അലക്സ: യുഎസില്‍ ചെറുവിമാനം തകര്‍ന്നുവീണ് പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ മരിച്ചു. ശനിയാഴ്ച പടിഞ്ഞാറന്‍ അലക്സയിലായിരുന്നു അപകടം. ബെദേലില്‍ നിന്ന് ജോര്‍ജിയയിലെ സെന്റ് മേരീസ് സിറ്റിയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പൈലറ്റും കൊല്ലപ്പെട്ടു. വിമാനത്തിലെ മറ്റുയാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.
















