Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാക്കിസ്ഥാന്‌ ഏഴ്‌ വിക്കറ്റ്‌ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2013, 08:34 pm IST
inSports

അബുദാബി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റില്‍ പാക്കിസ്ഥാന്‌ 7 വിക്കറ്റ്‌ വിജയം. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 40 റണ്‍സ്‌ വേണ്ടിയിരുന്ന പാക്കിസ്ഥാന്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 45 റണ്‍സെടുത്താണ്‌ ആദ്യ ടെസ്റ്റില്‍ വിജയം ആഘോഷിച്ചത്‌. ഇതോടെ രണ്ട്‌ ടെസ്റ്റുകളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0ന്‌ മുന്നിലെത്തി. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സില്‍ 146 റണ്‍സെടുത്ത ഓപ്പണര്‍ ഖുറം മന്‍സൂറാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. സ്കോര്‍ ചുരുക്കത്തില്‍: ദക്ഷിണാഫ്രിക്ക 249, 232. പാക്കിസ്ഥാന്‍ 442, മൂന്നിന്‌ 45. കളി ഒരു ദിവസത്തിലേറെ ബാക്കിനില്‍ക്കേയാണ്‌ പാക്കിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്‌.

72ന്‌ നാല്‌ എന്ന നിലയില്‍ നാലാം ദിവസമായ ഇന്നലെ ബാറ്റിംഗ്‌ പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 232 റണ്‍സിന്‌ ഓള്‍ ഔട്ടായി. 90 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സും 47 റണ്‍സുമായി പുറത്താകാതെ നിന്ന റോബിന്‍ പീറ്റേഴ്സണും മാത്രമാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി തരക്കേടില്ലാത്ത പ്രകടനം നടത്തിയത്‌. 11 റണ്‍സുമായി ഡിവില്ലിയേഴ്സും റണ്ണൊന്നുമെടുക്കാതെ സ്റ്റെയിനുമാണ്‌ ഇന്നലെ ബാറ്റിംഗ്‌ പുനരാരംഭിച്ചത്‌. എന്നാല്‍ സ്കോര്‍ 104 റണ്‍സിലെത്തിയപ്പോള്‍ സ്റ്റെയിന്‍ മടങ്ങി. 7 റണ്‍സ്‌ നേടിയ സ്റ്റെയിനെ സുള്‍ഫിഖര്‍ ബാബര്‍ ബൗള്‍ഡാക്കി. സ്കോര്‍ 109-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും വീണു. റണ്ണൊന്നുമെടുക്കാതിരുന്ന ജെ.പി. ഡുമ്നിയെ ജുനൈദ്‌ ഖാന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട്‌ ഡിവില്ലിയേഴ്സും ഡുപ്ലെസിസും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ബോര്‍ഡില്‍ 133 റണ്‍സുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഏഴാം വിക്കറ്റും നഷ്ടമായി. 55 പന്തുകളില്‍ നിന്ന്‌ 9 റണ്‍സ്‌ മാത്രമെടുത്ത ഡുപ്ലെസിസിനെ സയീദ്‌ അജ്മല്‍ സ്വന്തം പന്തില്‍ പിടികൂടി.

പിന്നീടാണ്‌ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്‌ ഉണ്ടായത്‌. എട്ടാം വിക്കറ്റില്‍ ഡിവില്ലിയേഴ്സും റോബിന്‍ പീറ്റേഴ്സണും ചേര്‍ന്ന്‌ 57 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഡിവില്ലിയേഴ്സ്‌ അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. എന്നാല്‍ സ്കോര്‍ 190-ല്‍ എത്തിയപ്പോള്‍ 90 റണ്‍സെടുത്ത ഡിവില്ലിയേഴ്സും മടങ്ങി. ജുനൈദ്‌ ഖാന്റെ പന്തില്‍ ഷാന്‍ മസൂദിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ ഡിവില്ലിയേഴ്സ്‌ മടങ്ങിയത്‌. പിന്നീട്‌ പീറ്റേഴ്സണ്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും ടീമിനെ പരാജയത്തില്‍ നിന്ന്‌ രക്ഷിക്കാനായില്ല. സ്കോര്‍ 232-ല്‍ നില്‍ക്കേ 10 റണ്‍സെടുത്ത ഫിലാന്‍ഡറെ അജ്മലിന്റെ പന്തില്‍ അഡ്നന്‍ അക്മല്‍ പിടികൂടി. ഒരു പന്തിന്റെ ഇടവേളക്കുശേഷം ഇതേ സ്കോറില്‍ നില്‍ക്കേ മോണ്‍ മോര്‍ക്കലിനെയും സയിദ്‌ അജ്മല്‍ സ്വന്തം പന്തില്‍ പിടികൂടിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്‌ വിരാമമായി. പാക്കിസ്ഥാന്‌ വേണ്ടി സയീദ്‌ അജ്മല്‍ നാലും ജുനൈദ്‌ ഖാന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

40 റണ്‍സ്‌ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച പാക്കിസ്ഥാനെ 7 റണ്‍സെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി ദക്ഷിണാഫ്രിക്ക ഞെട്ടിച്ചെങ്കിലും 28 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും 9 റണ്‍സുമായി പുറത്താകാതെ നിന്ന യൂനിസ്‌ ഖാനും ചേര്‍ന്ന്‌ വിജയത്തിലേക്ക്‌ നയിക്കുകയായിരുന്നു. ഖുറം മന്‍സൂര്‍ (4), ഷാന്‍ മസൂദ്‌ (0), അസര്‍ അലി (0) എന്നിവരാണ്‌ മടങ്ങിയത്‌. ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി ഫിലാന്‍ഡര്‍ രണ്ടും സ്റ്റെയിന്‍ ഒന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പ്രഖ്യാപിച്ചതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തികത്തിളക്കം കുറയില്ല

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.