വിശാഖപട്ടണം: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്നു വിശാഖ പട്ടണത്ത് നടക്കും. തുടര്‍ ജയത്തിലൂടെ പരമ്പര ഉറപ്പിക്കുകയാവും ടീം ഇന്ത്യയുടെ ലക്ഷ്യം. വിന്‍ഡീസിനിത് ജീവന്മരണ പോരാട്ടമാണ്. ഉച്ചയ്ക്ക് 1.30നാരംഭിക്കുന്ന കളി സ്റ്റാര്‍ സ്പോര്‍ട്സ് തത്സമയം സംപ്രേഷണം ചെയ്യും.
രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമടക്കമുള്ള ബാറ്റിങ് സ്റ്റാറുകളുടെ ഫോം ഇന്നത്തെ മുഖാമുഖത്തിലും ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്കുന്നു. ഇന്ത്യന്‍ ബൗളിങ് നിരയും മികച്ച ഫോമില്‍ തന്നെ. ക്രിസ് ഗെയ്ല് പരിക്കേറ്റു പുറത്തായതാണ് വിന്ഡീസിനേറ്റ പ്രധാന തിരിച്ചടി. ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയടക്കമുള്ളവര് നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ വിന്‍ഡീസിന്റെ നില പരുങ്ങലിലാവും. ഹെലന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിശാഖപട്ടണത്തെ മത്സരത്തിന് മഴ ഭീഷണിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: