Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 300-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2013, 07:50 pm IST
in Samskriti

സംവിന്മാത്രം തു ഹൃദയമുപാദേയം സ്ഥിതം സ്മൃതം

നദന്തരേ ച ബാഹ്വേ ച ന ച ബാഹ്വേ ന ചാന്തരേ

രാമന്‍ ചോദിച്ചു: അങ്ങിപ്പോള്‍ പറഞ്ഞ ഹൃദയം എന്താണ്‌?

വസിഷ്ഠന്‍ പറഞ്ഞു. രാമാ, ഞാന്‍ രണ്ടു ഹൃദയങ്ങളെപ്പറ്റി ഇവിടെ പറഞ്ഞു. ഒന്ന്‌ നമുക്ക്‌ പൊതുവെ സ്വീകാര്യമാണ്‌. മറ്റേത്‌ അവഗണിക്കാം എന്ന്‌ വയ്‌ക്കുക. ശരീരത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന, ഭ്തീകദേഹത്തിന്റെ ഭാഗമായ ഹൃദയത്തെ നമുക്കവഗണിക്കാം. ‘നമുക്ക്‌ സ്വീകാര്യമായ ഹൃദയം എന്നത്‌ ശുദ്ധമായ ബോധത്തിന്റെ സ്വരൂപമാണ്‌. അത്‌ അകത്തും പുറത്തുമാണ്‌. എന്നാല്‍ അകത്തും പുറത്തുമല്ല.’ അതാണ്‌ ഹൃദയം എന്ന തത്വം. അതിലാണ്‌ പ്രപഞ്ചം പ്രതിഫലിക്കുന്നത്‌. എല്ലാ ഐശ്വര്യസമ്പത്തുകളുടെയും ഇരിപ്പിടമാണത്‌.

ബോധമാണ്‌ ജീവജാലങ്ങളുടെ ഹൃദയം. അല്ലാതെ സദാ തുടിക്കുന്ന ഒരു കഷണം മാംസമല്ല. അപ്പോള്‍ പറഞ്ഞു വന്നതുപോലെ, മനസ്സ്‌ ഉപാധികള്‍ ഒഴിഞ്ഞ്‌ ബോധത്തിലേയ്‌ക്ക്‌ കേന്ദ്രീകൃതമായാല്‍ പ്രാണന്‍ നിയന്ത്രിതമായി. യോഗവിദ്യാവിശാരദന്മാരായ ഗുരുക്കന്മാര്‍ പലേവിധ മാര്‍ഗ്ഗങ്ങളും പ്രാണനിയന്ത്രണത്തിനായി സ്ഥാപിച്ചിട്ടുണ്ട്‌. അവയിലേതു മാര്‍ഗ്ഗവും നമുക്ക്‌ സ്വീകരിക്കാം. ഈ യോഗവിദ്യകള്‍ അഭ്യസിക്കുമ്പോള്‍ യാതൊരുവിധ ബലപ്രയോഗവും പാടില്ല. എങ്കില്‍ മാത്രമേ അവ ഫലപ്രദമാവുകയുള്ളു. അത്തരം ഒരു വിദ്യ അടിയുറച്ചു പഠിച്ചഭ്യസിക്കുന്ന ഒരുവനില്‍ അനാസക്തിയും മനോപാധികളുടെ നിയന്ത്രണവും ഒരുമിച്ചു സംഭവിക്കുന്നു. അത്‌ പ്രാണനിയന്ത്രണത്തില്‍ കലാശിക്കുന്നു. അഭ്യാസത്തിനായി പുരികമദ്ധ്യമോ, അണ്ണാക്കോ, മൂക്കിന്‍തുമ്പോ, ശിരസ്സിന്റെ മുകളില്‍ മൂക്കിന്‍തുമ്പില്‍ നിന്നുമൊരടി ദൂരത്തുള്ള ബിന്ദുവോ ശ്രദ്ധയെ കേന്ദ്രീകരിക്കാന്‍ ഉപയോഗിക്കാം. നിരന്തരമായ അഭ്യാസപരിശീലനത്തിലൂടെ നാക്കിന്‍തുമ്പ്‌ അണ്ണാക്കില്‍ മുട്ടിക്കാനായാല്‍ പ്രാണനിരോധനം സാദ്ധ്യമാണ്‌.

ഇപ്പറഞ്ഞ അഭ്യാസപരിശീലങ്ങളെല്ലാം സാധനയുടെ പാതയില്‍ ഏകാഗ്രതയ്‌ക്ക്‌ തടസ്സങ്ങളാണെങ്കിലും അവയുടെ ക്രമമായ അഭ്യാസവും അവയിലെ പ്രാവീണ്യവും ഏകാഗ്രതയെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കുന്നു. ഈ പരിശീലനം കൊണ്ട്‌ മാത്രമേ ദു:ഖമൊഴിഞ്ഞ്‌ ആനന്ദം അനുഭവവേദ്യമാക്കാന്‍ സാധകന്‌ സാധിക്കൂ. അതുകൊണ്ടാണ്‌ യോഗാഭ്യാസത്തിനിത്ര പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്‌. പ്രാണനെ ഇങ്ങിനെ നിരോധിച്ചു കഴിഞ്ഞാല്‍ പിന്നെ അവശേഷിക്കുന്നത്‌ നിര്‍വ്വാണം മാത്രമാണ്‌. അതിലാണെല്ലാം. അതില്‍നിന്നാണെല്ലാം. അത്‌ തന്നെയാണെല്ലാം. എല്ലാടവും അത്‌ തന്നെ. ലോകമെന്ന ഈ പ്രത്യക്ഷപ്രകടനം അതല്ല, അതില്‍ നിന്നല്ല ലോകം ഉരുത്തിരിഞ്ഞത്‌. ലോകം അതുപോലെയല്ല. ഈ ഉള്‍ക്കാഴ്ച സുദൃഢമായുള്ളവനാണ്‌ ജീവന്‍മുക്തന്‍.. . യോഗാഭ്യാസത്തിലൂടെ പ്രശാന്തിയെ പ്രാപിച്ചവന്‍ സത്യത്തെ സാക്ഷാത്ക്കരിച്ചിരിക്കുന്നു.

പരമാത്മാവ്‌ ആദ്യന്തഹീനമാണെന്നും അതില്‍ കാണപ്പെടുന്ന എണ്ണമറ്റ ജീവ നിര്‍ജീവജാലങ്ങള്‍ എല്ലാം ആത്മാവല്ലാതെ മറ്റൊന്നുമല്ല എന്നും ഉള്ള അറിവാണ്‌ ശരിയായ ദര്‍ശനം. എന്നാല്‍ ദര്‍ശനത്തിലെ വീഴ്ച ആവര്‍ത്തിച്ചുള്ള ജനനമരണങ്ങള്‍ക്ക്‌ ഹേതുവാകുന്നു. ശരിയായ ദര്‍ശനം പുനര്‍ജന്മത്തിനെ ഇല്ലാതാക്കുന്നു. അതില്‍ വിഷയവിഷയീ ബന്ധമോ അവ തമ്മില്‍ വ്യത്യാസമോ ഇല്ല. കാരണം ആത്മാവു (ബോധം) തന്നെയാണ്‌ അറിവും, അറിയപ്പെടുന്ന വസ്തുവും അറിവാളിയും. അറിയപ്പെടാനുള്ളവയും ഈ ബോധം തന്നെ. ഇവ തമ്മില്‍ ഭിന്നതയുണ്ടെന്നുള്ള തോന്നലാണ്‌ അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം. നേരറിവിന്റെ നിറവില്‍ ബന്ധനവും മുക്തിയും ഒന്നുമില്ല. ഋഷി സ്വാത്മനിരതനായി പ്രജ്ഞയെ അന്തരാത്മാവില്‍ രൂഢമൂലമാക്കി സ്ഥാപിച്ചുകഴിഞ്ഞു. അദ്ദേഹത്തെ സ്വാധീനിക്കാന്‍ ഏതു സുഖാനുഭാവങ്ങള്‍ക്കാണിനി കഴിയുക?

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

Entertainment

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

പുതിയ വാര്‍ത്തകള്‍

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.