കൊച്ചി: അന്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ. ബാബു നിര്‍വ്വഹിച്ചു. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പിടി ഡിസ്പ്ലേയും ഉദ്ഘാടന ചടങ്ങ് വര്‍ണാഭമാക്കി. നഗരത്തിലെ 15 സ്കൂളുകളിലെ 2000 വിദ്യാര്‍ഥികള്‍ തീര്‍ത്ത വര്ണരാജിക്കിടെയായിരുന്നു ഒൗദ്യോഗിക പ്രഖ്യാപനം. ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് ഉദ്ഘാടന വേദിയിലേക്ക് അതിഥികളെ സ്വീകരിച്ചാനയിച്ചത്. മാര്‍ച്ച് പാസ്റ്റില്‍ നിലവിലെ ജേതാക്കളായ പാലക്കാട് ഒന്നാമതായി അണിനിരന്നപ്പോള്‍ ആതിഥേയരായ എറണാകുളം ഏറ്റവും അവസാനം അണിനിരന്നു. മന്ത്രി കെ.ബാബു സല്യൂട്ട് സ്വീകരിച്ചു. പാലക്കാടിന് പിന്നാലെ ആലപ്പുഴ, ഇടുക്കി,പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, മലപ്പുറം,കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവന്തപുരം, വയനാട് എന്നിവരും അണിനിരന്നു. ഇടുക്കി, കോട്ടയം, എറണാകുളം എന്നിവര്‍ വ്യത്യസ്ത ജേഴ്സികള്‍ അണിഞ്ഞപ്പോള്‍ മറ്റ് ജില്ലകളെല്ലാം ഒരേ ജേഴ്സികള്‍ അണിഞ്ഞാണ് അണിനിരന്നത്.
തുടര്‍ന്ന് ദേശീയ അന്തര്‍ദ്ദേശീയ മീറ്റുകളിലെ സുവര്‍ണ്ണ താരങ്ങളായ പി.യു. ചിത്ര, കെ.ടി. നീന, വി.വി. ജിഷ, നിസാമുദ്ദീന്‍, ടി.എസ്. ആര്യ, ശ്രീനിത്ത് മോഹന്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം നഗരത്തിലെത്തിച്ച ദീപശിഖ സ്റ്റേഡിയത്തിലെത്തിച്ചു. പിന്നീട് ശ്രീനിത്ത് മോഹന്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ദീപം തെളിച്ചു.
ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി അധ്യക്ഷത വഹിച്ചു. ലൂഡി ലൂയിസ് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയറമാന്‍ ആര്. ത്യാഗരാജന്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ്, ഒളിമ്പ്യന്മാരായ മേഴ്സിക്കുട്ടന്‍, എം.ഡി വല്‍സമ്മ, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ഡോ. ചാക്കോ ജോസഫ്, എറണാകുളം ഡിഡി പി.ടി. ജോര്‍ജ്ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുത്തു.
തുടര്‍ന്നായിരുന്നു കലാപ്രകടനങ്ങള്‍ അരങ്ങേറിയത്. ‘സ്നേഹമേ അനന്ത സ്നേഹമേ കൈതൊഴുന്നു.. എന്ന ഗാനത്തിന് ആറ് നര്‍ത്തകര്‍ ചുവടുവെച്ചു. പിന്നാലെ ചുമന്നചായം പൂശിയ ചിരട്ടകളുമായി വിദ്യാര്‍ഥികളുടെ എയറോബിക്സ്. ചിരട്ട കൊട്ടി ശബ്ദമുണാക്കി ഒരു പോലെ വിദ്യാര്‍ഥികള്‍ ചുവടുവെച്ചത് കാണികള്‍ വന്കെയ്യടികളോടെയാണ് സ്വീകരിച്ചത്. അടുത്ത നിമിഷം ചിരട ഉപേക്ഷിച്ച് പാട്ടിനൊപ്പം തിരുവതിര കളിച്ചു. പീന്നീട് മര്‍ഗ്ഗംകളി, തുടര്‍ന്ന് ഒപ്പന എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: