Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആന്ധ്ര കത്തുമ്പോള്‍ കോണ്‍ഗ്രസിന്‌ മൗനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2013, 10:28 pm IST
inVicharam

ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ രാഷ്‌ട്രീയലാഭം ലക്ഷ്യമിട്ട്‌ യുപിഎ സര്‍ക്കാര്‍ എടുത്ത തീരുമാനമാണ്‌ ആന്ധ്രാപ്രദേശ്‌ വിഭജനമെന്നാണ്‌ അതിനെതിരെ ഉയരുന്ന പ്രക്ഷോഭം തെളിയിക്കുന്നത്‌. തീരദേശ ആന്ധ്രയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ജഗന്‍മോഹന്‍ റെഡ്ഡിയും ചന്ദ്രബാബു നായിഡുവും നിരാഹാരസമരവും തുടങ്ങി. ചന്ദ്രബാബു നായിഡുവിന്റെ സമരവും സ്വന്തം രാഷ്‌ട്രീയ നിലനില്‍പിനുവേണ്ടിയാണെന്നുള്ള ആരോപണം ക്ഷണിച്ചുവരുത്തിയിരിക്കുന്നു. ജഗ്മോഹനും നായിഡുവും പിന്‍വാതിലില്‍ക്കൂടി സമ്മതം മൂളിയതിനാലാണ്‌ വിഭജനം എന്നാണ്‌ യുപിഎ സര്‍ക്കാരിന്റെ വിശദീകരണം. ആന്ധ്രാപ്രദേശില്‍ ബന്ദാണ്‌. വൈദ്യുതി ജീവനക്കാര്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചതിനാല്‍ ആന്ധ്രാപ്രദേശ്‌ മാത്രമല്ല ഇരുട്ടിലായത്‌.

കേരളവും ഇലക്ട്രിസിറ്റി പ്രതിസന്ധിയിലായിരിക്കുകയാണ്‌. താല്‍ച്ചറില്‍നിന്നും മറ്റ്‌ ദക്ഷിണേന്ത്യന്‍ നിലയങ്ങളില്‍നിന്നും ലഭിക്കേണ്ട വൈദ്യുതി വിഹിതം പൂര്‍ണമായി ലഭിക്കാത്തതിനാല്‍ കേരളത്തില്‍ ഞായറാഴ്ച മുതല്‍ ലോഡ്ഷെഡിംഗ്‌ തുടങ്ങിയിരിക്കുകയാണ്‌. വടക്കന്‍ കേരളത്തില്‍ അര മണിക്കൂര്‍ ആണ്‌ നിയന്ത്രണം. താല്‍ച്ചര്‍ പ്രശ്നം പരിഹരിക്കപ്പെടുകയോ സീമാന്ധ്രയിലെ സമരം അവസാനിക്കുകയോ ചെയ്തില്ലെങ്കില്‍ അര മണിക്കൂര്‍ നിയന്ത്രണം തുടരുമെന്നാണ്‌ വൈദ്യുതി ബോര്‍ഡ്‌ നല്‍കുന്ന വിവരം. സീമാന്ധ്രയില്‍ പ്രശ്നം രൂക്ഷമാണെന്നും വൈദ്യുതി പ്രതിസന്ധി തുടരാനാണ്‌ സാധ്യതയെന്നുമാണ്‌ മുന്നറിയിപ്പ്‌.

ആന്ധ്ര വിഭജിക്കാനുള്ള നീക്കത്തില്‍ ഏറ്റവും രോഷാകുലര്‍ സീമാന്ധ്രക്കാരും അവിടുത്തെ വൈദ്യുതി മേഖലയുമാണ്‌. റായലസീമ വൈദ്യുതി പ്രതിസ്ന്ധിയിലാണ്‌. വൈദ്യുതി ജീവനക്കാരുടെ സമരം വൈദ്യുതി ഉല്‍പാദനത്തെയും വിതരണത്തെയും ബാധിച്ചുകഴിഞ്ഞു. തിരുപ്പതിയിലെ ബ്രഹ്മോത്സവം പോലും തടസപ്പെടുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്‌. കേരളത്തില്‍ 44 നദികളും സമൃദ്ധമായി മഴയുമുള്ള സംസ്ഥാനമാണെങ്കിലും വൈദ്യുതിയില്‍ ഇനിയും സ്വയംപര്യാപ്തത നേടാത്ത സംസ്ഥാനമാണ്‌. തമിഴ്‌നാട്ടില്‍ മഴയില്ലെങ്കിലും ബുദ്ധിമതിയായ മുഖ്യമന്ത്രി ജയലളിത കാറ്റാടി വൈദ്യുതിയും ന്യൂക്ലിയര്‍ വൈദ്യുതിയും തമിഴ്‌നാടിനെ സ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റി. പക്ഷെ കേരളത്തിന്‌ ഇനിയും അതിന്‌ കഴിഞ്ഞിട്ടില്ല. ആന്ധ്രയിലെ രാമഗുണ്ടം വൈദ്യുതിനിലയത്തില്‍നിന്ന്‌ 240 മെഗാവാട്ടാണ്‌ കേരളത്തിന്‌ ദിവസവും ലഭിക്കേണ്ടത്‌. പക്ഷെ ഞായറാഴ്ച ലഭിച്ചത്‌ 166 മെഗാവാട്ട്‌ മാത്രമാണ്‌. ഒറീസയിലെ താല്‍ച്ചറില്‍നിന്നുള്ള വൈദ്യുതി സംസ്ഥാനത്തെത്തുന്നത്‌ ആന്ധ്ര വഴിയാണ്‌. ആന്ധ്ര വിഭജനതര്‍ക്കം രൂക്ഷമായാല്‍ ഇരുട്ടിലാകുന്നത്‌ കേരളംകൂടിയായിരിക്കും. കേരളം വൈദ്യുതിക്കും പച്ചക്കറിക്കും കോഴിക്കും പശുക്കള്‍ക്കും എല്ലാം തമിഴ്‌നാടിനെ ആശ്രയിക്കുന്ന സംസ്ഥാനമാണ്‌. കേരളത്തിന്‌ വേണ്ടി ഉണ്ടാക്കുന്ന പച്ചക്കറിയില്‍ യഥേഷ്ടം കീടനാശിനി ഉപയോഗിച്ച്‌ പ്രത്യേക തമിഴ്‌നാട്‌ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ജൈവകൃഷിയിലൂടെയാണ്‌. സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചിട്ടില്ലാത്ത, പ്രയത്നിക്കാത്ത മലയാളി എന്നും ചൂഷണവിധേയനാകുന്നു.

കേരളം 6090 മെഗാവാട്ട്‌ വൈദ്യുതിയുടെ സ്ഥാനത്ത്‌ വെറും 2990 മെഗാവാട്ടാണ്‌ ഉല്‍പാദിപ്പിക്കുന്നത്‌. ജലവൈദ്യുതി 3937 ന്‌ പകരം 1694 മെഗാവാട്ടാണ്‌. പക്ഷെ കേരളത്തിലെ വൈദ്യുതി ഉപഭോഗം വളരെ കൂടുതലാണ്‌. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ്‌ 30 ശതമാനം വൈദ്യുതിചാര്‍ജ്‌ കൂട്ടിയെങ്കിലും വൈദ്യുതി ഉപയോഗത്തില്‍ യാതൊരു കുറവും വന്നിട്ടില്ല എന്നതുതന്നെ കേരളത്തിന്റെ ഉപഭോഗരീതി വ്യക്തമാക്കുന്നു. ആന്ധ്രാ സമരം തുടരുകയാണെങ്കില്‍ അത്‌ കേരളത്തിലേക്കുള്ള അരി കയറ്റുമതിയെയും ബാധിക്കുമോ എന്ന ആശങ്കയുണ്ട്‌. കേരളം ആശ്രയിക്കുന്നത്‌ ആന്ധ്ര അരിയെയാണല്ലോ. വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ 72 മണിക്കൂര്‍ ബന്ദാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ ജീവനക്കാരുടെ 48 മണിക്കൂര്‍ സമരം അവസാനിച്ചെങ്കിലും ജീവനക്കാര്‍ സമരം തുടരാനാണ്‌ സാധ്യത. വൈദ്യുതി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. തീരദേശ ആന്ധ്രയില്‍തന്നെ വൈദ്യുതി വിതരണം തടസപ്പെട്ടു. സീമാന്ധ്രയില്‍ 30,000 വൈദ്യുതി ജീവനക്കാരാണ്‌ സമരത്തിലുള്ളത്‌. സമരം തുടര്‍ന്നാല്‍ ഹൈദരാബാദ്‌, തെലങ്കാന മേഖല ഇരുട്ടിലാകുകയും ചെയ്യും. തെലങ്കാന രൂപീകരിക്കില്ലെന്ന ഉറപ്പ്‌ കിട്ടുംവരെ സമരം തുടരുമെന്നാണ്‌ വൈദ്യുതി ജീവനക്കാര്‍ പറയുന്നത്‌. ഐക്യ ആന്ധ്രക്ക്‌ പിന്താങ്ങി ജഗന്റെ അമ്മ വിജയമ്മ കക്ഷിനേതാക്കളെ കാണുകയാണ്‌. അഞ്ച്‌ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കെ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാര്‍ ആന്ധ്ര സ്ഥിതി വിശകലനം ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.