സ്റ്റാര്‍ട്ട്……… അതേ ശബ്ദം, ആരും തിരിഞ്ഞു നോക്കിയില്ല, കാരണം അത്രയ്ക്കു സുപരിചിതമായത്. അത് കാള്‍ ലൂയിസുള്പ്പെടെ ട്രാക്കിലെ താരങ്ങള്‍ക്ക് ഈ ശബ്ദം പരിചിതമാണ്. 34ാം വര്‍ഷവും സംസ്ഥാന സ്കൂള്‍ മീറ്റില്‍ ആ ശബ്ദം മുഴങ്ങി- ജോണ്‍ ജെ. ക്രിസ്റ്റിയുടെ. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്റ്റാര്‍ട്ടറായ ജോണ്‍.ജെ .ക്രിസ്റ്റിക്ക് വയസ് 64 ആയി. പക്ഷേ ക്ഷീണിക്കാത്ത ശബ്ദം. പാലായില്‍ നടന്ന 1979 -ലെ സ്കൂള്‍ മീറ്റിലായിരുന്നുജോണ് ആദ്യം സ്റ്റാര്‍ട്ട് പറഞ്ഞത്. ഇന്ത്യയിലെ ചീഫ് സ്റ്റാര്ട്ടര്കൂടിയായ ക്രിസ്റ്റി രാജ്യത്ത് നടക്കുന്ന എല്ലാ മീറ്റികളിലെയും സക്രിയ സാന്നിധ്യമാണ്.
അന്താരാഷ്ട്ര താരങ്ങള്‍ക്കും സ്റ്റാര്‍ട്ട് പറഞ്ഞിട്ടുള്ള ക്രിസ്റ്റിക്ക് സ്കൂള്‍ കായിക മേള ഹരമാണ്. മുടങ്ങാതെ എല്ലാ തവണയും എവിടെയായാലും എത്തും.
400 മീറ്ററിലെ ദേശീയ താരമായിരുന്നു ജോണ്‍.ജെ.ക്രിസ്റ്റി. പക്ഷേ ഈ സ്റ്റാര്‍ട്ടര്‍ റോളിലേക്ക് എത്തിയത് തികച്ചും യാദൃശ്ചികമായി. മികച്ച ഹോക്കി താരവുമായിരുന്ന കിസ്റ്റിക്ക് മല്‍സരത്തിനിടെ ഗുരുതരമായി പരിക്കേറ്റു. കായികരംഗം വിടേണ്ടിവരുമെന്നായി. അങ്ങനെയാണ് അച്ഛന്റെ വഴിയിലേക്കു തിരിഞ്ഞത്. അങ്ങനെ’സ്റ്റാര്‍ട്ട്’ ലോകത്തേക്ക് കാലുമാറ്റിച്ചവുട്ടി. 1973 ല്‍ സ്റ്റാര്‍ട്ടര്‍ ടെക്നിക്കല്‍ ഒഫീഷ്യല്‍സ് (എസ്.ടി.ഒ)ടെസ്റ്റ് പാസായി യോഗ്യത നേടി. ആദ്യം സ്റ്റാര്‍ട്ടര്‍ സഹായിയെന്ന നിലയില്‍ തുടങ്ങി.
എഷ്യന്‍ ഗെയിംസ്,കോമണ്‍വെല്‍ത്ത്,എഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ്,ആഫ്രോ-എഷ്യന്‍ ഗെയിംസടക്കം 14 ഓളം അന്താരാഷ്ട്ര മീറ്റുകളിലും നൂറുകണക്കിന് ദേശീയ മീറ്റുകളിലും സ്റ്റാര്ട്ടറായിരിന്നിട്ടുള്ള ഇദ്ദേഹം പി.റ്റി. ഉഷക്കു മുതല്‍ മുഹമ്മദ് അഫ്സല് വരെ സ്റ്റാര്‍ട്ട് പറഞ്ഞിട്ടുണ്ട്. റയില്വേയിലായിരുന്നു കര്‍മ്മ രംഗം.
ജോണ്‍ ക്രിസ്റ്റി പറയും, 1988 ല്‍ ന്യൂദല്‍ഹിയില്‍ നടന്ന ഇന്‍വിറ്റേഷന്‍ മീറ്റില്‍ കാള്‍ ലൂയിസ്,മൈക്ക് പവല്‍, മെര്ലിന് ഓട്ടി എന്നിവര്‍ക്ക് സ്ര്ട്ട് പറഞ്ഞതാണ് ഏറ്റവും സന്തോഷ കരമായ അനുഭവമെന്ന്. 2010 ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോകത്തെ പ്രമുഖസ്റ്റാര്ട്ടര് ഇംഗ്ലണ്ട്ുകാരന് അലന് ബെല്ലിനൊപ്പം പ്രവര്‍ത്തിച്ചത് അഭിമാനമായി ജോണ്‍ ഓര്‍ക്കുന്നു.
എന്നാല്‍ സ്റ്റാര്‍ട്ട് രംഗത് ഒട്ടേറെ മാറ്റങ്ങള്‍ തന്റെ കണ്മുന്നില്കൂടി സംഭവിച്ചുവെന്ന് അദ്ദേഹം പറയുന്നു. ആദ്യകാലങ്ങളില്‍ കയ്യുടെ ആകൃതിയിലുള്ള പലക ഉപയോഗിച്ച് കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കിയാണ് തുടക്കം അറിയിച്ചിരുന്നത് .പിന്നീട് വിസിലും ജടുവില് തോക്കും സ്ഥാനം പിടിച്ചു. ഏറെ കൗതുകകരമായ കാര്യം 1980 മുതല്‍ സ്വന്തമായി നിര്‍മിച്ച ഗണ്ണാണ് ക്രിസ്റ്റി ഉപയോഗിക്കുന്നതെന്നതാണ്. ഇതിലേക്കാവശ്യമായ പെല്ലറ്റ് തയാറാക്കുന്നതും ക്രജസ്റ്റി തന്നെയാണ്.
തിരുവനന്തപുരം പേട്ടയില്‍ താമസിക്കുന്ന ക്രിസ്റ്റിടേത് ഒരു കായിക കുടുംബം കൂടിയമാണ്. ഭാര്യ ത്രേസ്യാമ്മ ഹര്‍ഡില്‍സ് ദേശീയ താരമായിരുന്നു. മൂത്തമകന് സൈബി മുന്‍ വാവട്ടറപോളോ താരവും രണ്ടാമത്തെ മകന് ടെന്നീസ് താരവും പരിശീലകനുമാണ്. മകള്‍ ലീന ഇന്റര്‍ യൂനിവേഴ്സിറ്റി മെഡല്‍ ജേതാവാണ്. ജോണ്‍ ജോലി തുടങ്ങിയത് കേരള പോലീസിലായിരുന്നു. അവിടത്തെ മിന്നും പ്രകടനം കണ്ട റയില്‍വേ തട്ടിയെടുത്തു. റെയില്‍വേയിലെ ചീഫ് ടിക്കറ്റ എക്സാമിനാറയാണ് ക്രിസ്റ്റി വിരമിച്ചത്. ‘സ്റ്റാര്ട്ടിന് ഒരു ഫിനിഷിംഗ്’ അതോ. അത് ആരോഗ്യം ഉള്ളിടത്തോളം കാലം തുടരുമെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: