വാഷിങ്ടണ്‍: ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലിനുമേല് രണ്ടാംസ്ഥാനക്കാരന് സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചിന് മറ്റൊരു ജയം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ചിലയുടെ മുന്‍ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നിക്കോളസ് മാസുവിനെ ആദരിക്കുന്നതിനായി സാന്റിയാഗോയില്‍ സംഘടിപ്പിച്ച പ്രദര്ശനമത്സരത്തിലും നദാലിനെ ഡോക്കോ തോല്‍പ്പിച്ചു, സ്കോര്‍: 7-6, 6-4. ഇതു തുടര്‍ച്ചയായ മൂന്നാം തവണയാണ് നദാലിനെ ഡോക്കോ കീഴടക്കുന്നത്. വേള്‍ഡ് ടൂര്‍ ഫൈനല്‍സിലും ബീജിങ് ഓപ്പണിലും ബദ്ധവൈരിക്കെതിരെ ഡോക്കോ ജയം കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: