ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്‌ക്ക് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കളിക്കാന്‍ ദില്ലി ഹൈക്കോടതി അനുമതി നല്‍കി.
ജ്വാലയ്‌ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ (ബായി)അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ ജ്വാല നല്‍കിയ ഹര്‍ജിയിലാണ് വിധി.
അന്വേഷണം നടക്കുന്നതിനാല്‍ ജ്വാലയെ മത്സരങ്ങള്‍ക്ക് പരിഗണിക്കേണ്ടന്ന അസോസിയേഷന്റെ തീരുമാനം കോടതി അംഗീകരിച്ചില്ല.
















