Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദേശവിരുദ്ധര്‍ക്ക്‌ താക്കീതായ വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 08:47 pm IST
in Vicharam

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ പാക്‌ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സാമ്പത്തികസഹായത്തോടെ അവര്‍ക്കുവേണ്ടി മലയാളി യുവാക്കളെ റിക്രൂട്ട്‌ ചെയ്ത കേസില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ 13 പ്രതികളില്‍ ഒന്‍പതുപേര്‍ക്ക്‌ ജീവപര്യന്തവും മൂന്നുപേര്‍ക്ക്‌ ഇരട്ട ജീവപര്യന്തവും 50,000 രൂപ പിഴയും പ്രത്യേക എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്‌ ദേശവിരുദ്ധര്‍ക്ക്‌ ഒരു താക്കീതാണ്‌. പ്രതികളായ സര്‍ഫറാസ്‌, അബ്ദുള്‍ ജബ്ബാര്‍, സാമിര്‍ എന്നിവര്‍ക്കാണ്‌ ഇരട്ട ജീവപര്യന്തം. ഇന്ത്യക്കെതിരെ, ഇന്ത്യയുടെ ശിഥിലീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഇവര്‍ക്ക്‌ വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കാശ്മീരില്‍ കൊല്ലപ്പെട്ട ഫയാസിന്റെ അമ്മയുടെ പ്രതികരണവും ഈ ദേശദോഹികള്‍ക്ക്‌ വധശിക്ഷ നല്‍കണമെന്നായിരുന്നു. കോഴിക്കോട്‌ ഇരട്ട സ്ഫോടനക്കേസിലും പ്രതികളായതിനാലാണ്‌ തടിയന്റവിട നസീറിനും പോങ്ങാംവളവ്‌ ഷഫാസിനും ഇരട്ട ജീവപര്യന്തം. കോഴിക്കോട്‌ ഇരട്ട സ്ഫോടനക്കേസിലെ ശിക്ഷ അനുഭവിച്ചശേഷമാണ്‌ കാശ്മീര്‍ റിക്രൂട്ട്മെന്റ്‌ കേസിലെ ശിക്ഷ അനുഭവിക്കേണ്ടത്‌. ഒന്നാംപ്രതി അബ്ദുള്‍ ജലീലിന്റെ ഫോണ്‍കോളുകള്‍, കാശ്മീര്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്ത പട്ടാളക്കാരുടെ മൊഴി ഇവയുടെ അടിസ്ഥാനത്തിലാണ്‌ കുറ്റപത്രം. തടിയന്റവിട നസീറാണ്‌ കാശ്മീര്‍ റിക്രൂട്ട്മെന്റിലെ സൂത്രധാരന്‍. ഇതിനുള്ള പണം അയച്ചിരുന്നത്‌ ഒമാനിലായിരുന്ന സര്‍ഫറാസ്‌ ആയിരുന്നു. പരിശീലനം നല്‍കിയത്‌ ലഷ്കറെ തൊയ്ബയും. ദല്‍ഹിയില്‍ നസീറും മറ്റും താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി. സമഗ്രമായ അന്വേഷണത്തിനൊടുവിലാണ്‌ എന്‍ഐഎ കേസെടുത്തത്‌.

ഇതില്‍ വെളിപ്പെടുന്ന പ്രധാന കാര്യം കേരളത്തിലെ ഇസ്ലാം മതപഠനകേന്ദ്രങ്ങളുടെ മറവില്‍ ഇന്ത്യക്കെതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനായി മുസ്ലിം യുവാക്കളെ പരിശീലിപ്പിക്കുന്നു എന്നുമാണ്‌. മതമൗലികവാദം ശക്തിപ്പെടുന്നതും ശത്രുരാജ്യങ്ങളില്‍നിന്ന്‌ ഇന്ത്യയിലേക്ക്‌ വിദേശഫണ്ടുകള്‍ ഒഴുകുന്നതുമാണ്‌ മുംബൈ ആക്രമണത്തിനും കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റിനും പ്രേരകമായത്‌. കേരളത്തില്‍ ശക്തമായ ഒരു ഭീകരശൃംഖല നിലനില്‍ക്കുന്നു എന്ന വസ്തുതക്കും ഇതെല്ലാം അടിവരയിടുന്നു. ഇവര്‍ മാതൃരാജ്യത്തോട്‌ യുദ്ധം പ്രഖ്യാപിച്ചവരാണ്‌. ഭീകരപ്രവര്‍ത്തനം നടത്താനായി 50,000 കോടി രൂപയുടെ അധോലോക സമ്പത്തും നിലനില്‍ക്കുന്നുണ്ടത്രേ. തടിയന്റവിട നസീറും തയ്യില്‍ തൈക്കണ്ടി ഫയാസും നിരവധി ഭീകരപ്രവര്‍ത്തനക്കേസുകളില്‍ പ്രതിയാണ്‌.

ഇവരെയെല്ലാം റിക്രൂട്ട്‌ ചെയ്തത്‌ തടിയന്റവിട നസീറാണ്‌. പാക്കധീന കാശ്മീരിലെ മുസാഫര്‍ബാദ്‌ സ്വദേശി അബ്ദുല്‍ സാലെയാണ്‌ ഇന്ത്യന്‍ മുജാഹിദ്ദീനില്‍നിന്നും പണം ശേഖരിച്ച്‌ നല്‍കി ഭീകരവാദപ്രവര്‍ത്തനം പ്രോത്സാഹിപ്പിച്ചിരുന്നത്‌. കാശ്മീര്‍ റിക്രൂട്ട്മെന്റ്‌ കേസില്‍ ആകെ 24 പ്രതികളില്‍ നാല്‌ പേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ ഒളിവിലാകുകയും ചെയ്തു. ലഷ്കറെ തൊയ്ബ കമാന്‍ഡര്‍ വാലി എന്ന അബ്ദുല്‍ ഖാദര്‍ ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കായി എന്തുകൊണ്ട്‌ മലയാളി യുവാക്കളെ റിക്രൂട്ട്‌ ചെയ്തു എന്നും എന്തുകൊണ്ട്‌ മലയാളി യുവാക്കള്‍ രാജ്യസ്നേഹമില്ലാതെ ഈ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക്‌ തിരിയുന്നു എന്നും അന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം തലതിരിഞ്ഞ മതബോധവും ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ കിട്ടുന്ന വമ്പിച്ച സാമ്പത്തികലാഭവുമാണെന്ന്‌ കാണാം. ആഗോളവല്‍ക്കരണത്തില്‍ യുവത്വം ഇന്ന്‌ ഏറ്റവും ആഗ്രഹിക്കുന്നത്‌ എളുപ്പത്തിലുള്ള ധനസമ്പാദനമാണല്ലോ.

ഈ പ്രവണത തിരിച്ചറിഞ്ഞാണ്‌ 2006 മുതല്‍ 2008 വരെ കേരളത്തില്‍ വിവിധയിടങ്ങളിലായി ത്വരീഖത്ത്‌ ക്ലാസുകള്‍ എടുത്ത്‌ പരിശീലനം നല്‍കി ഭീകരപ്രവര്‍ത്തനത്തിനായി യുവാക്കളെ റിക്രൂട്ട്‌ ചെയ്തത്‌. കേരളത്തില്‍ മതവിഭാഗീയത വളര്‍ത്തുന്നതില്‍ മുസ്ലിം സമുദായം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പരിണിതഫലമാണിത്‌. ശിഥിലീകരണ-തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനത്തിന്‌ പാക്കിസ്ഥാന്‍ സര്‍വവിധ പിന്തുണയും നല്‍കുന്നുണ്ട്‌. കാശ്മീര്‍ റിക്രൂട്ട്മെന്റ്‌ കേസില്‍ കേരള പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണവും തെളിവ്‌ ശേഖരണവും പ്രശംസ അര്‍ഹിക്കുന്നു. കൃത്യമായ 604 രേഖകളാണ്‌ അവര്‍ സമര്‍പ്പിച്ചത്‌. 156 സാക്ഷികളെയും നല്‍കി. പട്ടാളക്കാരുടെയും പോലീസിന്റെയും മൊഴികള്‍ നിര്‍ണായകമായി. പക്ഷെ ഭീകരവാദ പ്രവര്‍ത്തനങ്ങളും പരിശീലനവും ‘ആത്മീയകേന്ദ്രങ്ങള്‍’ കേന്ദ്രീകരിച്ച്‌ നടത്തുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ നിസ്സഹായരാകുന്നത്‌ ഇതിനെതിരെ നടപടിയെടുത്താല്‍ അത്‌ ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തനമായി വിമര്‍ശിക്കപ്പെടുന്നതുകൊണ്ടാണ്‌. മതകേന്ദ്രങ്ങള്‍ റിക്രൂട്ട്മെന്റ്‌ ഏജന്‍സികളുടെ കേന്ദ്രമാക്കി കുറ്റവാളികളെ വാര്‍ത്തെടുക്കുന്ന പ്രവണത എങ്ങനെ നിയന്ത്രണവിധേയമാക്കാമെന്ന്‌ അധികാരികള്‍ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)
India

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

India

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

Kerala

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.