Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യജ്ഞം(നോവല്‍)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2013, 02:51 pm IST
inSamskriti

ഇഡാദേവഹൂഃ

(ഈ മന്ത്രം സനാതനമായ യജ്ഞത്തിന്റെ ആരംഭത്തില്‍ ചൊല്ലുന്നു. ഇഡ എന്നൊരു പാത്രം ഉണ്ട്. അത് യജ്ഞത്തില്‍ സമര്‍പ്പിക്കാനുള്ള പുരോഡാശം എന്ന ഹോമവസ്തുവും മറ്റും വയ്‌ക്കാനുള്ളതാണ്. ഈ ഇഡാ എന്ന പാത്രം ദേവന്മാരെ ആഹ്വാനം ചെയ്യുന്നു.)

ഉത്തരഭാരതത്തില്‍ സൂര്യനെ വിഴുങ്ങുന്ന രാഹുവിനെപ്പോലെ അത്യാഗ്രഹികളും അന്തരീക്ഷത്തില്‍ പോലും അശുദ്ധിയും ഭീതിയും പടര്‍ത്തുന്നവരും ആയ ചില വര്‍ഗക്കാര്‍ നിരന്തരമായി അക്രമങ്ങള്‍ അഴിച്ചുവിട്ട അസ്വസ്ഥത നിറഞ്ഞ കാലമുണ്ടായിരുന്നു. ക്ഷത്രിയര്‍ക്ക് കാര്യങ്ങള്‍ വരുതിക്കു വരുത്താന്‍ പലപ്പോഴും അത്യാഗ്രഹികളുടെ നീചമായ രീതികള്‍ സ്വീകരിക്കേണ്ടതായി വന്നു. ക്രമേണ ആയുധരൂപത്തില്‍ ക്ഷത്രിയര്‍ കൈക്കൊണ്ട അത്യാഗ്രഹികളുടെ രീതികള്‍ ക്ഷത്രിയധര്‍മമായി മാറാന്‍ തുടങ്ങി. അവ പലതും നാളതുവരെ പൂര്‍വ്വികര്‍ പോറ്റിക്കൊണ്ടുവന്ന സനാതനധര്‍മത്തിന്റെ ആണിക്കല്ലിളക്കാന്‍ പോന്നവയായിരുന്നു. ധര്‍മം രക്ഷിക്കേണ്ട ക്ഷത്രിയരും അത്യാഗ്രഹികളും തമ്മില്‍ ആചരണത്തില്‍ വലിയ അന്തരമില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ സനാതനധര്‍മത്തിന്റെ രക്ഷയ്‌ക്ക് പരശുരാമമഹര്‍ഷി ജീവിതം ഉഴിഞ്ഞു വച്ചു. ദീര്‍ഘവും രക്തരൂഷിതവുമായ നീണ്ട യുദ്ധം തന്നെ വേണ്ടിവന്നു അദ്ദേഹത്തിന് ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍. അത്യാഗ്രഹികളെയും അവരുടെ പാത പിന്തുടര്‍ന്ന ക്ഷത്രിയന്മാരെയും അമര്‍ച്ച ചെയ്യാന്‍ അദ്ദേത്തിന് സാധിക്കുകതന്നെ ചെയ്തു.

ഉദ്വേഗം നിറഞ്ഞതും രക്തതടാകങ്ങള്‍ നിര്‍മിക്കപ്പെട്ടതുമായ യുദ്ധകോലാഹലങ്ങള്‍ക്കിടയ്‌ക്ക് സനാതനസംസ്‌കാരത്തിന്റെ ആധാരശിലകളായ വേദം, യജ്ഞം, വൈദ്യം, ജ്യോതിശ്ശാസ്ത്രം മുതലായവ നശിച്ചു പോകാതിരിക്കാന്‍ അദ്ദേഹം കുറേപേരെ സഹ്യപര്‍വ്വതം കാവല്‍ നില്‍ക്കുന്ന കേരളത്തിലേക്ക് അയച്ചു. യുദ്ധാരവങ്ങളില്‍ നിന്ന് അകലെ അവര്‍ നിര്‍ബാധമായി ധര്‍മം നിലനിര്‍ത്താന്‍ ശ്രമിച്ചുപോന്നു.

കേരളത്തിലെ ഇടതിങ്ങിയ പച്ചക്കാടുകളും ആകാശത്തെ വെല്ലുന്ന മലകളും പാതാളത്തോളം എത്തുന്ന താഴ്‌വാരങ്ങളും ക്രൂരരായ വന്യജീവികളും ഉയര്‍ത്തിയ വെല്ലുവിളികള്‍ കുറച്ചുപേരെ മടങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചു. കിടിലത പുളച്ചു നടക്കുന്ന പരിതസ്ഥിതികളുടെ മുന്നില്‍ തോല്‍ക്കാതെ പരശുരാമമഹര്‍ഷിയുടെ നിര്‍ദ്ദേശം ജീവിതവ്രതമായെടുത്ത ധീരരും സാഹസികരുമായ വലിയൊരു വിഭാഗം വെല്ലുവിളികളെ നേരിടുകതന്നെ ചെയ്തു. വിഷമകാലഘട്ടങ്ങളില്‍ സ്വാഭാവികമായുണ്ടാകുന്ന ഒരുമ, സഹനശക്തി, ത്യാഗസന്നദ്ധത മുതലായ ഗുണങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്നതിനാല്‍ അവര്‍ കേരളത്തില്‍ അധികം താമസിയാതെ കാലുറപ്പിച്ചു. ഭൂപ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ കേരളമാതാവ് അവര്‍ക്ക് വേണ്ടതെല്ലാം ചുരത്തിക്കൊടുത്തു.

സമൃദ്ധി, കേരളത്തില്‍ കുടിയേറിയവരെ സുഖത്തിലേക്ക് നയിച്ചു. സുഖം എല്ലാ സമൂഹത്തിലുമെന്നതു പോലെ നേതൃത്വവാസനയും അഹങ്കാരങ്ങളും മുളയ്‌ക്കാനും തഴച്ചുവളരാനുമുള്ള സാഹചര്യം ഒരുക്കി. അത് പുതുവാസസ്ഥാനങ്ങളും ഗ്രാമങ്ങളും ഉണ്ടാകുവാന്‍ കാരണമായി. പ്രബലരായവര്‍ മറ്റുള്ളവരെ കീഴില്‍ നിര്‍ത്താനും പ്രബലരായ ഗ്രാമങ്ങള്‍ മറ്റു ഗ്രാമങ്ങളുടെ മേല്‍ക്കോയ്‌മ നേടാനും ക്രമേണ നാട്ടുരാജ്യങ്ങളാകാനും തുടങ്ങി.

സമൂഹത്തിന്റെ ഈ സ്വാഭാവികമായ പരിണാമത്തില്‍ നംപൂതിരിമാര്‍ എന്ന ജാതിപ്പേരിലറിയപ്പെട്ടിരുന്ന ബ്രാഹ്മണരും വ്യത്യസ്തരായിരുന്നില്ല. നമ്പൂതിരിമാര്‍ അവര്‍ക്കുള്ളില്‍ അതിര്‍ത്തികളും വരമ്പുകളും പണിതുതുടങ്ങി. ഈ വിഭജനത്തിന് പലപ്പോഴും ആധാരമായത് ആചാരങ്ങളില്‍ നേരിയ വ്യത്യാസം വച്ചുപുലര്‍ത്തുന്ന പല ഗൃഹക്കാരുടെ പടലപ്പിണക്കങ്ങളാണ്. ആ പിണക്കങ്ങള്‍ അവരെ പല ഗ്രാമങ്ങളായി തിരിച്ചു.

നമ്പൂതിരിമാരുടെ ഈ ഗ്രാമസസങ്കല്‍പ്പത്തിന് ഭൂമിശാസ്ത്രപരമായി വലിയ പ്രാധാന്യം ഇല്ല. ഒരു ഗ്രാമത്തില്‍ പെട്ടവര്‍ ഗ്രാമദേവതയെയും വൈദികനെയും അംഗീകരിക്കണം. അങ്ങനെ അംഗീകരിക്കുന്നവര്‍ ഏതു രാജ്യത്തോ പ്രദേശത്തോ താമസിക്കുന്നു എന്നതിന് അത്ര പ്രാധാന്യം ഇല്ല. പ്രകൃതിക്ഷോഭം യുദ്ധങ്ങള്‍ എന്നിവയെല്ലാം രാജ്യങ്ങളുടെ അതിര്‍ത്തികളും നിലനില്‍പ്പും മാറ്റിമറിച്ചുവെങ്കിലും നമ്പൂതിരിമാര്‍ അവരുടെ ഗ്രാമസങ്കല്‍പ്പത്തിന് ഇളക്കം തട്ടിച്ചില്ല. ഗ്രാമദേവതയെയോ വൈദികനെയോ മാറ്റിയില്ല. ഇത് ഭരണാധികാരികളെപലപ്പോഴും വിഷമിച്ച വിഷയമായി മാറിയിരുന്നുതാനും. പടലപ്പിണക്കങ്ങള്‍ വളര്‍ത്തുന്നതില്‍ ചിലപ്പോള്‍ ഭരണാധികാരികളും തത്പരരായിരുന്നു. അങ്ങനെയാണ് ഊരുഗ്രാമത്തില്‍ നിന്ന് പിരിഞ്ഞ് യജ്ഞപുരം ഗ്രാമം ഉണ്ടായതുതന്നെ.

(തുടരും)

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.