Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭക്ഷ്യസുരക്ഷാ നിയമം തിരിച്ചടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2013, 09:52 pm IST
in Vicharam

കൊട്ടിഘോഷിച്ച്‌ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ തിരിച്ചടി കേരളം അനുഭവിച്ചുതുടങ്ങി. ഈ മാസം മുതല്‍ സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യവിഹിതം നാലില്‍ മൂന്നായി വെട്ടിക്കുറച്ചിരിക്കുകയാണ്‌. എപിഎല്‍ കാര്‍ഡ്‌ ഉടമകള്‍ക്കുള്ള ഗോതമ്പ്‌ നിര്‍ത്തലാക്കിയതിന്‌ പുറമെ അരിയുടെ അളവും വെട്ടിക്കുറച്ചു. ബിപിഎല്‍ വിഭാഗക്കാര്‍ക്ക്‌ ലഭിച്ചിരുന്ന ഗോതമ്പിന്റെ അളവ്‌ ഈ മാസം മുതല്‍ 10 ല്‍നിന്നും 3 കിലോ മാത്രമായി ചുരുക്കി. ഡിസംബറില്‍ വിഹിതം വീണ്ടും കുറക്കുമെന്നാണ്‌ സൂചന. അങ്ങനെയെങ്കില്‍ എപിഎല്‍കാരുടെ അരിവിഹിതവും വീണ്ടും കുറച്ചേക്കും. ജവാഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ തുടങ്ങി പിന്നീട്‌ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ വികസിപ്പിച്ച സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായത്തിന്റെ കടയ്‌ക്കലാണ്‌ ഭക്ഷ്യസുരക്ഷാ നിയമം കത്തിവെച്ചിരിക്കുന്നത്‌. കേരളത്തിലെ 77 ലക്ഷം കാര്‍ഡുടമകളില്‍ 54 ശതമാനത്തിന്‌ നിലവിലുള്ള റേഷനും നിഷേധിക്കപ്പെടുമെന്ന്‌ വ്യക്തമാകുന്നത്‌.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണം നടത്തുമ്പോഴാണ്‌ ഏറ്റവും ഉയര്‍ന്ന അളവില്‍ സംസ്ഥാനങ്ങള്‍ക്ക്‌ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിരുന്നത്‌. പാവപ്പെട്ടവര്‍ക്ക്‌ പ്രതിമാസം 35 കിലോ അരി അന്ത്യോദയ അന്നയോജനയിലൂടെ വിതരണം തുടങ്ങിയതും, വാജ്പേയി സര്‍ക്കാര്‍ ആയിരുന്നു.

ആ കാലഘട്ടത്തില്‍ ഭക്ഷ്യധാന്യവിഹിതം 2.86 ലക്ഷം മെട്രിക്‌ ടണ്ണായിരുന്നു. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യവിഹിതം പടിപടിയായി വെട്ടിച്ചുരുക്കുകയായിരുന്നു. 2008 ല്‍ 2.56 ലക്ഷം മെട്രിക്‌ ടണ്ണും 2010 ല്‍ 2.14 മെട്രിക്‌ ടണ്ണുമായി അരിയുടെയും ഗോതമ്പിന്റെയും അളവ്‌ വെട്ടിച്ചുരുക്കി. തൊട്ടടുത്ത വര്‍ഷമായ 2011 ല്‍ ഇത്‌ 1.92 ലക്ഷം മെട്രിക്‌ ടണ്ണായും ഏറ്റവും ഒടുവില്‍ 2012 ല്‍ 1.38 ലക്ഷം മെട്രിക്‌ ടണ്ണായും താഴ്‌ത്തി. ഈ സാഹചര്യം നിലനില്‍ക്കെയാണ്‌ ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്നത്‌. 1.38 ലക്ഷം മെട്രിക്‌ ടണ്ണില്‍ കേരളത്തിന്റെ വിഹിതം 1.23 ലക്ഷം മെട്രിക്‌ ടണ്ണായി വീണ്ടും താഴ്‌ന്നു. അരിയായാലും ഗോതമ്പായാലും ഈ അളവില്‍ കൂടുതല്‍ ഇനി സംസ്ഥാനത്തിന്‌ കേന്ദ്രവിഹിതത്തില്‍നിന്നും ലഭിക്കില്ല.

കേരളത്തില്‍ 64 ലക്ഷം റേഷന്‍കാര്‍ഡുകള്‍ ഉണ്ടായിരുന്നപ്പോള്‍ അനുവദിച്ചിരുന്നത്‌ വര്‍ഷം 24 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമായിരുന്നു. എന്നാല്‍, നിലവിലുള്ള 81,38,828 കാര്‍ഡുകള്‍ക്ക്‌ അരിയും ഗോതമ്പുമായി അനുവദിക്കുന്നത്‌ 17 ലക്ഷം ടണ്‍മാത്രമാണ്‌. ബിപിഎല്ലുകാര്‍ക്ക്‌ ഒരുരൂപ നിരക്കില്‍ 25 കിലോ ഭക്ഷ്യധാന്യവും എഎവൈ കാര്‍ഡുടമകള്‍ക്ക്‌ 35 കിലോ അരിയും എപിഎല്‍ സബ്സിഡി കാര്‍ഡുടമകള്‍ക്ക്‌ രണ്ടുരൂപ നിരക്കില്‍ 25 കിലോ ഭക്ഷ്യധാന്യവും നല്‍കണമെന്നാണ്‌ നിയമം. എപിഎല്‍ സബ്സിഡി ഇതര കാര്‍ഡുടമകള്‍ക്ക്‌ 8.90 രൂപ നിരക്കിലും അരി നല്‍കണം. എന്നാല്‍, നിലവില്‍ ബിപിഎല്ലുകാര്‍ക്കുപോലും 18 കിലോ അരിയാണ്‌ ലഭിക്കുന്നത്‌. ഇതിനുശേഷം മിച്ചമുണ്ടെങ്കില്‍മാത്രം എപിഎല്ലുകാര്‍ക്കും ലഭിക്കുന്നു. എന്നാല്‍, പുതിയ നിയമംവരുമ്പോള്‍ ഏറിയാല്‍ 10 ലക്ഷം ടണ്‍ ധാന്യമാകും കേരളത്തിന്‌ ഉറപ്പായും ലഭിക്കുക.

നേരത്തെ കാര്‍ഡിലെ അംഗങ്ങള്‍ക്ക്‌ ആഴ്ചയില്‍ നാലുകിലോ ധാന്യമാണ്‌ ലഭിച്ചിരുന്നത്‌. ഇതുവഴി ഒരുമാസം ഒരാള്‍ക്ക്‌ 16 കിലോ ധാന്യം ലഭിച്ചിരുന്നു. ഇത്‌ ഇപ്പോള്‍ അഞ്ചുകിലോയായാണ്‌ വെട്ടിക്കുറച്ചത്‌. അതും ലഭിക്കുമെന്ന്‌ ഉറപ്പുള്ളത്‌ ബിപിഎല്‍ വിഭാഗത്തിനുമാത്രവും. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌ കേവലം 20 ദിവസത്തേക്കുള്ള ഭക്ഷ്യധാന്യം മാത്രമാണ്‌. ഈ സാഹചര്യത്തില്‍ ഉപഭോക്തൃസംസ്ഥാനമെന്ന പരിഗണനയും ലഭിക്കേണ്ടതായിരുന്നു. നിലവിലുള്ള റേഷന്‍പോലും ഇല്ലാതാകുന്നതോടെ പൊതുവിപണിയിലെ രൂക്ഷമായ വിലക്കയറ്റമാണ്‌ കേരളത്തെ കാത്തിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.