്‍ദ്ധന്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കാണ്‍പൂരിലെ ജിഎസ്‌വിഎം മെഡിക്കല്‍കോളേജില്‍ എംബിബിഎസ്‌, എംഎസ്‌ തുടങ്ങിയവയില്‍ ഇഎന്‍റ്റി ഒരു വിഷയമായെടുത്ത്‌ പഠിച്ചു. പഠനം പൂര്‍ത്തിയാക്കി ദല്‍ഹിയില്‍ തിരിച്ചെത്തിയ വര്‍ദ്ധന്‍ ഇഎന്‍റ്റി സര്‍ജനായി പരിശീലനം തുടര്‍ന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ ദല്‍ഹി വിഭാഗത്തില്‍ അംഗമാകുകയും പല ചുമതലകള്‍ വഹിക്കുകയും ചെയ്തു. പല സന്നദ്ധപ്രവര്‍ത്തനങ്ങളിലും രാഷ്‌ട്രീയ സ്വയംസേവക സംഘത്തോടൊപ്പം പ്രവര്‍ത്തിച്ചു.

വര്‍ദ്ധന്റെ നേതൃത്വത്തില്‍ രാജ്യമെമ്പാടും പള്‍സ്‌ പോളിയോ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. 2012 ജനുവരി മുതല്‍ 2013 വരെ ഇന്ത്യയില്‍ ഒരിടത്തും പോളിയോ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. 1997 ല്‍ വര്‍ദ്ധന്‍ ദല്‍ഹിയില്‍ പുകവലി നിരോധന നിയമം കൊണ്ടുവരുകയും കര്‍ശനമായി നിയമം നടപ്പില്‍ വരുത്തുകയും ചെയ്തത്‌ ജനങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കി.

ബ്രസീലിലെ റിയോ ഡി ജെയിനെറോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്റെ 1998 ലെ ഡയറക്ടര്‍ ജനറല്‍സ്‌ പോളിയോ ഇറാഡിക്കേഷന്‍ കാമ്പയിന്‍ അവാര്‍ഡ്‌, 1994 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഐഎംഎ പ്രസിഡന്റ്സ്‌ സ്പെഷ്യല്‍ അവാര്‍ഡ്‌, 2001 ല്‍ റോട്ടറി ഇന്റര്‍ നാഷണലിന്റെ പോളിയോ നിര്‍മ്മാര്‍ജന കാമ്പയിന്‍ അവാര്‍ഡ്‌, 2002 ല്‍ ന്യൂദല്‍ഹിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സ്വസ്ഥരത്നാ പുരസ്കാരം തുടങ്ങിയവയ്‌ക്ക്‌ ഹര്‍ഷവര്‍ദ്ധന്‍ അര്‍ഹനായി. ‘സ്വാസ്ഥ്യ വര്‍ദ്ധന്‍’ എന്ന്‌ ഒരിക്കല്‍ ബിജെപി നേതാവി അടല്‍ ബിഹാരി വാജ്പേയ്‌ ഹര്‍ഷവര്‍ദ്ധനെ സംബോധന ചെയ്തു. നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.

കൂട്ടിക്കാലം മുതലെ ആര്‍എസ്‌എസ്സിന്റെ ശാഖയില്‍ പോയിരുന്ന ഹര്‍ഷവര്‍ദ്ധന്‍ ദേശസ്നേഹം, അനുകമ്പ, നേതൃപാടവം തുടങ്ങിയവ കൈമുതലാക്കി. 2013 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചപ്പോള്‍ എതിര്‍പ്പൊന്നും പറയാതെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനെ പോലെ ഏറ്റെടുക്കുകയായിരുന്നു. പത്ത്‌ വര്‍ഷത്തെ കോണ്‍ഗ്രസ്‌ ഭരണത്തില്‍ മനംമടുത്ത ദല്‍ഹി നിവാസികള്‍ക്ക്‌ മുന്നില്‍ ഹര്‍ഷവര്‍ദ്ധന്റെ മുഖമാണ്‌ തെളിഞ്ഞ്‌ കാണുന്നത്‌. അരവിന്ദ്‌ കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഒരുപാട്‌ അവകാശവാദങ്ങളുമായാണ്‌ തെരഞ്ഞെടുപ്പിലേക്ക്‌ വന്നതെങ്കിലും ജനങ്ങളുടെ വിശ്വാസം നേടാന്‍ അവര്‍ക്കായില്ല.

പ്രചാരണത്തില്‍ ആദ്യം മൂന്ന്‌ പാര്‍ട്ടികളും ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും തെരഞ്ഞെടുപ്പിന്റെ അവസാനമായപ്പോഴേക്കും ആം ആദ്മി പാര്‍ട്ടി ഏറെ പിന്നോട്ട്‌ പോകുന്ന കാഴ്‌ച്ചയാണ്‌ കാണാന്‍ സാധിക്കുന്നത്‌. ഷീലാ ദീക്ഷിത്തിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ആളുകൂടാത്തതും കോണ്‍ഗ്രസ്‌ ക്യാമ്പിലെ വീര്യം കെട്ടടക്കി. അതേസമയം നരേന്ദ്രമോദിയുടെ റാലികളില്‍ എന്തെന്നില്ലാത്ത ജനപങ്കാളിത്തവും വേദികളില്‍ ഹര്‍ഷവര്‍ദ്ധന്‌ ലഭിക്കുന്ന കരഘോഷങ്ങളും ബിജെപി വിജയത്തിലേക്ക്‌ എത്തുമെന്നതിന്റെ സൂചനയായാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. പത്ത്‌ വര്‍ഷമായി കൈവിട്ട്‌ നില്‍ക്കുന്ന ഇന്ദ്രപ്രസ്ഥം വര്‍ദ്ധനിലൂടെ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ്‌ ബിജെപി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

Kerala

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

പുതിയ വാര്‍ത്തകള്‍

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.