Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരുതല്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2013, 08:57 pm IST
inVicharam

പശ്ചിമഘട്ട മേഖല പാരിസ്ഥിതിക ദുര്‍ബലപ്രദേശമാണെന്നും അവിടെ ജലവൈദ്യുതി പദ്ധതികള്‍ പോലുള്ള വികസന പദ്ധതികള്‍ ആപല്‍ക്കരമാണെന്നും വാദിച്ചുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്‌. വയനാട്ടിലും ഇടുക്കിയിലും വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. കസ്തൂരി രംഗന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടത്തിലെ 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രി ഒക്ടോബര്‍ 21 ന്‌ സര്‍വകക്ഷി യോഗം വിളിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇടതുകക്ഷികള്‍ തങ്ങളുടെ നിര്‍ദ്ദേശം കത്തായി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്‌ ഇടതുമുന്നണിയാണ്‌. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാനുള്ള തീരുമാനം ഗ്രീന്‍ ട്രിബ്യൂണലിനെ അറിയിയ്‌ക്കാതിരുന്നതുകൊണ്ടാണ്‌ തെറ്റിദ്ധാരണയ്‌ക്ക്‌ വഴിവച്ചതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കാള്‍ കേരളത്തിന്‌ സ്വീകാര്യമത്രെ. എങ്കിലും പശ്ചിമഘട്ടത്തിലുള്ള ആറു സംസ്ഥാനങ്ങളും ഈ റിപ്പോര്‍ട്ടിനും എതിരാണ്‌. ജനവാസവും കൃഷിയും ജീവനോപാധികളും പരിസ്ഥിതിയ്‌ക്ക്‌ വിനാശകരമല്ല എന്നാണ്‌ കേരള സര്‍ക്കാര്‍ നിലപാട്‌. കസ്തൂരി രംഗന്‍ സ്വാഭാവിക പ്രദേശം, ജനസാന്ദ്രതയുളള പ്രദേശം എന്നിങ്ങനെ രണ്ടു സോണുകളായാണ്‌ കേരളത്തെ വേര്‍തിരിച്ചിരിക്കുന്നത്‌.

പശ്ചിമഘട്ട മലനിരകളിലെ 50 വര്‍ഷം പഴക്കമുള്ള ഡാമുകള്‍ ഡി കമ്മീഷന്‍ ചെയ്യണമെന്ന ഗാഡ്ഗില്‍ നിര്‍ദ്ദേശവും കസ്തൂരിരംഗന്‍ തള്ളി. ആറു സംസ്ഥാനങ്ങളിലെ 164,280 ചതുരശ്രകിലോമീറ്ററായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തെ പരിസ്ഥിതി ദുര്‍ബലം (ഇഎസ്‌എ) എന്നും ജനവാസ മേഖല എന്നും രണ്ടായി തിരിച്ച്‌ പരിസ്ഥിതി ദൗര്‍ബല്യ പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണങ്ങളോടെ സംരക്ഷിക്കപ്പെടുകയും അതിനോട്‌ ചേര്‍ന്നുളള 90 ശതമാനം പ്രദേശങ്ങളും നിരീക്ഷിക്കപ്പെടുകയും വേണം എന്നും നിര്‍ദ്ദേശിക്കുന്നു. കേരളത്തില്‍ 123 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഭൂരിഭാഗവും ഇടുക്കിയിലാണ്‌.
സ്വാഭാവികമായും ഇടുക്കിയിലെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്‌. 1955 കാലഘട്ടത്തില്‍ തൂക്കുപാലത്തെ പട്ടം കോളനിയില്‍ കുടിയിരുത്തിയ കര്‍ഷകരെപ്പോലും ഒഴിപ്പിക്കണമെന്നാണ്‌ കസ്തൂരിരംഗന്റെ നിര്‍ദ്ദേശം. ഇവിടത്തെ ഖാനനവും ക്വാറികളും തടയുക എന്നതാണ്‌ ലക്ഷ്യം. ഈ റിപ്പോര്‍ട്ട്‌ വയനാട്‌ ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ക്ക്‌ ദോഷകരമാകുമെന്ന്‌ വിദഗ്‌ദ്ധരും അഭിപ്രായപ്പെടുന്നു. കാരണം റിപ്പോര്‍ട്ടിന്റെ ലക്ഷ്യം പരിസ്ഥിതി സംരക്ഷണം മാത്രമാണ്‌. പക്ഷെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി പ്രാധാന്യം ഇല്ലാത്ത പ്രദേശവും ഉള്‍പ്പെട്ടപ്പോള്‍ അതീവ പരിസ്ഥിതി മേഖലകളിലെ ജനസാന്ദ്രത കണക്കിലെടുത്ത്‌ നിയന്ത്രണമില്ല താനും. 130 ഉം 288 ഉം ജനസാന്ദ്രതയുള്ള കര്‍ണാടകയിലെ കൂര്‍ഗ്‌, തമിഴ്‌നാട്ടിലെ നീലഗിരി എന്നീ ജില്ലകളെ റിപ്പോര്‍ട്ട്‌ പരാമര്‍ശിച്ചിട്ടില്ല എന്ന വസ്തുത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ഇരട്ടത്താപ്പ്‌ നയമല്ലേ സ്വീകരിക്കുന്നത്‌ എന്ന സംശയവും ഉയര്‍ത്തുന്നു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയോടും കസ്തൂരിരംഗന്‍ വിയോജിക്കുന്നു. പദ്ധതിയുടെ ആവശ്യകത കണക്കിലെടുത്ത്‌ പാരിസ്ഥിതിക അനുമതിക്കായി പുതിയ അപേക്ഷ കേരളം നല്‍കുകയും പരിസ്ഥിതി നാശത്തേക്കാള്‍ സാമ്പത്തികലാഭമുണ്ടെന്ന്‌ ബോധ്യപ്പെടുത്തുകയും വേണം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലും അതിനോട്‌ ചേര്‍ന്നുള്ള 10 കി.മീ ചുറ്റളവിലുള്ള എല്ലാ വികസനപ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതിക ആഘാതപഠനത്തിന്‌ വിധേയമായ അംഗീകാരം നേടിയിരിക്കണം.പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി ആസൂത്രണ കമ്മീഷന്‍ സുസ്ഥിര വികസന ഫണ്ടായി പ്രത്യേകം തുക വകയിരുത്തണമെന്നും പതിനാലാം ധനകാര്യ കമ്മീഷന്‍ ഇതിനായി പ്രാമുഖ്യം നല്‍കണമെന്നും സമിതി ആവശ്യപ്പെടുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ പരിശോധിച്ചുവരികയാണെന്നും സംസ്ഥാനങ്ങളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം ക്ഷണിച്ചശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്നും പരിസ്ഥിതിമന്ത്രി ജയന്തി നടരാജന്‍ പറഞ്ഞുകഴിഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച്‌ നല്‍കി പട്ടയം ലഭ്യമാക്കിയ പ്രദേശങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുക എന്ന നിര്‍ദ്ദേശം ഭൂമി ക്ഷാമമുള്ള, ജനസാന്ദ്രതയേറിയ കേരളത്തിന്‌ തിരിച്ചടിയാകും. യഥാര്‍ത്ഥ ചിത്രം നല്‍കുന്നതില്‍ ജനപ്രതിനിധികള്‍ പരാജയപ്പെട്ടു എന്ന വികാരമാണ്‌ റിപ്പോര്‍ട്ട്‌ ജനങ്ങളില്‍ ജനിപ്പിക്കുന്നത്‌. നാട്‌ വിട്ടൊഴിഞ്ഞ്‌ ഇവര്‍ എങ്ങോട്ട്‌ പോകാന്‍? ഭൂരഹിതരല്ലാത്ത കേരളം എന്ന വാഗ്ദാനവുമായി അതിവേഗം ബഹുദൂരം പോകുന്ന മുഖ്യമന്ത്രി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഭൂരഹിത കേരളവും തമ്മില്‍ എങ്ങനെ സമന്വയിപ്പിക്കും? സ്വാഭാവികമായും ജനരോഷം വളരാനാണ്‌ സാധ്യത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.