Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സച്ചിന്‍ ക്രീസ്‌ ഒഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 11:16 am IST
inSports

മുംബൈ: ക്രിക്കറ്റ്‌ ദൈവം സച്ചിന്‍ രമേഷ്‌ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന്‌ വിടപറയുന്നു. അടുത്ത മാസം വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ്‌ മത്സരത്തോടുകൂടിയാണ്‌ ക്രിക്കറ്റിലെ ബാറ്റിംഗ്‌ ഇതിഹാസം ടെസ്റ്റ്‌ ക്രിക്കറ്റിനോടും വിടപറയുന്നത്‌. ഏകദിനത്തില്‍ നിന്നും ട്വന്റി 20യില്‍ നിന്നും നേരത്തെ തന്നെ വിടപറഞ്ഞ സച്ചിന്‍ 200 ടെസ്റ്റ്‌ കളിക്കുന്ന ആദ്യതാരമെന്ന ബഹുമതിയോടെയാണ്‌ വിടപറയുന്നത്‌. സൗരവ്‌ ഗാംഗുലിക്കും ദ്രാവിഡിന്‌ പിന്നാലെ സച്ചിനും കളിമതിയാക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗത്തിനാണ്‌ അന്ത്യമാകുന്നത്‌.

ചാമ്പ്യന്‍സ്‌ ലീഗില്‍ മുംബൈ ഇന്ത്യന്‍ ചാമ്പ്യന്മാരായ ഫൈനല്‍ മത്സരത്തിലൂടെ ട്വന്റി 20 ക്രിക്കറ്റിനോട്‌ വിടപറഞ്ഞ്‌ ദിവസങ്ങള്‍ക്കുള്ളിലാണ്‌ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായ സച്ചിന്‍ ടെസ്റ്റ്‌ ക്രിക്കറ്റിനോടും വിടപറഞ്ഞുകൊണ്ട്‌ പാഡഴിക്കുന്നത്‌. ക്രിക്കറ്റ്‌ കളിക്കാതിരിക്കുന്ന കാലത്തെക്കുറിച്ച്‌ എനിക്ക്‌ ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്ന്‌ സച്ചിന്‍ ബിസിസിഐക്ക്‌ അയച്ച കത്തില്‍ പറയുന്നു. നവംബര്‍ 14 മുതല്‍ 18 വരെയാണ്‌ സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ്‌ മുംബൈയില്‍ നടക്കുക.

ബിസിസിഐക്ക്‌ അയച്ച കത്തിലാണ്‌ സച്ചിന്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്‌. “ക്രിക്കറ്റില്ലാത്ത ജീവിതം സങ്കല്‍പിക്കാന്‍ പോലുമാവില്ലെന്ന്‌ കത്തില്‍ പറയുന്നു.?ജീവിതത്തിലുടനീളം ഇന്ത്യയ്‌ക്ക്‌ വേണ്ടി കളിക്കുക എന്നത്‌ എന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞ 24 വര്‍ഷമായി ആ സ്വപ്നത്തിലാണ്‌ ഞാന്‍ ജീവിച്ചത്‌. ക്രിക്കറ്റില്ലാത്ത ജീവിതം സങ്കല്‍പിക്കാന്‍ പോലുമാവില്ല. കാരണം പതിനൊന്നാം വയസ്സ്‌ മുതല്‍ അതുമാത്രമായിരുന്നു ഞാന്‍ ചെയ്തുകൊണ്ടിരുന്നത്‌. ഇന്ത്യക്ക്‌ വേണ്ടി ലോകം മുഴുവന്‍ കളിക്കാനായത്‌ വലിയ ബഹുമതിയായി കരുതുന്നു. എന്റെ 200-ാ‍ം ടെസ്റ്റ്‌ മത്സരം സ്വന്തം മണ്ണില്‍ കളിക്കാനായി ഞാന്‍ കാത്തിരിക്കുന്നു. അതാകും എന്റെ അവസാന മത്സരവും. കളിനിര്‍ത്താന്‍ സമയമായി എന്ന്‌ മനസ്സ്‌ പറയുന്നതുവരെ ക്രിക്കറ്റ്‌ കളിക്കാന്‍ അവസരം തന്ന ബിസിസിഐക്ക്‌ നന്ദി. എന്നെ മനസ്സിലാക്കി ക്ഷമയോടെ പിന്തുണച്ച കുടുംബത്തിനും നന്ദി. അതിനെല്ലാമുപരി പ്രാര്‍ത്ഥനയോടും ആശംസകളുമായി എനിക്ക്‌ കരുത്തേകിയ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി”, കത്തില്‍ സച്ചിന്‍ തന്റെ വിരമിക്കല്‍ തീരുമാനം വിശദീകരിച്ചു.

‘ടെന്‍’ടുല്‍ക്കര്‍ നിമിഷങ്ങള്‍

1. 2011 ഏപ്രില്‍ 2 (ലോകകപ്പിലെ വിജയ നിമിഷം)

ലോകകപ്പിലെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് സച്ചിന്‍ നേടിയത് 482 റണ്‍സ്. ഇംഗ്ലണ്ടിനെതിരെ നേടിയ 120 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌ക്കോര്‍.

2. 2012 മാര്‍ച്ച് 16

സച്ചിന്‍ നൂറാം സെഞ്ച്വറി നേടുന്നു. ബംഗ്ലാദേശിനെതിരെ 147 പന്തുകളില്‍ നിന്ന് 114 റണ്‍സ്

3. ബ്രാഡ്മാന്റെ 11 അംഗ സ്വപ്‌ന ടീമില്‍ ഇടം

സച്ചിന് കിട്ടിയ ഏറ്റവും മികച്ച പ്രശംസ. സര്‍ ഡോണ്‍ ബ്രാഡ്മാന്റെ സ്വപ്‌ന ടീമില്‍ അംഗത്വം. ബ്രാഡ്മാന്‍ തന്റെ മുറിയില്‍ ടിവി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഭാര്യ ജെസിയോട്: ബ്രയാന്‍ ലാറയെക്കാളും വിവിയന്‍ റിച്ചാര്‍ഡ്‌സിനെക്കാളും കേമനാണ് സച്ചിനെന്ന് വിലയിരുത്തി.

4. 2003 മാര്‍ച്ച്‌ 1

പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ 98 റണ്‍സ്. മത്സരത്തിലുടനീളം റാവല്‍പിണ്ടി എക്‌സ്പ്രസും മാസ്റ്റര്‍ ബ്ലാസറ്ററുമായിട്ടുള്ള പോരാട്ടം കാണികളില്‍ ഹരം പകര്‍ന്നു.

5. 2010 ഫെബ്രുവരി 24

ദക്ഷിണാഫ്രിക്കക്കെതിരെ സച്ചിന്‍ തന്റെ ഡബിള്‍ സെഞ്ചുറി നേടുന്നു. 147 പന്തുകളില്‍ നിന്ന് പുറത്താകാതെ 200 റണ്‍സ്. 25 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ആ മാസ്മരിക പ്രകടനത്തിന് നിറം ചാര്‍ത്തി. ഇന്ത്യ 50 ഓവറില്‍ 401 റണ്‍സാണ് ആ മത്സരത്തില്‍ കുറിച്ചത്.

6. 1999 മെയ് 23

സച്ചിന്‍ കെനിയക്കെതിരെ കുറിച്ച സെഞ്ചുറി തന്റെ പിതാവ് രമേശ് ടെന്‍ഡുല്‍ക്കറിന് സമര്‍പ്പിക്കുന്നു. സച്ചിന്‍ 140 റണ്‍സ് നേടിയ മത്സരത്തില്‍ രാഹുല്‍ ദ്രാവിഡുമായി (104) ചേര്‍ന്ന് 237 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.

7. ഷാര്‍ജയില്‍ നടന്ന സച്ചിന്റെ രണ്ട്‌ മികച്ച ഇന്നിംഗ്‌സുകള്‍

1998 ഏപ്രില്‍ 22

ഓസ്‌ട്രേലിയക്കെതിരെ ഷാര്‍ജയില്‍ 131 പന്തുകളില്‍ നിന്ന് 143 റണ്‍സാണ് സച്ചിനന്ന് കുറിച്ചത്. എന്നാല്‍ ഇന്ത്യ 25 റണ്‍സിന് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. മൈക്കല്‍ ബെവനാണ്(101) ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ച്ച വച്ചത്.

1998 ഏപ്രില്‍ 24

ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന് 134 റണ്‍സ് നേടുന്നു. സിബി സീരീസിന്റെ ഫൈനലില്‍ കംകാരുക്കളുമായി കൊമ്പ് കോര്‍ക്കാന്‍ ഇന്ത്യ യോഗ്യത നേടുന്നു. ഓസ്‌ട്രേലിയയെ 25 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഈ മത്സരത്തെ അവിസ്മരണീയമാക്കി മാറ്റി.

8. ഓസ്‌ട്രേലിയക്കെതിരെ സിബി സീരീസിന്റെ ഫൈനലുകളിലെ സച്ചിന്റെ പ്രകടനം

2008 മാര്‍ച്ച് 2

ഓസ്‌ട്രേലിയക്കെതിരെ സച്ചിന്‍ 117 റണ്‍സ് കുറിക്കുന്നു. സച്ചിന്റെ 42-ാം സെഞ്ചുറി.

2008 മാര്‍ച്ച് 4

സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരെ സിബി സീരീസിന്റെ രണ്ടാം ഫൈനലില്‍ 91 റണ്‍സ് സ്വന്തമാക്കുന്നു.

9. 1999 ജനുവരി 31

പാക്കിസ്ഥാനെതിരെ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 136 റണ്‍സ് സച്ചിന്‍ അടിച്ചു കൂട്ടി. മത്സരത്തില്‍ ഇന്ത്യ വിജയികളായി. രണ്ട് രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത് ഒമ്പത് വര്‍ഷത്തിന് ശേഷമായിരുന്നു.

10. 1993ലെ ഹീറോ കപ്പിന്റെ സെമി ഫൈനല്‍

ഹീറോ കപ്പിലെ സെമി ഫൈനലിന്റെ അവസാന ഓവറില്‍ സച്ചിന്‍ തീര്‍ത്ത വിസ്മയ പ്രകടനം. സാധാരണ ബാറ്റുപയോഗിച്ചാണ് സച്ചിന്‍ അത്ഭുതം തീര്‍ക്കുന്നത്. ഇത് അതിന് വ്യത്യസ്ഥമായി ബോളുപയോഗിച്ചാണ് സച്ചിന്‍ കാണികളെ വിസ്മയിപ്പിച്ചത്. അവസാന ഓവറില്‍ ദക്ഷിണാഫ്രക്കയ്‌ക്ക് ജയിക്കാന്‍ ആറ് റണ്‍സ്, മൂന്ന് വിക്കറ്റ് കൈയില്‍. സച്ചിന്‍ ബോള്‍ ചെയ്യുന്നു. ഇന്നിംഗ്‌സിന്റെ അവസാന ഓവറും സച്ചിന്റെ ആദ്യത്തെ ഓവറുമായിരുന്നു അത്. എന്നാല്‍ ബാറ്റ് ചെയ്തിരുന്ന പ്രോത്യാസിന് ആ ഓവറില്‍ വിജയറണ്‍ കണ്ടെത്താനായില്ല. മത്സരം ഇന്ത്യ രണ്ട് റണ്ണിന് വിജയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പ്രഖ്യാപിച്ചതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തികത്തിളക്കം കുറയില്ല

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.