ശാസ്താംകോട്ട: മദനിയുടെ മോചനത്തിന്റെ പേരില്‍ കൊല്ലം ജില്ലയുടെ വടക്കന്‍മേഖലകളില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്രാപിക്കുന്നു. രാഷ്ട്രീയഭേദമന്യെ മുസ്ലിം യുവാക്കള്‍ തീവ്രവാദത്തിന്റെ മേലങ്കിയണിഞ്ഞ് രംഗത്ത് വന്നതോടെ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് ഭീഷണി വര്‍ധിച്ചിരിക്കുകയാണ്.
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുംപെട്ട മുസ്ലിം യുവാക്കള്‍ ഈ പ്രദേശത്ത് സംഘടിതരാണ്. ചില പ്രദേശങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ കൊടിക്കീഴില്‍ അണിനിരക്കുമ്പോള്‍ അതിലും തീവ്രമായ ഭീകരസംഘടനകളും ഇവര്‍ക്കിടയില്‍ സജീവമായിക്കഴിഞ്ഞു. കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, ശൂരനാട്, പോരുവഴി എന്നിവിടങ്ങളാണ് ഇവരുടെ ശക്തികേന്ദ്രങ്ങള്‍. എല്ലാ സംഘടനകളിലും പെട്ട മുസ്ലിം യുവാക്കളെ രഹസ്യമായി റിക്രൂട്ട് ചെയ്യുന്ന ചില കേന്ദ്രങ്ങള്‍ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. വടിവാളും കത്തിയുമടക്കമുള്ള മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഈ കേന്ദ്രങ്ങളില്‍ പരിശീലിപ്പിക്കുന്നതായി പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചുകഴിഞ്ഞു. രാത്രിസമയത്ത് ബൈക്കില്‍ യാത്ര ചെയ്ത് തെരുവുനായ്ക്കളെ ഓടിച്ചിട്ട് വെട്ടി പരിക്കേല്പ്പിക്കുന്ന പരിശീലനം നടത്തുന്ന സംഘങ്ങള്‍ മൈനാഗപ്പള്ളി കേന്ദ്രീകരിച്ച് വ്യാപകമായിട്ടുണ്ട്. വാളിന് വെട്ടേറ്റ നിരവധി നായ്ക്കളെ ഈ പ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നത് കാണാം. അടുത്തിടെ കിടങ്ങയത്ത് ബൈക്ക് യാത്രികരുടെ വെട്ടേറ്റ് തെരുവ്നായ ഉച്ചത്തില്‍ അലറിയതോടെ ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തിനെ പിന്തുടര്ന്ന് പിടികൂടി. പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുസ്ലിം യുവാക്കളാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ബോധ്യമായി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശൂരനാട് കുമരംചിറയില്‍ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരുന്ന ഒരുസംഘം യുവാക്കളെ ബൈക്കിലെത്തി എട്ടംഗസംഘം അക്രമിച്ച സംഭവം ഉണ്ടായി. അക്രമികളുടെ വാള്‍മുനയില്‍ നിന്നും തലനാരിഴക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവാദസംഘടനയില്പെട്ട മൂന്ന് മുസ്ലിം യുവാക്കളെ ശൂരനാട് പോലീസ് പിടികൂടിയിരുന്നു. സമാനമായ രീതിയില്‍ പല സംഭവങ്ങളും കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ ശൂരനാട്, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മദനിയുടെ മോചനത്തിന്റെ പേരിലാണ് ഇപ്പോള്‍ ഈ സംഘടന പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്. കഴിഞ്ഞദിവസം മദനിയുടെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ നിന്നും ഭരണിക്കാവിലേക്ക് റാലി നടത്തി. റാലിയില്‍ പങ്കെടുത്ത നൂറുകണക്കിന് യുവാക്കള്‍ മുദ്രാവാക്യം വിളിച്ച് പ്രകോപിതരായത് ഭരണിക്കാവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനി കഴിഞ്ഞകാലങ്ങളില്‍ മൈനാഗപ്പള്ളി അന്‍വാര്‍ശേരി യത്തീംഖാന കേന്ദ്രീകരിച്ച് സംരക്ഷിച്ചുപോന്ന തീവ്രവാദഗ്രൂപ്പുകള്‍ ഇപ്പോള്‍ പുതിയ രൂപത്തില്‍ മുന്നോട്ടുവന്നതോടെ നാട്ടുകാരുടെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: