Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 313-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2013, 09:19 pm IST
inSamskriti

ദ്വേ ബീജേ ചിത്തവൃക്ഷസ്യ വൃത്തിവൃതതിധാരിണഃ

ഏകം പ്രാണപരിസ്പന്ദോ ദ്വിതീയം ദൃഢഭാവനാ

രാമന്‍ ചോദിച്ചു: ഭഗവാനേ. ഈ മനസ്സെന്ന ഭീകരവൃക്ഷത്തിന്റെ വിത്തെന്താണ്‌? ആ വിത്തിന്റെ ബീജമായ വിത്തും അങ്ങനെയങ്ങനെ അതിന്റെ ഏറ്റവും അറ്റത്തെ ആദിമ മൂലമായിരിക്കുന്നതെന്താണ്‌ ?

വസിഷ്ഠന്‍ പറഞ്ഞു: ഈ പ്രത്യക്ഷലോകത്തിന്റെ ബീജമെന്നത്‌ ഈ ദേഹം തന്നെയാണ്‌. അതിനുള്ളിലെ നന്മതിന്മകളെക്കുറിച്ചുള്ള ചിന്തകള്‍, ധാരണകള്‍ എന്നിവയാണതിനു മൂലമാകുന്നത്‌.

ഈ ദേഹത്തിനൊരു ബീജമുണ്ട്‌. അത്‌ മനസ്സാകുന്നു. ആശകളുടെയും പ്രത്യാശകളുടെയുംപുറകെ ഓടുന്ന മനസ്സ്‌. ഭാവാഭാവങ്ങളെക്കുറിച്ചുള്ള ധാരണകള്‍ക്ക്‌ ഇടം നല്‍കുന്നതും തജ്ജന്യമായ ദുഃഖങ്ങളെ ജനിപ്പിക്കുന്നതും ഈ മനസ്സാണ്‌. പ്രത്യക്ഷലോകം മനസ്സിന്റെ സൃഷ്ടിയാണല്ലോ. സ്വപ്നാവസ്ഥ തന്നെ ഒരുദാഹരണം. നാം ഇവിടെ കാണുന്നതൊക്കെ മനസ്സിന്റെ വികാസം മാത്രമാണ്‌. മണ്‍കുടം എന്നത്‌ മണ്ണിന്റെ ഒരു വകഭേദം മാത്രമാണല്ലോ.

‘അസംഖ്യം ധാരണകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ഇടം നല്‍കുന്ന മനസ്സെന്ന വൃക്ഷത്തിനു രണ്ടു വിത്തുകളാണുള്ളത്‌. ഒന്ന്‌ പ്രാണശക്തി; രണ്ട്‌ ദൃഢഭാവന.’ ശരിയായ പാതകളിലൂടെ പ്രാണവായു സഞ്ചരിക്കുമ്പോള്‍ ബോധത്തിന്റെ ചലനവും അങ്ങനെ മനസ്സിന്റെ ഉദയവും സംഭവിക്കുന്നു. പ്രാണന്റെ ഈ സഞ്ചാരമാണ്‌ മനസ്സ്‌ പ്രത്യക്ഷലോകമായി അറിയുന്നത്‌. അത്‌ ആകാശത്തിന്റെ നീലനിറംപോലെ ‘സത്യ’മത്രേ. സര്‍വവ്യാപിയായ ബോധത്തിന്‌ പ്രാണസഞ്ചാരം മൂലം പുതിയൊരു ‘ഉണര്‍വു’ണ്ടാകുന്നു എന്നപോലെയാണത്‌. ഇതുണ്ടായില്ലെങ്കില്‍ എത്ര നന്നായിരുന്നു! പ്രാണവായുവിന്റെ ചലനം നിലയ്‌ക്കുമ്പോള്‍ ലോകമില്ലാതാകുന്നു.

ഇങ്ങനെ ബോധത്തിന്‌ ‘ഉണര്‍വു’ണ്ടായിക്കഴിഞ്ഞാല്‍ അത്‌ പദാര്‍ഥങ്ങളെ അറിയാനും ആശയങ്ങളെ ഉണ്ടാക്കാനും അങ്ങനെ ദുഃഖങ്ങളെ സമാഹരിക്കാനും തുടങ്ങുന്നു. എന്നാല്‍ ഈ ബോധം സ്വരൂപത്തില്‍ പ്രശാന്തമായി ദീര്‍ഘനിദ്രയിലെന്നപോലെ വിശ്രാന്തിയടയുകയാണെങ്കില്‍ ഏറ്റവും അഭികാമ്യമായ പരമപദം പ്രാപിക്കുന്നു.

അതിനാല്‍ പ്രാണന്റെ നിയന്ത്രണം വഴി, ധാരണകളെ ഉയരാന്‍ അനുവദിക്കാതെ ഇനിയും ജനിച്ചിട്ടില്ലാത്ത ബോധത്തിന്റെ അഭ്മതലം നിനക്ക്‌ സാക്ഷാത്കരിക്കാം. അല്ലെങ്കില്‍ ബോധത്തിന്റെ സാന്ദ്രഭാവത്തെ ശല്യപ്പെടുത്താതിരുന്നാലും മതി. ഈ ബോധസാന്ദ്രതയില്‍ ഉണ്ടാകുന്ന അശാന്തിയാണ്‌ മനസ്സിനെ ജനിപ്പിച്ച്‌ വൈവിധ്യത അനുഭവവേദ്യമാക്കുന്നത്‌. ഈ മാനസികവ്യാപാരങ്ങള്‍ കര്‍മങ്ങളില്‍ ചെന്നെത്തിച്ചേരുന്നു.

മനസ്സിനെ പ്രശാന്തമാക്കാനായി യോഗികള്‍ ഉചിതമായ അഭ്യാസക്രമത്തില്‍ പ്രാണായാമം, ധ്യാനം എന്നിവയില്‍ ഏര്‍പ്പെടുന്നു. മഹാന്മാരായ യോഗികള്‍ പലരും പ്രാണായാമമാണ്‌ മനശാന്തിക്ക്‌ ഏറ്റവും ഉചിതമെന്ന്‌ കരുതുന്നു.

ഇനി ഞാന്‍ മറ്റൊരു മാര്‍ഗം പറയാം. അത്‌ ജ്ഞാനികള്‍ അവരുടെ നേരറിവിന്റെ, അനുഭവത്തിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയതാണ്‌. അവര്‍ പറയുന്നത്‌ മനസ്സുണ്ടാകുന്നത്‌ ഒരുവന്റെ ദൃഢഭാവനകൊണ്ടും ഭ്രമാത്മകസങ്കല്‍പ്പങ്ങള്‍ മൂലവുമാണെന്നാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

Kerala

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.