റാവുജിയെന്ന് എല്ലാവരും സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചിരുന്ന ത്രിവിക്രമറാവുജി (പി.ടി. റാവു) ഹൃദയാഘാതത്താല്‍ അന്തരിച്ചുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഞാന്‍ പത്ത് മിനിറ്റോളം സ്തബ്ധനായി. സാമൂഹ്യസേവാ കേന്ദ്രത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വൈകുന്നേരം ഞങ്ങള്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു. ബുധനാഴ്ച ടെലിഫോണിലൂടെ തന്റെ സാന്നിധ്യമുണ്ടാകുമെന്ന് എന്നോടു ഉറപ്പിച്ചു റാവുജി പറഞ്ഞിരുന്നു. എന്നാല്‍ ഈശ്വരനിശ്ചയം മറ്റൊന്നായിപ്പോയി.
യൂക്കോബാങ്കില് സ്റ്റെനോഗ്രാഫറായി 1961 ല്‍ റാവുജിയും 1964 ല്‍ ക്ലാര്‍ക്കായി ഞാനും മട്ടാഞ്ചേരി ശാഖയില്‍ ചേര്‍ന്നിരുന്നു. 1964 മുതല്‍ 49 വര്‍ഷക്കാലം എനിക്കദ്ദേഹം ജ്യേഷ്ഠസഹോദരനായിരുന്നു. ദേശീയ തൊഴിലാളി പ്രസ്ഥാനത്തിനായി അദ്ദേഹം ഉദ്യോഗക്കയറ്റത്തിന് ശ്രമിക്കാതെ 2001 ല്‍ സ്റ്റെനോഗ്രാഫറായി തന്നെ വിരമിച്ചു. 1966 മുതല്‍ നാല് വര്‍ഷം റാവുജിയും ഞാനും മാത്രമേ കേളത്തിലെ യൂക്കോ ബാങ്കുശാഖകളിലെ ബിഎംഎസ് അംഗങ്ങളായി ഉണ്ടായിരുന്നുള്ളൂ. എഐടിയുസി ബാങ്ക് യൂണിയന് അംഗങ്ങളുടെ നിസഹകരണത്തെ അതിജീവിച്ച് യൂക്കോബാങ്കിലെ ബിഎംഎസ് (എന്‍ഒബിഡബ്ല്യു) സംഘടനയിലേക്ക് ധാരാളം പേരെ അംഗങ്ങളാക്കാന്‍ റാവുജിക്ക് സാധിച്ചു.
സാമൂഹ്യസേവാകേന്ദ്ര സംഘടനയുടെ സ്ഥാപക പൊതുകാര്യദര്‍ശിയായി 1978 ല്‍ ചുമതല ഏറ്റെടുത്ത റാവുജി 2001 ല്‍ ആ ചുമതല എനിക്ക് നല്‍കിക്കൊണ്ട് ബിഎംഎസ് അഖിലഭാരത ചുമതല ഏറ്റെടുക്കുകയായിരുന്നു. റാവുജിയുടെ ആത്മാവിന് മോക്ഷം നല്കാന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: