Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിളാതീരത്ത്‌ ശോകപ്രധാനമായ അധ്യായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2013, 09:00 pm IST
in Vicharam

നിളാതീരത്തെ നീണ്ടചരിത്രത്തിന്‌ ഇത്‌ ഒരു ശോകപ്രധാനമായ അധ്യായം. വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ വിയോഗം വലിയൊരു വിടവാകുകയാണ്‌. നിളാതീരത്തെ മഹിമയാര്‍ന്ന വൈദ്യപാരമ്പര്യത്തില്‍ ചെറിയ നാരായണന്‍ നമ്പൂതിരി എഴുതിച്ചേര്‍ത്തത്‌ സുവര്‍ണ്ണ അധ്യായം. വിദ്യയും വിനയും പാര്‍വ്വതീ പരമേശ്വരന്‍ മാരെപ്പോലെ വിളങ്ങിയ അപൂര്‍വ്വ ജീവിതം. ഇരുപത്‌വയസില്‍ തുടങ്ങിയ ആതുരശുശ്രൂഷ ചെറിയനാരായണന്‍ നമ്പൂതിരിക്ക്‌ ഒരു തപസ്യയായിരുന്നു. സംസ്കൃത പാണ്ഡിത്യവും സാഹിത്യാഭിരുചിയും എഴുത്തും വഴങ്ങിയ ആ കൈകളില്‍ ചികിത്സ തേടിയെത്തിയവരില്‍ രാജ്യാത്താകമാനമുള്ള പ്രഗത്ഭര്‍ വരെയുണ്ട്‌. അദ്ദേഹത്തെ തേടിയെത്തിയ രോഗികളെ മാത്രം ചികിത്സിക്കുകയായിരുന്നില്ല അദ്ദേഹം. വൈകുന്നേരങ്ങളില്‍ അദ്ദേഹം രോഗികളെ തേടി പ്പോകാറുണ്ടെന്ന്‌ ഡോ.ആര്യാദേവി ഓര്‍മ്മിക്കുന്നു.ബിഎഎംഎസ്‌ പാസായതിനുശേഷം 1978 ല്‍ അദ്ദേഹത്തിന്റെ ഇല്ലത്ത്‌ പ്രായോഗികപഠനത്തിന്‌ എത്തിയതായിരുന്നു ആര്യാദേവി “ഇല്ലത്ത്‌ എത്താന്‍ കഴിയാത്ത രോഗികളെ വീട്ടില്‍ചെന്ന്‌ ചികിത്സിക്കുന്ന പതിവുണ്ടായിരുന്നു അക്കാലത്ത്‌ ചികിത്സകഴിഞ്ഞ്‌ വളരെവൈകും പലപ്പോഴും തിരിച്ചെത്താന്‍. രോഗികളുടെ മനസിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്‌.
അസുഖം ഭേദമാകാന്‍ രോഗിയെ ഇത്‌ ഏറെ സഹായിച്ചു. പല പ്രമുഖരും പുനര്‍ജീവിതം ലഭിച്ചാണ്‌ ഇല്ലത്ത്‌ നിന്ന്‌ തിരിച്ച്‌ പോയത്‌. എന്നാല്‍ ഇത്തരം ബന്ധങ്ങളൊന്നും തനിക്കുവേണ്ടി അദ്ദേഹം ഉപയോഗിച്ചില്ല. അംഗീകാരം തേടിപോവുകയായിരുന്നില്ല അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. ഇക്കാലത്ത്‌ അധികമൊന്നും കാണാനില്ലത്ത ജീവിതാദര്‍ശമായിരുന്നു അദ്ദേഹം പുലര്‍ത്തിയത്‌” ആര്യാദേവി ഓര്‍മ്മിക്കുന്നു.

ആയുര്‍വ്വേദാചാര്യന്മാരില്‍ വൈദ്യമഠം പാരമ്പര്യത്തിന്‌ കൂടുതല്‍ ശ്രേഷ്ടതയുണ്ടെന്നാണ്‌ വിശ്വാസം. ശല്യതന്ത്രം പ്രയോഗിക്കാത്ത ആയുര്‍വേദപരമ്പരയാണത്‌. ‘അശുദ്ധി’ കള്‍ തീണ്ടാത്ത ചികിത്സാരീതി. മേഴത്തൂര്‍ അഗ്നിഹോത്രിയുടെ യാഗശാലകളില്‍ വൈദ്യന്റെ സേവനം ആവശ്യമായിവന്നപ്പോഴാണ്‌ വൈദ്യമഠം ഉദ്ഭവിക്കുന്നത്‌. ആലത്തിയൂര്‍ കുടുംബത്തില്‍ നിന്ന്‌ ശുദ്ധിചെയ്ത്‌ യാഗശാലയിലെത്തിച്ച പരമ്പരയില്‍ നിന്ന്‌ വൈദ്യമഠം സമാരംഭിച്ചു. യാഗശാലയിലെ വൈദ്യന്‍ എന്ന നിലയില്‍ ശാലാവൈദ്യന്‍ എന്നും വൈദ്യമഠം അറിയപ്പെടുന്നു.ഇ ൗ‍ മഹദ്പാരമ്പര്യത്തിന്‌ കരുത്ത്‌ പകരുന്നത്‌ തന്നെയായിരുന്നു ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ജീവിതവും. പ്രായമേറെയായിട്ടും അദ്ദേഹം ചികിത്സ മുടക്കിയില്ല. കാലത്ത്‌ എട്ടുമണിക്ക്‌ തന്നെ ചികിത്സതുടങ്ങി.ചുറ്റും ആയൂര്‍വ്വേദം അക്കാദമിക രീതിയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍. ചാരുകസാലയിരുന്ന്‌ രോഗികള്‍ തീരുന്നത്‌ വരെ ചികിത്സാവിധികള്‍. സഹായി മോഹനനോടും ചിലപ്പോള്‍ അഭിപ്രായം ചോദിച്ചെന്നിരിക്കും. ഔഷധം ഓര്‍മ്മയില്‍ നിന്നെഴുതിക്കൊടുത്ത്‌ തന്റെ കുലദൈവമായ ദക്ഷിണാമൂര്‍ത്തിയുടെ ചിത്രവും നല്‍കി രോഗിയെ പറഞ്ഞയക്കുന്നു.

ഇക്കാലത്ത്‌ വര്‍ധിച്ചുവരുന്ന അര്‍ബുദ രോഗത്തിന്‌ വൈദ്യമഠത്തില്‍ പ്രത്യേകചികിത്സയുണ്ട്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ക്യാമ്പില്‍ നാടിന്റെ നാനാഭാഗത്തുനിന്നും രോഗികള്‍ എത്തുന്നു. ദക്ഷിണയും ഫീസുംവാങ്ങാതെയാണ്‌ അദ്ദേഹം ക്യാമ്പിലെ രോഗികളെ തിരിച്ചയച്ചിരുന്നത്‌. ആയുര്‍വ്വേദ ചികിത്സക്കും രോഗികളുടെ സുഖജീവിതത്തിനും സമര്‍പ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആയുര്‍വ്വേദത്തിന്റെ അറ്റം വരെയെത്തിയ ആ സാത്വിക തേജസാണ്‌ ഇന്നലെ വിട പറഞ്ഞത്‌.

എം.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

Kerala

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

Kerala

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

പുതിയ വാര്‍ത്തകള്‍

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.