Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ വിവാദ പ്രസ്താവന കോണ്‍ഗ്രസിന്റെ നാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 10:10 pm IST
inIndia

ന്യൂദല്‍ഹി: ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട്‌ പരിഹാസ്യമാകുന്നു.

ഓര്‍ഡിനന്‍സ്‌ കീറി വലിച്ചെറിയണമെന്ന രാഹുലിന്റെ അഭിപ്രായത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഒന്‍പത്‌ വര്‍ഷത്തോളം തുടര്‍ന്ന മൗനത്തിന്‌ ശേഷം രാഹുല്‍ സ്ഫോടനാത്മകമായ ഒരു പ്രസ്താവന നടത്തിയതിന്റെ ആവേശത്തിലാണ്‌ ആരാധകര്‍.

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ രാഹുലിന്റെ ഉദയമായും അസ്തമമായും വിവിധ മാധ്യമങ്ങള്‍ ഇതിനെ വിലയിരുത്തുന്നു. ഒടുവില്‍ രാജകുമാരന്‍ യുദ്ധക്കളത്തിലിറങ്ങിയെന്ന്‌ വിശേഷിപ്പിച്ചവര്‍ പോലുമുണ്ട്‌.

എന്നാല്‍ ഇത്‌ വെറും തട്ടിപ്പും നിരന്തരം ആക്രമിക്കപ്പെട്ട്‌ പരിക്ഷീണനായ ഒരുവന്റെ സ്വയം പ്രതിരോധവുമാണെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ഗാന്ധി കുടുംബത്തിന്റെ പ്രതിഛായ പോലും പ്രയോജനപ്പെടുത്താനറിയാത്ത രാഹുലില്‍ നിന്ന്‌ ഇത്തരത്തിലൊരു നീക്കമുണ്ടായാല്‍ അതില്‍ അതിശയിക്കേണ്ടതില്ല. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തത മറവാക്കി ജീവിക്കുന്ന വ്യക്തി കൂടിയാണ്‌ രാഹുല്‍ ഗാന്ധി. എന്നാല്‍ ഇപ്പോള്‍ അഴിമതിയും ജനവിരുദ്ധനയങ്ങളും വിലക്കയറ്റവും മൂലം കടുത്ത ജനരോഷം ഏറ്റുവാങ്ങുന്ന കോണ്‍ഗ്രസ്‌ ഒരു ബലിയാടിനെ കണ്ടെത്തി പ്രതിഛായ അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ്‌.

ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനെക്കുറിച്ച്‌ കോണ്‍ഗ്രസ്‌ വിശദമായിതന്നെ ചര്‍ച്ച ചെയ്തിരുന്നു.

പിന്നീടാണിത്‌ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്‌. ഇതില്‍ നിന്നുതന്നെ ഇത്തരമൊരു ബില്ലിന്‌ സോണിയയുടെയും രാഹുലിന്റെയും പിന്തുണ ലഭിച്ചിരുന്നു എന്നതും വ്യക്തമാണ്‌. നമ്പര്‍ 10 ജനപഥ്‌ അറിയാതെ കോണ്‍ഗ്രസില്‍ ഒരില പോലും അനങ്ങില്ലെന്ന്‌ ആര്‍ക്കാണറിയാത്തത്‌. ഇതിനിടയിലാണ്‌ സുപ്രീംകോടതിയില്‍ നിന്ന്‌ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധിയുണ്ടാകുന്നത്‌.

കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിയതിന്റെ പിന്നാലെയാണ്‌ രാഹുലിന്റെ നാടകീയ രംഗപ്രവേശം. രാഹുലിന്റെ പ്രസ്താവനയുടെ ആദ്യ ഇരയാകുന്നത്‌ സ്വന്തം പാര്‍ട്ടി എംപിയായ റഷീദ്‌ മസൂദാണ്‌.മസൂദിന്‌ പിന്നാലെ ഈ പട്ടികയില്‍ സഖ്യകക്ഷികളിലെ പ്രമുഖനായ ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌ ഉള്‍പ്പെടെ പലരും ചേര്‍ക്കപ്പെടും.

കോടതി നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കേന്ദ്രമന്ത്രി പി.ചിദംബരം പോലും ഈ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ തന്നെ ഓര്‍ഡിനന്‍സ്‌ എത്രയും പെട്ടെന്ന്‌ പ്രാബല്യത്തില്‍ വരണമെന്നും രഷ്‌ട്രപതി തങ്ങള്‍ക്കനുകൂലമായി നിലപാടെടുക്കുമെന്നും കോണ്‍ഗ്രസ്‌ ആഗ്രഹിച്ചു. എന്നാല്‍ ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും മുഖ്യപ്രതിപക്ഷമായ ബിജെപി രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയെ നേരിട്ട്‌ കണ്ട്‌ ഓര്‍ഡിനന്‍സ്‌ ഭരണഘടനാവിരുദ്ധമാണെന്നും ഒപ്പ്‌ വയ്‌ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ തൊട്ടുത്ത ദിവസം തന്നെ രാഹുല്‍ പ്രസ്താവനയുമായി രംഗത്തെത്തി.

ദല്‍ഹി പ്രസ്സ്ക്ലബ്‌ സംഘടിപ്പിച്ച അജയ്‌ മാക്കന്റെ ‘മീറ്റ്‌ ദി പ്രസ്‌’ പരിപാടിയില്‍ നാടകീയമായി എത്തിയാണ്‌ രാഹുല്‍ അഭിപ്രായം പറഞ്ഞതെന്നതും ശ്രദ്ധേയമാണ്‌.

പ്രസിഡന്റ്‌ ഓര്‍ഡിനന്‍സില്‍ ഒപ്പ്‌ വയ്‌ക്കാന്‍ വിസമ്മതിച്ചാല്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന്‌ ഇതില്‍പ്പരമൊരു തിരിച്ചടിയുണ്ടാകില്ല. ഇത്‌ മുന്‍കൂട്ടിയറിഞ്ഞാണ്‌ രാഹുല്‍ ഗാന്ധിയെ കളത്തിലിറക്കിയത്‌. ഓര്‍ഡിനന്‍്സ്‌ റദ്ദാക്കിയാല്‍ അതിന്റെ എല്ലാ ക്രെഡിറ്റും രാഹുലിന്‌ കിട്ടുകയും ചെയ്യും.

ഇന്ത്യന്‍ രാഷ്‌ട്രീയത്തെ ശുദ്ധീകരിക്കാനിറങ്ങിയ യുവനേതാവെന്ന പ്രതിഛായ രാഹുലിന്‌ സ്വന്തമാകുകയും ചെയ്യും.എന്നാല്‍ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം നന്നായറിയുന്നവരുടെ മുന്നില്‍ ഈ പദ്ധതി പാളിപ്പോയി എന്നതാണ്‌ യാഥാര്‍ത്ഥ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.