Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു ഭീകരാക്രമണം നടത്തിയത്‌ വ്യക്തമായ പദ്ധതി തയ്യാറാക്കി ശരിയായ പരിശീലനം നേടിയവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 09:13 pm IST
inIndia

ന്യൂദല്‍ഹി: ഒരു പതിറ്റാണ്ടിന്‌ ശേഷം സാംബയിലെ ഇന്ത്യന്‍ സൈന്യത്തെ ഭീകരര്‍ ആക്രമിച്ചത്‌ രാജ്യാന്തര അതിര്‍ത്തി ലംഘിച്ചാണെന്നും അത്‌ ഗൗരവകരമായ പ്രകോപനം ഉണ്ടാക്കാനാണെന്നും വ്യക്തമായി. യൂണിറ്റ്‌ ഓഫീസര്‍മാരുടെ കുടുംബാംഗങ്ങള്‍ മരണത്തില്‍ നിന്നും തലനാരിഴയ്‌ക്ക്‌ രക്ഷപ്പെടുകയായിരുന്നെന്ന്‌ സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയായിരുന്നു. ഭീകരര്‍ക്ക്‌ ലഭിച്ച കൃത്യമായ പരിശീലനവും രഹസ്യവിവരങ്ങളും പുറകില്‍ ഒരു സൈനിക ശക്തിയുണ്ടെന്നതിന്‌ തെളിവാണ്‌. ഓഫീസേഴ്സ്‌ മെസ്സിലുണ്ടായിരുന്ന നിരവധി ഓഫീസര്‍മാരുടെ കുടുംബാംഗങ്ങളെയും അവര്‍ ലക്ഷ്യമിട്ടിരുന്നു. പ്രത്യേകിച്ചും ഭീകരരുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ട ലെഫ്റ്റനന്റ്‌ കേണല്‍ ബിക്രംജിത്‌ സിംഗിന്റെ ഭാര്യയെ.

ഭീകരര്‍ കൃത്യമായും 16 കാവല്‍റി യൂണിറ്റിനെ ലക്ഷ്യമിട്ടാണ്‌ എത്തിയതെന്ന്‌ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. കാരണം പ്രദേശത്തെ മറ്റേതൊരു സൈനിക യൂണിറ്റിനെക്കാളും കൂടുതല്‍ കരുത്തും ആക്രമണ സ്വഭാവവും പ്രകടിപ്പിക്കുന്ന യൂണിറ്റാണിത്‌. കത്വാ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച ശേഷം മെസ്സിലേക്ക്‌ പോകുന്ന സാംബ സൈനിക യൂണിറ്റിന്റെ അടഞ്ഞ ഗേറ്റ്‌ ലക്ഷ്യമാക്കി ഭീകരര്‍ കുതിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്‌ക്ക്‌ ഒരു സൈനിക ക്യാമ്പും ഭീകരര്‍ ആക്രമിച്ചിട്ടില്ലാത്തതിനാല്‍ ഇവിടെ സുരക്ഷ കുറവായിരുന്നു. ഒരേ ഒരു കാവല്‍ക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സൈനികനെ വെടിവച്ചു വീഴ്‌ത്തിയ ഭീകരര്‍ മതില്‍ ചാടിക്കടന്ന്‌ മെസ്സിന്റെ അടുക്കള ഭാഗത്തേക്ക്‌ പ്രവേശിച്ച്‌ ആയുധധാരിയല്ലാതിരുന്ന ഒരു സഹായിയെയും കൊലപ്പെടുത്തി. രാവിലെ 7.30ന്‌ ഭാര്യയോടും എട്ടുവയസ്സുള്ള മകളോടും ഒപ്പം മെസ്സിലേക്ക്‌ വന്ന ലെഫ്റ്റനന്റ്‌ കേണല്‍ സിംഗിന്റെ വയറ്റിലേക്ക്‌ ഭീകരര്‍ തുരുതുരെ നിറയൊഴിക്കുകയായിരുന്നു. നിരായുധനായിരുന്ന സൈനിക ഉദ്യോഗസ്ഥന്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭാര്യയുടെ ഏതാനും മീറ്റര്‍ അപ്പുറത്ത്‌ വെടിയേറ്റുവീണ്‌ മരിച്ചു. ഇവരുടെ മകള്‍ ഏതാനും നിമിഷം മുമ്പ്‌ സ്കൂളിലേക്ക്‌ പോയതിനാല്‍ ദാരുണമായ ആ കാഴ്ചയ്‌ക്ക്‌ സാക്ഷിയാകേണ്ടി വന്നില്ല.

മതവചനങ്ങള്‍ ഉറക്കെ ആക്രോശിച്ചു കൊണ്ട്‌ ആക്രമണകാരികള്‍ മെസ്സിന്റെ മുകള്‍ നിലയിലേക്ക്‌ ഓടിക്കയറി. അവിടെയെത്തിയ ഭീകരര്‍ ഓഫീസര്‍മാരുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്ന മുറികള്‍ക്കുള്ളിലേക്ക്‌ തള്ളിക്കയറിയെന്ന്‌ അധികൃതര്‍ പറഞ്ഞു. വിവരം അറിഞ്ഞയുടന്‍ പ്രദേശത്തുണ്ടായിരുന്ന സിഖ്‌, ആസാം റെജിമെന്റുകളിലെ രണ്ട്‌ ഇന്‍ഫന്‍ട്രി യൂണിറ്റുകളുടെ ദ്രുതകര്‍മ സേന അവിടം വളഞ്ഞു. 9-ാ‍ം പാരാ കമാന്റോകളുടെ ട്രൂപ്പിനെക്കൂടി വിളിച്ചുവരുത്തി.

കാശ്മീര്‍ താഴ്‌വര അശാന്തമാണെന്ന്‌ വരുത്താനായിട്ടാണ്‌ ഈ അപ്രതീക്ഷിത ആക്രമണമെന്ന്‌ വ്യക്തമാണ്‌. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്‌ക്ക്‌ ജമ്മു മേഖലയിലെ സൈനികത്താവളത്തിന്‌ നേരെ ഇത്രയും വലിയൊരു ഭീകരാക്രമണം ഉണ്ടായിട്ടില്ല. ദക്ഷിണ കാശ്മീരിന്‌ പുറത്ത്‌ പത്താന്‍കോട്ട്‌ വരെയുള്ള മുഴുവന്‍ ജമ്മു മേഖലയിലും ഭീകരാക്രമണം വര്‍ധിപ്പിക്കാനുള്ള പദ്ധതിയായിരുന്ന ഇതെന്ന്‌ ലഭ്യമായ വിവരം സൂചിപ്പിക്കുന്നതായി സൈനികവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടു മാസത്തിനിടയ്‌ക്ക്‌ പീര്‍ പഞ്ജാള്‍ മേഖലയുടെ ദക്ഷിണഭാഗത്ത്‌ നുഴഞ്ഞു കയറ്റ ശ്രമം വര്‍ധിച്ചിട്ടുണ്ട്‌. ഇതില്‍ സുരാന്‍കോട്ട്‌, മെന്തര്‍ സെക്ടറില്‍ രണ്ട്‌ പ്രധാന നുഴഞ്ഞു കയറ്റം നടന്നിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.