ശബരിമല: ശബരിമലയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാര്‍ക്കായി തയ്യാറാക്കിയ കടലക്കറിയില്‍ ഡീസല്‍ കലര്‍ന്നതായി പരാതി. ദേവസ്വം ബോര് ഡിന്റെ മെസ്സില്‍ തയ്യാറാക്കിയ കടലക്കറിയിലാണ് ഡീസല്‍ കലര്‍ന്നതായി പരാതി ഉയര്‍ന്നത്. ഇന്നലെത്തെ പ്രഭാത ഭക്ഷണമായ ഇഡ്ഡലിക്കൊപ്പം കടലക്കറി കഴിച്ചപ്പോള്‍ കറിക്ക് അരുചി തോന്നുകയും ചെയ്തതോടെയാണ് പരാതിയുമായി താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയത്.
പോലീസ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, ദേവസ്വം ജീവനക്കാര്‍, താല്ക്കാലികജീവനക്കാര്,വിശുദ്ധി സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അയ്യായിരത്തിലധികം വരുന്ന ജീവനക്കാര്‍ സന്നിധാനത്തെ ദേവസ്വം മെസ്സില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്.കടലക്കറിയില്‍ അരുചി ഉണ്ടായതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരാതിയുമായി എത്തിയതോടെ വിതരണത്തിനായി നല്കിയ കടലക്കറി തിരിച്ചെടുത്ത് നശിപ്പിച്ചു.
പകരം പെട്ടെന്ന് സാമ്പാര്‍ തയ്യാറാക്കി എത്തിക്കുകയായിരുന്നു.പരിശോധനക്കായി കടലക്കറിയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: