ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ബോഫോഴ്സ് പണം വേണമായിരുന്നുവെന്ന് സി.ബി.ഐ മുന്‍ ഡയറക്ടര്‍ വെളിപ്പെടുത്തി. 1989-90 കാലഘട്ടത്തില്‍ സി.ബി.ഐ ഡയറക്ടറായിരുന്ന ഡോ. എ.പി. മുഖര്‍ജിയുടെ ആത്മകഥയിലാണ് പുതിയ വെളിപ്പെടുത്തല്‍.
രാജീവ് മന്ത്രി സഭയിലെ മന്ത്രിമാര്‍, അക്കാലത്തെ നയതന്ത്ര ഉദ്യോഗസ്ഥര്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം യൂറോപ്പില്‍ നിന്നുള്ള സൈനിക കമ്മിഷന് ലഭിച്ചിരുന്നു. സൈനിക ഉപകരണങ്ങളും ആയുധങ്ങളും വാങ്ങുന്നതിലൂടെ രാജീവിന്റെ വിശ്വസ്തരെല്ലാം കമ്മിഷന് പറ്റിയിരുന്നു എന്നാണ് സി.ബി.ഐ മുന്‍ മേധാവി ആത്മകഥയില്‍ പറയുന്നത്.
കമ്മിഷനായി ലഭിക്കുന്ന പണം വിവിധ കേന്ദ്രങ്ങളിലൂടെ നഷ്ടപ്പെടാതെ നേരിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിയണമെന്നാണ് രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നതെന്നാണ് മുഖര്‍ജി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: