Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 307-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2013, 08:18 pm IST
in Samskriti

ഉപാദേയോ ഹി ദേവസ്യ ന മേ ത്യാഗോ ന സംശ്രയ:

യാദൃശോ ദേഹസംത്യാഗസ്താദൃശോ ദേഹസംശ്രയ:

രാമന്‍ ചോദിച്ചു: ഭഗവന്‍, വീതഹവ്യമുനി ആ ഗുഹയില്‍ വച്ച്‌ തന്റെ ദേഹം വീണ്ടെടുത്തതെങ്ങനെയാണ്‌?

വസിഷ്ഠന്‍ പറഞ്ഞു: മഹര്‍ഷി അനന്താവബോധസാക്ഷാത്കാരം പ്രാപിച്ചിരുന്നുവല്ലോ. വീതഹവ്യന്‍ എന്ന ‘മനസ്സ്‌’ ബോധത്തില്‍ നടത്തുന്ന ഒരു മായാവിദ്യ മാത്രമാണിതെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. ഒരിക്കല്‍ താന്‍ പരമശിവന്റെ ഭൂതഗണങ്ങളില്‍ ഒരാളായിരുന്നപ്പോള്‍ വീതഹവ്യനായുള്ള തന്റെ ശരീരമെങ്ങനെയായിരുന്നു എന്നൊന്നു കാണാന്‍ അദ്ദേഹത്തില്‍ ചിന്തയുദിച്ചു. ആ ചിന്തയാല്‍ അദ്ദേഹത്തിന്റെ ബോധമണ്ഡലത്തില്‍ വീതഹവ്യനായുള്ള തന്റെ ദേഹം മാത്രമല്ല, താന്‍ ഇതിനുമുന്‍പ്‌ സ്വീകരിച്ചിട്ടുള്ളതും ഇനി ഉണ്ടാകാന്‍ പോകുന്നതുമായ പലപല ദേഹരൂപങ്ങളും കാണുകയുണ്ടായി. അവയില്‍ ചിലത്‌ അപ്പോഴും പ്രവര്‍ത്തനനിരതവുമായിരുന്നു.

വീതഹവ്യന്റെ ശരീരം ഒരു പുഴുവിനെപ്പോലെ ചെളിക്കുണ്ടില്‍ ആണ്ട്‌ കിടക്കുന്നതായി അദ്ദേഹം കണ്ടു. അദ്ദേഹമിങ്ങനെ അദ്ഭുതപ്പെട്ടു: ഈ ദേഹത്തിനു തീര്‍ച്ചയായും ജീവനില്ലാത്തതുകൊണ്ട്‌ യാതൊരു പ്രവര്‍ത്തനങ്ങളും സ്വയം നടത്തുവാന്‍ കഴിയുകയില്ല. ഈ ദേഹം ഞാനെന്തുചെയ്യണം? ഒന്നുകില്‍ സൂര്യമണ്ഡലത്തില്‍ കയറി പിംഗള എന്ന സൂര്യശക്തിയുടെ സഹായത്താല്‍ ഞാന്‍ ഈ ശരീരത്തില്‍ പ്രവേശിക്കണം. അല്ലെങ്കില്‍ ഈ ശരീരം ഉപേക്ഷിച്ചുകളയാം. ഈ ജീര്‍ണപ്രായമായ വീതഹവ്യശരീരം കൊണ്ട്‌ ഞാന്‍ എന്ത്‌ ചെയ്യാനാണ്‌?

‘അല്ലെങ്കില്‍ ഈ ശരീരം പുനരുജ്ജീവിപ്പിക്കുന്നതിലും ഉപേക്ഷിക്കുന്നതിലും കാര്യമൊന്നുമില്ല. ഇത്‌ സ്വീകരിച്ചാലും ഉപേക്ഷിച്ചാലും എനിക്കതൊന്നുപോലെയാണ്‌.’ എന്നാല്‍പ്പോലും ഈ ദേഹം പഞ്ചഭൂതങ്ങളിലേയ്‌ക്ക്‌ അപചയിച്ചു മടങ്ങുന്നതിനുമുന്‍പ്‌ കുറച്ചുനാള്‍ അതിനുള്ളില്‍ കയറി പ്രവര്‍ത്തിക്കുകയും ആവാമല്ലോ. മഹര്‍ഷിയുടെ സൂക്ഷ്മശരീരം സൗരപഥത്തില്‍ പ്രവേശിച്ചു. മഹര്‍ഷിയുടെ ഉദ്ദേശ്യശുദ്ധി അറിഞ്ഞുകൊണ്ട്‌ അതിനായി ഉചിതമെന്ന്‌ കരുതിയ പ്രക്രിയകള്‍ നടപ്പിലാക്കാന്‍ സൂര്യന്‍ തന്റെ ചൈതന്യത്തെ നിയോഗിച്ചു. മുനിയുടെ സൂക്ഷ്മശരീരം സൂര്യനെ വന്ദിച്ചു. സൂര്യചൈതന്യത്തിന്റെ സഹായത്താല്‍ ആ തേജസ്സ്‌ സൗരപഥത്തില്‍ നിന്നും വിന്ധ്യാതടങ്ങളില്‍ താഴ്‌ന്നിറങ്ങി.

ആ തേജസ്സ്‌ മണ്ണില്‍ പുതച്ചു കിടന്നിരുന്ന മുനിയുടെ ദേഹത്തില്‍ കടന്നുകൂടി അതിനെ പുറത്തുകൊണ്ടുവന്നു. പിന്നീട്‌ വീതഹവ്യന്റെ സൂക്ഷ്മശരീരം ദേഹത്തില്‍ പ്രവേശിച്ചു. ദേഹം ഉടനെതന്നെ പ്രവര്‍ത്തനനിരതമായി. വീതഹവ്യന്‍ സൂര്യചൈതന്യമായ പിംഗളയെ നമസ്കരിച്ചു. പിംഗള തിരികെയും നമസ്കരിച്ചതിനുശേഷം സൗരമണ്ഡലത്തിലേക്ക്‌ തിരികെപ്പോയി. വീതഹവ്യന്‍ സന്ധ്യാവന്ദനത്തിനായി തടാകതീരത്തേക്കു വന്ന്‌ കുളിയും തേവാരവും കഴിഞ്ഞു സൂര്യനെ നമസ്കരിച്ചു. അവിടെ വീതഹവ്യമഹര്‍ഷി പണ്ടേപോലെ തന്നെ തന്റെ ജീവിതം നയിച്ചു. അദ്ദേഹത്തിന്റെ ജീവിതം പ്രബുദ്ധമായിരുന്നു. സര്‍വ്വഭൂതഷൃദത്താല്‍ സമസംതുലിതവും പ്രശാന്തവും ആനന്ദപ്രദവും കൃപാനിര്‍ഭരവുമായിരുന്നു ആ പവിത്രജീവിതം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

Kerala

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

Kerala

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

പുതിയ വാര്‍ത്തകള്‍

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.