Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാനസിക രോഗ ചികിത്സയില്‍ ഒരു അട്ടപ്പാടി മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2013, 09:35 pm IST
in Vicharam

പലതരം ചൂഷണങ്ങള്‍ കൊണ്ട്‌ സമനില തെറ്റിയ ഗോത്രഭൂമിയില്‍ നിന്നും സാമൂഹ്യ മാനസികാരോഗ്യ ചികിത്സയുടെ വിജയ ഗാഥയുമായി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍. 2009 ഒക്ടോബറില്‍ പ്രസിദ്ധ കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്ത സാമൂഹ്യ മാനസികാരോഗ്യപദ്ധതി ഇന്ന്‌ നാലുവര്‍ഷം പിന്നിടുന്നു. കേരളത്തിലെ ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ 2008 ല്‍ മിഷന്‍ നടത്തിയ സര്‍വ്വെയില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മാനസിക രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. അട്ടപ്പാടിയില്‍ 500 ലധികം മാനസിക രോഗലക്ഷണങ്ങള്‍ ഉളളവരുണ്ട്‌. ഇതില്‍ 350 പേരും കടുത്ത മാനസിക വിഭ്രാന്തിയുളളവരാണ്‌. ഇതേ തുടര്‍ന്നാണ്‌ ഇവര്‍ക്ക്‌ സമഗ്രമായ ചികിത്സ ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹ്യ മാനസികാരോഗ്യ പദ്ധതിക്ക്‌ മിഷന്‍ രൂപം നല്‍കിയത്‌.മിഷന്റെ ആരോഗ്യ പ്രവര്‍ത്തകര്‍ ഊരുകളില്‍ നടത്തുന്ന സന്ദര്‍ശനങ്ങളിലൂടെ രോഗികളെ കണ്ടെത്തുന്നു.എല്ലാ രോഗികള്‍ക്കും സൗജന്യ മരുന്നും ചികിത്സയും നല്‍കുകയും, അതുപോലെ മിഷന്റെ ട്രസ്റ്റ്‌ മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളുടെ ഗൃഹ സന്ദര്‍ശനം നടത്തുകയും കൗണ്‍സലിംഗും മറ്റു മാനസിക ചികിത്സകളും കൊടുക്കുന്നു. കൂടാതെ മാനസികാരോഗ്യത്തെ കുറിച്ചുളള ബോധവത്കരണവും നടത്തുന്നു.രോഗികള്‍ക്ക്‌ ആശുപത്രിയില്‍ എത്താന്‍ അവശ്യഘട്ടങ്ങളില്‍ സൗജന്യ വാഹന സൗകര്യം മിഷന്‍ നല്‍കുന്നു. 2009 ല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജുമായി സഹകരിച്ചുകൊണ്ടാണ്‌ ഈ പദ്ധതിതുടങ്ങിയത്‌. ഇന്ന്‌ 250 ലധികം ആദിവാസി വിഭാഗത്തില്‍പ്പെട്ട മാനസിക രോഗികളെ ഈ പദ്ധതിയുടെ ഭാഗമായി ചികിത്സിക്കുന്നു. ആദിവാസി വിഭാഗത്തിനു പുറമേ അട്ടപ്പാടിയിലെയും മറ്റു അടുത്ത പ്രദേശങ്ങളില്‍ നിന്നും ജനറല്‍ വിഭാഗത്തില്‍ പെട്ടവരും ഈ പദ്ധതിയിലൂടെയുളള ചികിത്സ തേടിവരുന്നുണ്ട്‌. രോഗികളില്‍ നല്ല മാറ്റവും രോഗലക്ഷണങ്ങളില്‍ നിന്നും വിമുക്തിയും ഉണ്ട്‌. പല രോഗികളും ഇന്ന്‌ ലക്ഷണങ്ങളില്‍ നിന്നും മുക്തി നേടി കൂലിവേലയും മറ്റു ജോലികളും ചെയ്ത്‌ കുടുംബം നോക്കിനടത്തുന്നുണ്ട്‌. ?പത്താം ക്ലാസ്‌ ജയിച്ചതിനുശേഷം ഹോസ്റ്റലില്‍ നിന്നു പഠിക്കുമ്പോഴായിരുന്നു രോഗത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയത്‌. പാലക്കാട്‌ ഗവ: ആശുപത്രിയില്‍ ചികിത്സ തുടങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തുടരാന്‍ സാധിച്ചില്ല. പിന്നീട്‌ രോഗം മൂര്‍ച്ഛിക്കുകയും രോഗിയെ അച്ഛനൊഴികെ മറ്റാരും ശുശ്രൂഷിക്കുവാന്‍ തയ്യാറാവാതെ വരികയും ചെയ്തു. പിന്നീട്‌ വിവേകാനന്ദ ആശുപത്രിയില്‍ നിന്നും ചികിത്സ ലഭിക്കുവാന്‍ തുടങ്ങിയതിനു ശേഷം രോഗിയില്‍ മാറ്റം കാണുന്നുണ്ട്‌. വ്യക്തി ശുചിത്വം ഇല്ലാതിരുന്ന രോഗി ഇപ്പോള്‍ ദിനചര്യകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്‌. ഇപ്പോള്‍ കുടുംബാംഗങ്ങളുടെ സഹകരണം രോഗിക്ക്‌ ലഭിക്കുന്നുണ്ട്‌.? കണ്ടിയൂര്‍ ഊരില്‍ നിന്നും ചികിത്സിക്കുന്ന രോഗിയുടെ രക്ഷിതാവായ പൂവന്റെ അനുഭവസാക്ഷ്യം

ഭൂരിഭാഗം രോഗികളും മാസത്തില്‍ മുടങ്ങാതെ സ്വയം ആശുപത്രിയില്‍ വന്നു മരുന്നും മറ്റു മാനസിക ചികിത്സകളുംനേടുന്നു എന്നതാണ്‌ ഈ പദ്ധതിയുടെ വിജയം. രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ട മറ്റു സേവനങ്ങളും അവര്‍ക്കുളള ആനുകൂല്യങ്ങളെ കുറിച്ചുളള വിവരങ്ങളും മിഷന്‍ നല്‍കിവരുന്നു. എല്ലാവര്‍ഷവും നടത്തിവരുന്ന രോഗികളുടെ കുടുംബ സംഗമത്തില്‍ ഇതിന്റെ പുരോഗതിയും കുടുംബാംഗങ്ങളുടെ പ്രശ്നങ്ങളും സംശയങ്ങളും മിഷന്റെ അധികൃതര്‍ വിലയിരുത്തുന്നു. പണ്ടൊക്കെ രോഗം വന്നാല്‍ തൃശൂര്‍ക്കോ, കോഴിക്കോട്ടേക്കോ പേകേണ്ട അവസ്ഥയായിരുന്നു. വിവേകാനന്ദയുടെ സാമൂഹ്യ മാനസികാരോഗ്യ പദ്ധതി വന്നതോടെ അട്ടപ്പാടിക്കാര്‍ക്ക്‌ വീട്ടുമുറ്റത്ത്‌ ചികിത്സാ സംവിധാനം വന്നു. രോഗികള്‍ക്ക്‌ മരുന്നും, ചികിത്സയും മാത്രമല്ല, ഓരോ രോഗികളുടെയും ഗ്രഹസന്ദര്‍ശനം നടത്തി അവരുടെ അവസ്ഥ നേരിട്ടറിയുക എന്നത്‌ വലിയ കാര്യം തന്നെയാണ്‌. പലരും രോഗലക്ഷണങ്ങളില്‍ നിന്നും മുക്തി നേടി കുടുംബ ജീവിതം നയിക്കുന്നു എന്നതില്‍ സന്തോഷം തോന്നുന്നു.

ലോകത്തുളള മാനസിക രോഗികള്‍ക്ക്‌ ആനുപാതികമായി ഇവിടെ മനോരോഗ വിദഗ്‌ദ്ധര്‍ ഇല്ല എന്ന സത്യമാണ്‌, ആയതിനാല്‍ ലോകാരോഗ്യ സംഘടന തന്നെ നിര്‍ദ്ദേശിക്കുന്നത്‌ ഇങ്ങനെ ? മനോരോഗ വിദഗ്‌ദ്ധര്‍ മാത്രമല്ല മനോരോഗത്തില്‍ പരിശീലനം നേടിയിട്ടുളള പ്രാഥമിക ആരോഗ്യ വിദഗ്‌ദ്ധര്‍ മാരും രോഗികളെ ചികിത്സിക്കണം.? ഈ നിര്‍ദ്ദേശമാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. മാനസിക രോഗ വിദഗ്‌ദ്ധര്‍ അല്ല ഈ പദ്ധതിയുടെ മെഡിക്കല്‍ വശങ്ങള്‍ കെകാര്യം ചെയ്യുന്നത്‌. വിവേകാനന്ദ ആശുപത്രിയിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസറും ശിശുരോഗ വിദഗ്‌ദ്ധനുമായ ഡോ.വി.നാരായണന്‍ ആണ്‌. ആശുപത്രിയില്‍ ഏതു സമയത്തുവന്നാലും ചികിത്സ കിട്ടും എന്നത്‌ മറ്റൊരു സവിശേഷതയാണ്‌. 2011 മുതല്‍ പ്രശസ്ത മാനസികാരോഗ്യ വിദഗ്‌ദ്ധ ഡോ.ചിത്ര വെങ്കിടേശ്വരന്റെ നേതൃത്വത്തിലുളള മെഹക്ക്‌ ഫൗണ്ടേഷന്റ സഹകരണവും ലഭിക്കുന്നു. ഫൗണ്ടേഷനില്‍ നിന്നു ഡോക്ടര്‍,സൈക്കോളജീസ്റ്റ്‌ എന്നിവരടങ്ങിയ ടീം മാസത്തിലൊരിക്കല്‍ ഈ പദ്ധതിക്കായി മാറ്റി വയ്‌ക്കുന്നു. രോഗികള്‍ക്കിടയിലും, ആദിവാസി സമൂഹത്തിലും മാനസിക രോഗത്തെ കുറിച്ചും അവബോധം വളര്‍ത്തുവാന്‍ ഈ പദ്ധതിക്കു കഴിഞ്ഞു. കെ.വി. രജിനേഷ്‌ പ്രോജക്ട ്‌ കോ ഓര്‍ഡിനേറ്റര്‍, ഡോ.വി.നാരായണന്‍ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.സമ്പത്ത്കുമാര്‍ ,റസിഡന്റ മെഡിക്കല്‍ ഓഫീസര്‍,ഡോ. ചിത്ര വെങ്കിടേശ്വരന്‍,സൈക്യാട്രീസറ്റ്‌,അനുപമ വി പ്രഭു ,സൈകോളജിസറ്റ്‌,വില്ലേജ്‌ കോര്‍ഡിനേറ്റര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ്‌ ചികിത്സാ ടീം.

ഇപ്പോള്‍ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നത്‌ രോഗികളുടെ പുനരധിവാസത്തിലാണ്‌. സാമൂഹ്യാധിഷ്ടിത പുനരധിവാസം പല രോഗികളിലും ചെയ്യുന്നുണ്ട്‌. സ്വയം തൊഴില്‍ , കൃഷി , തൊഴിലുറപ്പു പദ്ധതി എന്നിവയിലൂടെ പുനരധിവാസം നടപ്പിലാക്കി വരുന്നു. ഒരു പ്രത്യേക പുനരധിവാസ കേന്ദ്രമാണ്‌ മിഷന്‍ ഇന്ന്‌ ആലോചിക്കുന്നത്‌?ഈ പദ്ധതിയില്‍ ചികിത്സ ആരംഭിച്ച രോഗികളില്‍ ഭൂരിഭാഗമുളളവരും രോഗലക്ഷങ്ങളില്‍ നിന്നും മുക്തി നേടി സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു എന്നുളളത്‌ തികച്ചും ചാരിതാര്‍ത്ഥ്യം നല്‍കുന്ന കാര്യമാണ്‌. രോഗങ്ങളില്‍ നിന്നും ആശ്വാസം നേടിയവര്‍ മറ്റു പല രോഗികളെയും ഈ പദ്ധതിയുമായി ബന്ധപ്പെടുത്തുന്നതും കണ്ടുവരുന്നുണ്ട്‌,? മിഷന്‍ ട്രസ്റ്റി കൂടിയായ ഡോക്ടര്‍ വി. നാരായണന്‍ പറയുന്നു.

മണികണ്ഠന്‍, പനങ്കാവില്‍

(സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ അഡ്മിനിസ്ട്രേറ്റര്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Kerala

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

Kerala

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പുതിയ വാര്‍ത്തകള്‍

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.