സച്ചിന് തെണ്ടുല്‍ക്ക റും ലതാ മങ്കേഷ്കറും ഇന്ത്യന്‍ ജനതയുടെ ആരാധനാ പാത്രങ്ങളാണ്. അതുല്യമായ പ്രതിഭ കൊണ്ട് സ്വന്തം മേഖലകളില്‍ വസന്തം വിരിയച്ചവരാണിരുവരും. ഇരുവരും തങ്ങളുടെ കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ എത്തി നില്ക്കുന്നു.
എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും ദാരുണമായി അപമാനിക്കപ്പെട്ടു. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെയാണ് ഇരുവരെയും അപമാനിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ രണ്ടു സംഭവങ്ങളിലും അപമാനത്തിനിരയായത് മഹത്തായ ഇന്ത്യന്‍ ജനാധിപത്യ പാരമ്പര്യമായിരുന്നു.
ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു മതമാണ്എന്ന പല്ലവി തന്നെ പ്രചാരത്തിലുണ്ട് . സച്ചിന് ആ മതാനുയായികളുടെ ദൈവവും. കോടിക്കണക്കിന് ആരാധകരുള്ള താരമാണ് സച്ചിന്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യുമ്പോള്‍ കോണ്‍ ഗ്രസ് പ്രതീക്ഷിച്ചിരുന്നത് സച്ചിന്റെ ഈ ജനപ്രീതി തങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാകണം.
സാഹിത്യ-സാംസ്കാരികരംഗത്തുനിന്നും കലാ-കായികരംഗത്തുനിന്നും ശാസ്ത്ര മേഖലയില്‍ നിന്നും പ്രതി ഭകളെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാറുണ്ട്. ഇവരുടെ പ്രതിഭയും അനുഭവ സമ്പത്തും രാജ്യത്തിന്റെ പൊതുവായ വികസനത്തിനു പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് അതതു മേഖലകളിലെ പ്രശ്നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ഇവരുടെ സാന്നിദ്ധ്യം ഏറെ ഉപകരിക്കും.
ഇത്തരം നാമ നിര്‍ദ്ദേശങ്ങള്‍ക്ക് ഒരിക്കലും രാഷ്ട്രീയ പരിഗണനകള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ഭരണഘടന തന്നെ നിര്‍ദ്ദേശിക്കുന്നത്. രാജ്യത്തിന്റെ പൊതു സ്വ ത്തായി പരിഗണിക്കപ്പെടേണ്ടവരാണവര്. എന്നാല്‍ സച്ചി നെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതിനു പിന്നില്‍ കോണ്‍ഗ്രസിനു വ്യക്തമായ ഹിഡന്‍ അജണ്ട ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പുകളില്‍ കോണ്‍ഗ്രസിനുവേണ്ടി സച്ചിന് പ്രചരണം നടത്തണമെന്ന ആവശ്യം അദ്ദേഹം നിക്ഷേധിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ ഈ രഹ സ്യ അജണ്ട വ്യക്തമായത്. നിയമസഭ തെരഞ്ഞെടുപ്പുകളിലും വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സച്ചിന് പാര്‍ട്ടിക്കു വേണ്ടി പ്രചരണത്തിനിറങ്ങുമെന്നായിരുന്നു കോണ്‍ഗ്രസ് കണക്കു കൂട്ടിയത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ദല്‍ഹിയിലും സച്ചിന് പ്രചരണത്തിനെത്തുന്നുവെന്നതരത്തില് കോ ണ്‍ഗ്രസ് മാനേജര്‍മാര്‍ വാ ര്‍ത്തയും പ്രചരിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാ ര്‍ത്ഥികള്‍ സച്ചിന്റെ ചിത്രം ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ അടിച്ചിറക്കുകയും ചെയ്തു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തീര്‍ച്ചയായപ്പോഴാണ് സച്ചിന് താന്‍ പ്രചരണത്തിനില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ഇത് കോണ്‍ ഗ്രസ് നേതൃത്വത്തെ ചൊടിപ്പിക്കുക തന്നെ ചെയ്തു.
നമ്പര്‍ 10 ജനപഥിലെ ഒന്നാം നമ്പര്‍ കോണ്‍ഗ്രസ് കുടുംബവുമായി വളരെയടുത്ത സൗഹൃദമാണ് സച്ചിനുള്ളത്. എന്നിട്ടും പാ ര്ട്ടിക്കു വേണ്ടി പ്രചരണവേദിയിലെത്താനു ള്ള ക്ഷണം അദ്ദേഹം നിരസിച്ചു. മാഡം മു തല്‍ കോണ്‍ ഗ്രസ് സംഘടനാ ശ്രേണിയിലെ താഴെത്തലം വരെയുള്ളവര്‍ സച്ചി ന്റെ തീരുമാനത്തില്‍ അസഹിഷ്ണുതയുള്ളവരാണ്. ഈ അസഹിഷ്ണുത പരസ്യമായി പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിച്ചത് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയെയാണ്.ശുക്ല അത് വളരെ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു.
സച്ചിനെ രാജ്യസഭാംഗമാക്കിയത് മാഡം സോണിയ ആണെന്നാണ് ശുക്ല പരസ്യമായി തുറന്നടിച്ചത്. സുനില്‍ ഗവാസ്കറുടെയും രവി ശാസ്ത്രിയുടെയും പേരുകളും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും സോണിയക്ക് താത്പര്യം സച്ചിനോടായിരുന്നു. മാഡം പറഞ്ഞതനുസരിച്ച് താനാണ് ഇക്കാര്യം സച്ചിനോട് സംസാരിച്ചത്. സച്ചിന് സമ്മതിച്ചതിനെ തുടര്‍ന്ന് താന്‍ മാഡത്തെ വിവരം ധരിപ്പിച്ചു. അങ്ങനെയാണ് സച്ചിന് രാജ്യസഭയിലെത്തിയത്.
ശുക്ലയുടെ അവകാശ വാദങ്ങള്‍ ഇങ്ങനെ പോകുന്നു. സോണിയ കുടുംബവുമായും രാഹുല്‍ ഗാന്ധി, റോബര്‍ട്ട് വധേര തുടങ്ങിയവരുമായി പ്രത്യേകിച്ചും വളരെ അടുത്ത ബന്ധമുള്ളയാളാണ് രാജീവ് ശുക്ല. ശുക്ല പറയാതെപറഞ്ഞ കാര്യം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് സച്ചിന് സോണിയയോട് നന്ദിയുള്ളവനായിരിക്കണമെന്നാണ്.
യഥാര്‍ത്ഥത്തില്‍ രാജീവ് ശുക്ല ഇത്തരമൊരു പ്രസ്താവനയിലൂടെ ഇന്ത്യന്‍ കായിക ലോകത്തെ ആകമാനം അപമാനിച്ചിരിക്കയാണ്. സോണിയ പറഞ്ഞാലുമില്ലെങ്കിലും സച്ചിന് ആ പദവിക്കര്‍ഹനാണ്. കായികരംഗത്ത് പ്രതിഭ തെളിയിച്ചതുകൊണ്ടു മാത്രമല്ല സച്ചിന് രാജ്യസഭയിലെത്തിയത് എന്നു പറയുമ്പോള്‍ ശുക്ല ഇന്ത്യന്‍ പാര്ലമന്റിനെയും ജനാധിപത്യത്തെയും അവഹേളിക്കുന്നു.
അര്‍ഹരായിട്ടും ഗവാസ്കറെയും രവിശാസ്ത്രിയെയും തഴഞ്ഞു എന്നു പറയുമ്പോള്‍ അവരെയും ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുന്നു.എല്ലാത്തിലുമുപരി സച്ചിനെയും അപമാനിക്കുന്നു.
സമാനമായ അപമാനമാണ് ഇന്ത്യന്‍ ഗാന കോകിലം ലതാ മങ്കേഷ്കര്‍ക്കും നേരിടേണ്ടിവന്നത്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് തുറന്നു പറഞ്ഞതിനാണ് ലതയെ കോണ്‍ ഗ്രസ് വേട്ടയാടുന്നത്. ലതാ മങ്കേഷ്കര്‍ക്ക് രാ ഷ്ട്രം ആദര പൂര്‍വ്വം നല്കിയ ഭാരതരത്ന ബ ഹുമതി തിരിച്ചു വാങ്ങണമെന്നു വരെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു.
മുംബൈ കോണ്‍ഗ്രസ് ചീഫ് ജനാര്‍ദ്ദന്‍ ചന്ദുര്‍ ക്കര് ആണ് ഇത്തരമൊരു വിചിത്രമായ ആവശ്യം ആദ്യമായി ഉന്നയിച്ചത്. പിന്നീട് പല കോണ്‍ ഗ്രസ് നേതാക്കളും ഇതേറ്റെടുത്തു. ഭര്‍തൃകുടുംബത്തിന്റെ പേരില്‍ പൂ നെയിലുള്ള ദീനാനാഥ് മങ്കേഷ്കര്‍ ആശുപത്രിയില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു ലതാ മങ്കേഷ്കര്‍ മോദിയെക്കുറിച്ചുളള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ലതാ മങ്കേഷ്കര്ക്കെന്നല്ല ഇന്ത്യയിലെ ഏ തൊരു പൗരനും ഇന്ത്യ ന് ഭരണഘടന നല് കു ന്ന അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. ഭാരതരത്നക്കര്ഹയായ, ജന കോടികളുടെ ആരാധനാ പാത്രമായ ലതാ മങ്കേഷ്കര്‍ക്ക് പോ ലും അതിനുള്ള സ്വാത ന്ത്ര്യം നല്‍കാനാവില്ലെന്നു പറയുന്ന കോണ്‍ ഗ്രസ് നേ തൃത്വം ഇന്ത്യയിലെ സാ ധാരണക്കാരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എന്തു വിലയാണ് കല് പ്പിക്കുന്നത്. ഭാരതരത്ന ബഹുമതി ലതാ മങ്കേഷ്കറുടെ അഭിപ്രായങ്ങളുടെയോ വാക്കുകളുടെയോ വിലയായല്ല സമ്മാനിക്കപ്പെട്ടതെന്നും അവരുടെ സം ഗീത പ്രതിഭക്കാണെ ന്നും ബിജെപിയും ശിവസേനയും കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കുന്നു.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: