Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 326 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2013, 07:07 pm IST
in Samskriti

ജന്മ ബാല്യം വ്രജത്യേതദ്ധ്യ്‌വനം യുവതാ ജരാം

ജരാമരണമഭ്യേതി മൂഢസവ്യൈ പുനഃ പുനഃ

വസിഷ്ഠന്‍ തുടര്‍ന്നു: മൂഢന്റെ കണ്ണില്‍ മാത്രമേ സ്ത്രീയാകുന്ന വിഷവള്ളിയില്‍ തിളങ്ങുന്ന കണ്ണുകളും മുത്തുപോലുള്ള പല്ലുകളും മൊട്ടിടുന്നതായി തോന്നുകയുള്ളൂ. ദുഷ്ടലാക്കുള്ള ഹൃദയത്തിനുടമയായവരില്‍ മാത്രമേ വാസനകളാകുന്ന അനേകം കിളികള്‍ക്ക്‌ കൂടുകൂട്ടാനിടം നല്‍കുന്ന മനംമയക്കുന്ന ആ ഭീകരവൃക്ഷം തളിര്‍ത്തു വളരുകയുള്ളൂ.

വിഷയാസക്തന്റെ ഹീനഹൃദയമാകുന്ന കാട്ടില്‍ സ്പര്‍ദ്ധയുടെ കാട്ടുതീയാണാളിക്കത്തുന്നത്‌. അയാളുടെ മനസ്സ്‌ അസഹിഷ്ണുതയില്‍ മുങ്ങിയിരിക്കുന്നു. മറ്റുള്ളവരുടെ നിന്ദയാകുന്ന കുറ്റിച്ചെടികളാണ്‌ അയാള്‍ക്ക്‌ ചുറ്റുമുള്ളത്‌. അയാളിലെ ഒരേയൊരു ഹൃദയകമലം അസൂയയാണ്‌. അതാണെങ്കില്‍ അന്തമില്ലാത്ത ആശങ്കകളാകുന്ന തേനീച്ചകളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം മൂഢന്മാര്‍ക്കുള്ളതാണ്‌ മരണം. ‘ജനനവും ബാല്യവും യ്‌വനത്തിലേക്കും പിന്നീട്‌ വാര്‍ദ്ധക്യത്തിലേക്കും ഒടുവില്‍ മരണത്തിലേക്കും എത്തിച്ചേരുന്നു. ഇതെല്ലാം അജ്ഞാനി ആവര്‍ത്തിച്ച്‌ അനുഭവിക്കുന്നു.

ലോകമെന്ന കയറുകൊണ്ട്‌ കെട്ടിത്തൂക്കിയ ഒരു കുടംപോലെയാണ്‌ അജ്ഞാനിയായ മനുഷ്യന്‍. ആ കയറുകൊണ്ട്‌ അയാളെ സംസാരമെന്ന അന്ധകൂപത്തിലേക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ ആരോ ഇറക്കിയും വലിച്ചുകയറ്റിയും കളിക്കുകയാണ്‌. എന്നാല്‍ ജ്ഞാനിക്ക്‌ ഈ വിശാലലോകമെന്ന സംസാരം വെറുമൊരു ഗോഷ്പദത്തിന്റെയത്ര (കാളക്കുളമ്പടി) വലുപ്പം മാത്രമേയുള്ളു. അജ്ഞാനിക്കത്‌ അളവറ്റ ദുരിതത്തിന്റെ മഹാസമുദ്രമാണ്‌. കൂട്ടിലടയ്‌ക്കപ്പെട്ട കിളി ഒരു പക്ഷേ സ്വതന്ത്രനായേക്കാം. എന്നാല്‍ സ്വന്തം ആസക്തികളെ തൃപ്തിപ്പെടുത്താന്‍ ഉഴറുന്ന അജ്ഞാനി ഒരിക്കലും സ്വതന്ത്രനാവുകയില്ല.

അയാളുടെ മനസ്സ്‌ എണ്ണമറ്റ വാസനകളാലും ഉപാധികളാലും കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്‌. അതിനാല്‍ അയാള്‍ക്ക്‌ ജനനമരണ ചക്രത്തിന്റെ ചുറ്റല്‍ വ്യക്തമായി കാണാന്‍ കഴിയാതെ പോകുന്നു. സ്വയം ബന്ധനത്തില്‍ നിലനില്‍ക്കാനും മറ്റുമായി അയാള്‍ തന്റെ മായാമോഹത്തെ ലോകം മുഴുവനും വ്യാപരിപ്പിച്ച്‌ മായാബന്ധങ്ങളുടെ വലിയൊരു ശൃംഖലതന്നെ പണിയുകയാണ്‌.

മൂഢന്‍ ചെറിയൊരു മാംസക്കഷണം മാത്രമായ കണ്ണുകൊണ്ട്‌ ഭൂമിയുടെ ഒരു ചെറു ഭാഗം നോക്കി അതിനെ മലകളായും കാടുകളായും നഗരങ്ങളായും കാണുന്നു. അനേകം ശാഖകളായി എല്ലാ ദിശകളിലേക്കും പടര്‍ന്നു പന്തലിച്ച്‌ മായാവസ്തുക്കളാകുന്ന ഇലകളോടുകൂടി അവിദ്യയെന്ന വന്‍മരം നില്‍ക്കുന്നു. അതില്‍ അജ്ഞാനിയുടെ സുഖാനുഭവങ്ങളാകുന്ന കിളികള്‍ താമസിക്കുന്നു. ജനനമാണതിലെ ഇലകള്‍. കര്‍മങ്ങള്‍ പൂമൊട്ടുകള്‍. പുണ്യപാപങ്ങള്‍ അതിലെ കായ്‌കനികള്‍. സമ്പത്തും ഐശ്വര്യങ്ങളുമാണതില്‍ വിരിയുന്ന പൂക്കള്‍.

സൂര്യനസ്തമിക്കുമ്പോള്‍ ഉദിക്കുന്ന ചന്ദ്രനാണ്‌ അവിദ്യ. ആവര്‍ത്തിച്ചുള്ള ജനനങ്ങള്‍ ആ ചന്ദ്രന്റെ കിരണങ്ങളാണ്‌. എല്ലാ അപൂര്‍ണതകളുടെയും വൈകല്യങ്ങളുടെയും ഉറവിടമാണീ അവിദ്യ. വാസനകളും ശീലങ്ങളുമാണ്‌ ഈ ചന്ദ്രനില്‍ നിന്നും ഊറുന്ന അമൃതരശ്മികള്‍. ആശകളും പ്രത്യാശകളുമാകുന്ന പക്ഷികള്‍ ഈ അമൃതുണ്ട്‌ വളരുന്നു. അവിദ്യയില്‍ ആമഗ്നനായിരുന്നുകൊണ്ട്‌ വിഷയവസ്തുക്കളില്‍ താന്‍ അനുഭവിക്കുന്നത്‌ സുഖമാണെന്ന്‌, സന്തോഷമാണെന്ന്‌ മൂഢന്‍ അനുമാനിക്കുന്നു. ബാഹ്യവസ്തുക്കളില്‍ മധുരിമ തോന്നുന്നത്‌ അജ്ഞാനംകൊണ്ടാണ്‌. ആ വസ്തുക്കള്‍ക്കും അവ തരുന്ന അനുഭവങ്ങള്‍ക്കും ആദ്യന്തങ്ങളുണ്ട്‌. നശ്വരമായതിനാല്‍ അവയ്‌ക്ക്‌ പരിമിതമായ അസ്തിത്വമേയുളളു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.