Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 322 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2013, 08:29 pm IST
in Samskriti

ജീവന്മുക്താ മഹാത്മാനോ യെ പരാവരദര്‍ശിന:

തേഷാം യാ ചിത്തപദവി സാ സത്ത്വമിദി കഥ്യതേ

വസിഷ്ഠന്‍ തുടര്‍ന്നു: പരിപൂര്‍ണ്ണമായും അനാസക്തിനിരതരായ ജ്ഞാനികളുടെ സത്സംഗം ഇല്ലാതെ, ഉള്ളിലെ ദുഷ്ടതയെ ക്ഷയിപ്പിക്കാതെ, സത്യാനുഭവം സ്വായത്തമാക്കാതെയിരിക്കുന്ന കാലത്തോളം മാത്രമേ മനസ്സാദി വിഭ്രമാത്മകധാരണകള്‍ നിലനില്‍ക്കുകയുള്ളൂ. കേവലമായ സത്യദര്‍ശനത്തില്‍ നിന്നും ഉദ്ഭൂതമാവുന്ന ചൈതന്യത്തിന്റെ പ്രഭയില്‍ ലോകമെന്ന ആപേക്ഷിക അനുഭവത്തെ അസത്തെന്നു തിരിച്ചറിയാന്‍ കഴിയാത്തിടത്തോളംകാലം മനസ്സ്‌ മുതലായ ഭ്രമങ്ങള്‍ സത്യമായിത്തന്നെ അനുഭവപ്പെടും. പദാര്‍ത്ഥാനുഭവങ്ങള്‍ക്കായുള്ള ആസക്തി ഹേതുവായി ഒരുതരം അന്ധമായ ബന്ധനം തുടര്‍ന്നുകൊണ്ടേയിരിക്കും. അതിന്റെകൂടെ കുറച്ചു ദുഷ്ടതയും കൂടെയുണ്ടെങ്കില്‍ വിഭ്രാന്തിയാണ്‌ ഫലം.

എന്നാല്‍ ആരൊരുവന്‍ സുഖാനുഭവങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്നില്ലയോ, ആരുടെ ഹൃദയം നിര്‍മ്മലതയാല്‍ സുഖശീതളമായിരിക്കുന്നുവോ, ആരൊരുവന്‍ തന്റെ ആശകളെയും പ്രത്യാശകളെയും ആസക്തികളെയും തീരെ ഇല്ലാതാക്കിയോ അയാളില്‍ മനസ്സെന്ന ഭ്രമചിന്തയ്‌ക്കവസാനമായി എന്നറിഞ്ഞാലും. ഈ ദേഹംപോലും അസത്തായ ഒന്നിന്റെ ഭ്രമാത്മകമായ ‘അനുഭവം’ മാത്രമാണെന്നറിവുറച്ച ഒരുവനില്‍ പിന്നെ മനസ്സെങ്ങിനെ ഉയരാനാണ്‌? അനന്തതയുടെ പരമോന്നതമായ അഭൗമദര്‍ശനം പ്രാപിച്ച്‌ പ്രത്യക്ഷലോകം സ്വഹൃദയത്തില്‍ വിലീനമായ ഒരുവന്‍ ജീവന്‍ മുതലായ ഭ്രമാത്മകധാരണകള്‍ വെച്ചുപുലര്‍ത്തുകയില്ല.

തെറ്റിദ്ധാരണകളും പ്രതീതികളും അവസാനിച്ച്‌ ഹൃദയത്തില്‍ ആത്മജ്ഞാനത്തിന്റെ സൂര്യോദയം സിദ്ധിച്ചവന്‌ മനസ്സില്ല എന്നറിയുക. തീയിലെരിഞ്ഞ കരിയിലയെന്നപോലെ അതുപിന്നെ നാമ്പിടുകയില്ല. ‘ജീവിച്ചിരിക്കെ മുക്തിപദം പ്രാപിച്ചവരുടെ മനസ്സ്‌ പരമസത്യവും ആപേക്ഷികമായ കാഴ്ചകളും ഒരുപോലെ വ്യക്തമായി കാണുന്നു. ആ മനസ്സ്‌ സത്വം (സുതാര്യം) എന്നറിയപ്പെടുന്നു.’ അതിനെ മനസ്സെന്നു പറയുന്നത്‌ തെറ്റാണ്‌. അത്‌ സത്വം മാത്രമാണ്‌. സത്യജ്ഞാനമാര്‍ജ്ജിച്ചവര്‍ നിര്‍മനരാണ്‌. അവര്‍ പൂര്‍ണ്ണസമതയില്‍ അഭിരമിക്കുന്നവരാണ്‌. അവരുടെ ജീവിതം ഉല്ലാസപ്രദമായ വെറുമൊരു ലീലാവിനോദം മാത്രമാണ്‌.

വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ ആമഗ്നരായിരിക്കുമ്പോഴും അവരുടെ അന്ത:പ്രകാശം ജാജ്വല്യമാനമാണ്‌. തെളിവാര്‍ന്നതാണ്‌. അവരുടെ ഹൃദയത്തില്‍ വാസനകളും ഉപാധികളും ഇല്ലാത്തതിനാല്‍ ദ്വന്ദത, എകാത്മകത, തുടങ്ങിയ ധാരണകളൊന്നും ഉദിക്കുന്നതേയില്ല. സത്വസ്ഥിതിയില്‍ അജ്ഞതയുടെ വിത്ത്‌ എരിഞ്ഞടങ്ങിയതിനാല്‍ ഇനിയതിനു മുളപൊട്ടാന്‍ കഴിയില്ല.

രാമാ, നീയാ സത്വസ്ഥിതിയില്‍ എത്തിയിരിക്കുന്നു. വിവേകവിജ്ഞാനത്തിന്റെ തീയില്‍ നിന്റെ മനസ്സിനെ എരിച്ചടക്കാന്‍ നിനക്ക്‌ കഴിഞ്ഞല്ലോ. എന്താണീ ജ്ഞാനം? അനന്തമായ ബോധം, പരബ്രഹ്മം തന്നെയാണെന്നും, കാണപ്പെടുന്ന ലോകം വെറുമൊരു മായക്കാഴ്ചമാത്രമാണെന്നും അതിന്റെ സത്തപോലും ബ്രഹ്മം തന്നെയാണെന്നും ഉള്ള അറിവാണത്‌.

രാമാ, ഈ കാഴ്ച, ഉദാഹരണത്തിന്‌ നിന്റെ ദേഹം, വെറും ജഡമാണ്‌. അസത്താണത്‌. അതിന്റെ സത്ത, അതിന്റെ അടിസ്ഥാനമായ ബോധത്തില്‍ മാത്രമാണ്‌ നിലനില്‍ക്കുന്നത്‌. സ്വന്തമായി അതിനൊരു നിലനില്‍പ്പില്ല. അപ്പോള്‍പ്പിന്നെ നീയെന്തിനാണ്‌ ദു:ഖിക്കുന്നത്‌?

എന്നാല്‍ എല്ലാമെല്ലാം ബോധം മാത്രമാണെന്ന്‌ നിനക്ക്‌ തോന്നുന്നുവെങ്കില്‍ നിന്നില്‍ വൈവിദ്ധ്യത, അതായത്‌ വ്യതിരിക്തമായ ധാരണകള്‍ ഒരിക്കലും ഉദിക്കുകയില്ല. നിന്റെ അടിസ്ഥാനതത്വം, സഹജസ്വരൂപം അനന്തമായ ബോധമാണെന്ന്‌ ഒരിക്കലും മറക്കാതിരിക്കുക. എല്ലാ നാനാത്വഭാവനകളെയും നീ ഉപേക്ഷിക്കുക.

നീ നീയാകുന്നു. എന്നാല്‍ ആ ധാരണപോലും നിന്നെ നിര്‍വചിക്കാന്‍ പര്യാപ്തമല്ല. അതിനെല്ലാമപ്പുറം, നീ സ്വയംപ്രഭനായ ഉണ്മയാണ്‌. വിശ്വസത്തയും അനന്താവബോധവുമായ നിനക്കെന്റെ നമസ്കാരം.!

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.