Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് ജീവന്മരണപോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2013, 08:28 pm IST
inSports

ബംഗളൂരു: ഇന്ന് ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ജീവന്മരണപോരാട്ടം. ഇന്ന് ആരുജയിച്ചാലും പരമ്പര അവര്‍ക്ക് സ്വന്തം. അതിനാല്‍ തന്നെ ഇന്നത്തെ നിര്‍ണായക മത്സരത്തിന് വീറും വാശിയും കൂടും. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ഏഴാമത്തെയും അവസാനത്തെയും പോരാട്ടത്തിനാണ് ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് പരമ്പര നിര്‍ണ്ണയിക്കുന്ന പോരാട്ടം നടക്കുക. ഇരുടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച് 2-2ന് തുല്യനിലയിലാണ്. രണ്ട് മത്സരങ്ങള്‍ മഴയത്ത് ഒലിച്ചുപോയിരുന്നു. റാഞ്ചിയില്‍ നടന്ന നാലാം മത്സരവും കട്ടക്കില്‍ നടന്ന അഞ്ചാം മത്സരവുമാണ് മഴയത്ത് ഒലിച്ചുപോയത്. ഓസ്‌ട്രേലിയ ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യ രണ്ടാമത്തെയും ആറാമത്തെയും കളികളാണ് വിജയിച്ചത്. ഈ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പിന്തുടര്‍ന്ന് വിജയിച്ചത്. ജയ്‌പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 359 റണ്‍സും ആറാം ഏകദിനത്തില്‍ 350 റണ്‍സുമാണ് ഇന്ത്യ പിന്തുടര്‍ന്ന് മറികടന്നത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പിന്തുടര്‍ന്ന് മറികടക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറായിരുന്നു ജയ്‌പൂരിലേത്.

കഴിഞ്ഞ നാഗ്പൂര്‍ ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നത്തെ നിര്‍ണായകപോരാട്ടത്തിന് കച്ചമുറുക്കുന്നത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും, രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ആറാം ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. എന്നാല്‍ പരമ്പരയില്‍ വിരാട് കോഹ്‌ലിയുടെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. കൂടാതെ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 17 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ താരമെന്ന ബഹുമതിയും കോഹ്‌ലിക്ക് കഴിഞ്ഞ മത്സരത്തിലൂടെ സ്വന്തമായി. 112 ഇന്നിംഗ്‌സില്‍ നിന്നാണ് കോഹ്‌ലി ഈ ബഹുമതി സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിയോടെ കലണ്ടര്‍ വര്‍ഷത്തില്‍ കോഹ്‌ലി 1000 റണ്‍സ് പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കോഹ്‌ലി ഈ നേട്ടം കൈവരിക്കുന്നത്. അതേസമയം ഇന്ത്യയുടെ ഓപ്പണര്‍മാര്‍ സ്ഥിരത പുലര്‍ത്തുന്നില്ല. ഒരു മത്സരത്തില്‍ മികച്ച ഫോമിലേക്കുയര്‍ന്നാല്‍ അടുത്ത മത്സരത്തില്‍ ദയനീയമായി പരാജയപ്പെടുന്നുണ്ട്. ക്യാപ്റ്റന്‍ ധോണി ഫോമിലാണെങ്കിലും സുരേഷ് റെയ്‌നയും യുവരാജ് സിംഗും ഇനിയും താളം കണ്ടെത്താത്തും ഇന്ത്യന്‍ ബാറ്റിംഗ്‌നിരയെ ആശങ്കയിലാക്കുന്നുണ്ട്. ഓള്‍ റൗണ്ടര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയും ഇതുവരെ അവസരത്തിനൊത്തുയര്‍ന്നിട്ടില്ല. എന്നാല്‍ ഭുവനേശ്വര്‍കുമാറും മുഹമ്മദ് ഷാമിയും മികച്ച ഭേദപ്പെട്ട ബൗളിംഗ് കാഴ്ചവെക്കുന്നണ്ട്. ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത.

മറുവശത്ത് ഒാസ്‌ട്രേലിയന്‍ താരങ്ങള്‍ മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ഹ്യൂഗ്‌സും ഫിഞ്ചും ഭേദപ്പെട്ട തുടക്കമാണ് ടീമിന് നല്‍കുന്നത്. തുടര്‍ന്ന് ക്രീസിലെത്തുന്ന വാട്‌സണും ഫോമിലാണ്. ക്യാപ്റ്റന്‍ ബെയ്‌ലിയാകട്ടെ ഇന്ത്യക്ക് വന്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മുന്‍നിര പരാജയപ്പെട്ടാലും ടീമിനെ ഒറ്റക്ക് ചുമലിലേറ്റാന്‍ കഴിയുന്ന ബെയ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് നടത്തുന്നത്. മാക്‌സ്‌വെല്ലും വോഗ്‌സും അവസരത്തിനൊത്ത് ഉയര്‍ന്ന് മികച്ച പ്രകടനം നടത്തുന്നു. ബൗളിംഗ് നിരയും കരുത്തുറ്റതാണ്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച മിച്ചല്‍ ജോണ്‍സണ്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഇന്ന് കളിക്കില്ല. ആഷസ് പരമ്പരക്കുള്ള തയ്യാറെടുപ്പിനായാണ് ജോണ്‍സണ്‍ നേരത്തെ നാട്ടിലേക്ക് മടങ്ങിയത്.  ജോണ്‍സണ്‍ കളിക്കില്ലെന്ന് ടീം മാനേജര്‍ പാറ്റ് ഹോവാര്‍ഡ് അറിയിച്ചു. പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ജോണ്‍സണ്‍ കാഴ്‌ച്ചവെച്ചത്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതും ജോണ്‍സണ്‍ തന്നെയാണ്.

ജോണ്‍സന്റെ അഭാവം ഓസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇന്ത്യ ഈ അവസരം കൃത്യമായി ഉപയോഗിച്ചാല്‍ വിജയം ഇന്ത്യക്കൊപ്പം നില്‍ക്കും. ജോണ്‍സണ് പകരം കള്‍ട്ടര്‍ നീലായിരിക്കും കളത്തിലിറങ്ങുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

India

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

Kerala

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.