ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് സിറ്റിയില്‍ അടുത്തിടെ നിര്‍മിച്ച വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ അമെരിക്കയിലെ ഏറ്റവും വലിയ കെട്ടിടമെന്ന ബഹുമതിക്ക് അര്‍ഹമായി. 541 മീറ്റര്‍ (1776 അടി) ആണു കെട്ടിടത്തിന്റെ ഉയരം. നഗരത്തിലെ മറ്റൊരു കെട്ടിടമായ വില്‍സ് ടവറിന്റെ റെക്കോഡാണു വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത്.
ദ് ഹൈറ്റ് കമ്മിറ്റി ഒഫ് ദ് കൗണ്‍സില്‍ ഓണ്‍ ടാള്‍ ബില്‍ഡിങ്സ് ആന്‍ഡ് അര്‍ബണ്‍ ഹാബിറ്റാറ്റ് ആണു പ്രഖ്യാപനം നടത്തിയത്. 408 അടിയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങളെ മാത്രമേ ഇവര്‍ പരിഗണിക്കൂ. എന്നാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി ദുബായിയിലെ ബുര്‍ജ് ഖലീഫയ്ക്കാണ് ഇപ്പോഴും സ്വന്തം.
830 മീറ്റര്‍ (2723 അടി) ആണ് ഇതിന്റെ ഉയരം. ലോവര്‍ മാന്ഹട്ടണിലാണു വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥാപിച്ചത്. 2001 സെപ്റ്റംബര്‍ 11 നു തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന സ്ഥലത്തു തന്നെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: