കൊല്‍ക്കത്ത: സച്ചിന് ടെണ്ടുല്‍ക്കറിന്റെ വിടവാങ്ങല്‍ ടെസ്റ്റ്
പരമ്പരയിലെ കൊല്‍ക്കത്തയില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്സിനും 51 റണ്‍സിനും ജയിച്ചു.
ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 453 പിന്തുടര്‍ന്ന വിന്‍ഡീസ് മൂന്നാം ദിവസം 168 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് ഷാമിയുടെയും രവിചന്ദ്ര അശ്വിന്റെയും ഉജ്വല ബൗളിംഗ് പ്രകടനമാണ് വെസ്റ്റിന്റീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ഷാമി നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ്: 234 & 168 (54.1 ഓവറില്‍)
ഇന്ത്യ: 453
ഡാരന്‍ ബ്രാവോ (37), കീറന്‍ പവല്‍ (36), ക്രിസ് ഗെയില്‍ (33) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്ക്കാന് ശ്രമിച്ചത്. ചന്ദര്‍പോള്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു.
219 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്. ആറ് വിക്കറ്റിന് ന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി ആര്.അശ്വിന് സെഞ്ച്വറി നേടി. 210 പന്തില്‍ നിന്ന് 124 റണ്‍സായിരുന്നു അശ്വിന്റെ സംഭാവന. തലേന്നത്തെ സെഞ്ച്വറി വീരന് രോഹിത് ശര്‍മ്മ 177 റണ്‍സെടുത്ത് പുറത്തായി. വാലറ്റത്തിന് കാര്യമായ സംഭാവന ചെയ്യാന്‍ വന്നതോടെ ഇന്ത്യയുടെ സ്കോര്‍ 453ല്‍ ഒതുങ്ങി. വെസ്റ്റിന്‍ഡീസ് നിരയില്‍ ഷില്ലിംഗ്ഫോര്‍ഡ് ആറു വിക്കറ്റ് വീഴ്ത്തി കരുത്തു കാട്ടി. പെര്മല് രണ്ടു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: