കോണ്‍ഗ്രസ്സുമായിട്ടുള്ള എല്ലാ ബന്ധങ്ങളും വേര്‍പെടുത്തി ഇന്ത്യയിലെ മണല്ത്തരികളില്നിന്നും ഞാനൊരു വിപ്ലവം സൃഷ്ടിക്കുമെന്നും അത് കോണ്‍ഗ്രസ്സിനേക്കാള്‍ വലുതായിരിക്കുമെന്നും പ്രഖ്യാപിച്ച ഗാന്ധിജിയുടെ മുന്നില്‍ നെഹ്രു ചൂളിപ്പോയി. കീഴടങ്ങിയ നെഹ്രു അവസാനംവരെ ഗാന്ധിജിയുടെ ഈ സമരത്തിനെതിരെ സര്‍വ്വശക്തിയുമുപയോഗിച്ച് ഒരു പിന്നണിയുദ്ധം നടത്തി- ലോഹ്യ പേജ് – 86.
ലോഹ്യ തുടരുന്നു: ഗാന്ധിജിയോടൊപ്പം സര്‍വ്വശക്തിയുമെടുത്ത് നെഹ്രുവിന്റെ വാദങ്ങള്‍ ഖണ്ഡിക്കാന്‍ പട്ടേല്‍ ഉണ്ടായിരുന്നു. 1939ല്‍ തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ സന്ധിയില്ലാസമരം നയിക്കണമെന്നാവശ്യപ്പെട്ടതിന്റെ പേരിലാണ് സുഭാഷ് ചന്ദ്രബോസിനെ നെഹ്രു കോണ്‍ഗ്രസ്സില്‍നിന്നും രാജ്യത്തുനിന്നും പുകച്ച് പുറത്തുചാടിച്ചത്. ഗാന്ധിജിയുടെയും പട്ടേലിന്റേയും നേതൃത്വത്തില്‍ നെഹ്രുവിനെതിരെ നടന്ന ശക്തമായ പോരാട്ടത്തിലും, മഹാത്മജിയുടെ ഇഛാശക്തിക്കും, ഇന്ത്യയിലെ ലക്ഷക്കണക്കിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീരോജ്വലമായ പൊട്ടിത്തെറിക്കും മുമ്പില്‍ നെഹ്രുവും തന്റെ ബ്രിട്ടീഷ് പ്രേമവും തകര്‍ന്നുവീണു. അവസാനം തന്റെ ആചാര്യരുമായിട്ടുള്ള ഭിന്നതകള്‍ അവസാനിപ്പിച്ച് എഐസിസിയുടെ പ്രതിനിധികള്‍ക്കു മുന്നില്‍ ഐക്യത്തിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ട് ആഗസ്റ്റ് ഏഴിന് ബ്രിട്ടന് ഇന്ത്യ വിടണം എന്നാവശ്യപ്പെടുന്ന ക്വിറ്റ് ഇന്ത്യാ പ്രമേയം ഗാന്ധിജിയെ സ്വാധീനിച്ച് നെഹ്രു അവതരിപ്പിക്കുകയാണ് ചെയ്തത്.
അലഹബാദ് എഐസിസി സമ്മേളനത്തിന് ഒരാഴ്ച മുമ്പ് ഗാന്ധിജി തന്റെ സമരം ആരംഭിച്ചിരുന്നു. അതിന് തുടക്കം കുറിച്ചത് ഇന്ത്യയിലെ വിദേശ പട്ടാളക്കാര്‍ എന്ന ഹരിജനിലെ ലേഖനത്തോടെയായിരുന്നു. നെഹ്രുവിന്റെ ഈ വിദേശപ്രേമത്തിനും ഗാന്ധി വിരുദ്ധ സമീപനത്തിനും കോണ്‍ഗ്രസ്സിനുള്ളില്‍ രൂപപ്പെട്ട ശക്തിസ്രോതസ്സ് പട്ടേലായിരുന്നുവെന്ന് ലോഹ്യ അടക്കം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേണ്ടിവന്നാല്‍ കോണ്‍ഗ്രസ്സ് വിട്ട് ഗാന്ധിജിക്കുവേണ്ടി പുതിയ സമരശക്തി ഉണ്ടാക്കുമെന്നും പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ നെഹ്രു ഗാന്ധിജിയോടും പട്ടേലിനോടും മാനസികമായി അകന്നു. ആരെയൊക്കെ കൈവിട്ടാലും ഇല്ലെങ്കിലും ലോകനേതാക്കളുടെ മുമ്പില്‍ ഇന്ത്യയുടെ നേതാവ് താനായിരിക്കണമെന്ന ബോധപൂര്‍വ്വമായ ചിന്തയും ശ്രമവും നെഹ്രുവിന് അവസാനംവരെ ഉണ്ടായിരുന്നു. ഇന്ത്യന്‍ ജനതക്കുമേല്‍ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലകള്‍ ഉയര്‍ത്താന്‍ ഭഗീരഥ ശ്രമം പട്ടേല്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ നെഹ്രു ലോകനേതാക്കള്‍ക്കു മുമ്പില്‍ ഇന്ത്യയുടെ കിരീടം വെച്ച രാജാവാകാന്‍ ശ്രമിക്കുകയായിരുന്നു. മൗണ്ട് ബാറ്റനും എഡ്വിന മൗണ്ട് ബാറ്റനും തമ്മിലുള്ള നെഹ്രുവിന്റെ ബന്ധവും ലോകനേതാവാകാനുള്ള രഹസ്യചര്‍ച്ചകളും ആണ് ഭാരതവിഭജനത്തിന് പ്രധാന കാരണമായതെന്ന് പല ചരിത്രകാരന്മാരും സൂചിപ്പിച്ചിട്ടുണ്ട്. ഭാരത വിഭജനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ നെഹ്രുവിനുണ്ടായിരുന്ന സംശയവും മനഃക്ലേശവും പരിഹരിക്കുവാന്‍ മൗണ്ട് ബാറ്റന് സമര്‍ഥമായി എഡ്വിനാ മൗണ്ട് ബാറ്റനെ നിയോഗിച്ചിരുന്നതായി ലാറി കൊളിന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്.
പട്ടേലിനെ മൗണ്ട് ബാറ്റന് പോലും ഭയപ്പെട്ടിരുന്നു. ഭാരത വിഭജനത്തെക്കുറിച്ച് പട്ടേലിനോടായിരുന്നു ആദ്യം ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നുവെന്ന് പലരും വിലയിരുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യം കിട്ടി പ്രധാനമന്ത്രിയായതിനുശേഷവും തന്റെ മാതൃരാജ്യത്തിന്റെ താല്പര്യത്തേക്കാള് വിദേശ പ്രശസ്തിക്കാണ് നെഹ്രു ആഗ്രഹിച്ചിരുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു നെഹ്രുവിന്റെ വിദേശനയം. വിദേശത്തും ഇന്ത്യയിലും നെഹ്രു കൈക്കൊണ്ട പല നടപടികളുടെയും അടിസ്ഥാനം അന്താരാഷ്ട്ര പ്രശസ്തിയായിരുന്നെന്നും ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പട്ടേല്‍ രംഗത്ത് വന്നിരുന്നതായും രാജ്മോഹന്‍ ഗാന്ധി സൂചിപ്പിക്കുന്നുണ്ട്. നാട്ടുരാജ്യങ്ങളുടെ സംയോജനം, കാശ്മീര്‍ പ്രശ്നം, തിബത്ത് വിഷയം അടക്കം പല കാര്യങ്ങളിലും നെഹ്രു സ്വീകരിച്ചത് ഇന്ത്യന്‍ താല്‍പ്പര്യത്തിന് വിരുദ്ധമായിരുന്നു.
വിഭജനത്തിനുശേഷം കിഴക്കന്‍ ബംഗാളിലെ ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നും അല്ലാതെയും പാക്കിസ്ഥാന് നടത്തിയ കൊടുംക്രൂരതയെ ശക്തമായി വിമര്‍ശിച്ച പട്ടേല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്ന് നെഹ്രുവിനോട് ആവശ്യപ്പെട്ടു. രാജ്മോഹന്‍ ഗാന്ധി ഇങ്ങനെ പറയുന്നു. “At Congress’s December 1948 Session in Jaipur, Vallabhbhai asked Pakistan to do one of two things: “either take back and resettle the refugees or cede sufficient territory contiguous to West Bengal”. Earlier, in a letter to Nehru, Patel had referred to a third solution: ” a clear indication to the Pakistan Govt. that if this immigration continues we would have no alternative left except to send out Muslims in equal numbers.” But Jawaharlal cited an objection to the last proposal.”
ഹൈദരാബാദിലെ നൈസാമിന്റെ കാര്യത്തിലും നെഹ്രു തടസ്സങ്ങളുണ്ടാക്കിയെങ്കിലും പട്ടേലിന്റെ ഉറച്ചതീരുമാനമായിരുന്നു പ്രശ്നം പരിഹരിക്കാന്‍ കാരണമായത്. ഗോവയുടെ കാര്യത്തില്‍ നെഹ്രുവുമായി രൂക്ഷമായ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയ പട്ടേല്‍ രണ്ടു മണിക്കൂര്‍ സമയം അനുവദിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് നെഹ്രുവുമായിട്ടുള്ള സംഭാഷണം അവസാനിപ്പിച്ച് ഇറങ്ങിപ്പോയതിന് ദൃക്സാക്ഷിയായിരുന്ന കെ.പി.എസ്.മേനോന് ഇത് സൂചിപ്പിക്കുന്നുണ്ട്. In 1950 the problem of Goa has been discussed in the Foreign Affairs Committee, the discussion went on for two hours. Sardar Patel seemed to take no interest. He kept his eyes closed for most of the time and seemed half asleep. Suddenly he woke up and said, Shall we go in? It is two hour’s work. Nehru resisted this suggestion vehemently. Sardar Patel did not press his point but retired from sphinx-like in to silence. When twelve years later India under Nehru entered Goa it turned out to be little more than two hours work.’
കാശ്മീര്‍ പ്രശ്നം നെഹ്രുവിന്റെ മാത്രം കൈക്കുഞ്ഞാണെന്ന് കളിയാക്കിയ പട്ടേല്‍ കാശ്മീര്‍ വിഷയത്തില്‍ നെഹ്രു കൈക്കൊണ്ട നടപടികളെ പരസ്യമായി എതിര്‍ക്കാന്‍ മടികാണിച്ചില്ല. രാജ്മോഹന്‍ ഗാന്ധി പറയുന്നു. Patel was unhappy with many of India’s steps over Kashmir including the offer of a plebiscite and refrence to the UN, the ceasefire that left a fair part of the State in Pakistan’s hands and the removal of the Maharaja.”
തിബത്തിന്റെ വിഷയത്തില്‍ നെഹ്രു കൈക്കൊണ്ട നിസ്സംഗതയെ രൂക്ഷമായി വിമര്‍ശിച്ച പട്ടേല്‍ ചൈന ഇന്ത്യക്കു നേരെ ഉയര്‍ത്തുന്ന വെല്ലുവിളി കണ്ടില്ലെന്ന് നടിച്ചാല്‍ സമീപഭാവി ഗൂരുതരമായിരിക്കുമെന്ന് നെഹ്രുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുഹമ്മദാലി ജിന്ന മരിച്ച ദിവസം ഇന്ത്യന്‍ ദേശീയ പതാക താഴ്ത്തിക്കെട്ടണമെന്നുള്ള നെഹ്രു അടക്കമുള്ളവരുടെ നിര്‍ദ്ദേശത്തെ പട്ടേല്‍ വിമര്‍ശിച്ചിരുന്നതായി ചരിത്രകാരന്മാര് വ്യക്തമാക്കിയിട്ടുണ്ട്.?
പലതും മനസ്സിലാക്കിയ മൗണ്ട് ബാറ്റന് ഒരവസരത്തില്‍ പട്ടേലിനെ പ്രശംസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. “പുതുതായി രൂപീകരിച്ച സംസ്ഥാന വകുപ്പിന്റെ ചുമതല നെഹ്റുവിനെ ഏല്‍പ്പിക്കാതിരുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അപ്രകാരം ചെയ്തില്ലായിരുന്നെങ്കില്‍ എല്ലാം തകര്‍ക്കപ്പെടുമായിരുന്നു. നാട്ടുരാജ്യങ്ങളുടെ സംയോജനവും താങ്കള്‍ ഭംഗിയായി നിര്‍വഹിച്ചു. താങ്കളും, താങ്കളുടെ വിശ്വസ്ഥനായ വി. പി. മേനോനുംകൂടി സൃഷ്ടിച്ച ഈ മഹാത്ഭുതത്തിന് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഈ ഗവണ്മെന്റിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങളുടെ സംയോജനത്തില്‍ താങ്കള്‍ സ്വീകരിച്ച പ്രഗത്ഭമായ നയത്തിലുപരിയായി മറ്റൊന്നുമുണ്ടായിട്ടില്ല.”
അഡ്വ. ബി. ഗോപാലകൃഷ്ണന്
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: