Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനാധിപത്യപരമായ നിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 08:56 pm IST
in Vicharam

വോട്ടിംഗ്‌യന്ത്രത്തില്‍ ഒരു പൗരന്‌ നിഷേധവോട്ടും രേഖപ്പെടുത്താനുള്ള ബട്ടണ്‍ സജ്ജീകരിക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ നിര്‍ദ്ദേശിക്കുന്ന സുപ്രീംകോടതി വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇടം നേടുന്ന വിധിയായി വിശേഷിക്കപ്പെടുന്നു. വോട്ട്‌ ചെയ്യാനുള്ള അവകാശം മൗലികാവകാശമാണെന്ന പോലെതന്നെ നിഷേധവോട്ട്‌ രേഖപ്പെടുത്താനുള്ള അവകാശവും ഒരു പൗരന്റെ മൗലികാവകാശമാണെന്നാണ്‌ കോടതി വിശദീകരണം. ഈ വിധിക്ക്‌ പരമാവധി പ്രചാരണം നല്‍കണമെന്നും വരുന്ന തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ വോട്ടിംഗ്‌യന്ത്രത്തില്‍ നിഷേധവോട്ട്‌ രേഖപ്പെടുത്താനുള്ള ബട്ടണ്‍ സജ്ജീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഈ വിധി തെരഞ്ഞെടുപ്പ്‌ സംശുദ്ധവും കാര്യക്ഷമവുമാക്കുമെന്നും യോഗ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍നിന്നും പാര്‍ട്ടികളെ പിന്തിരിപ്പിക്കുമെന്നുമാണ്‌ പ്രതീക്ഷ. ഒരു സ്ഥാനാര്‍ത്ഥിയെ വേണമോ വേണ്ടയോ എല്ലാവരെയും നിരസിക്കണോ എന്നും തീരുമാനിക്കാനുള്ള അവസരം ഇതോടെ വോട്ടര്‍ക്ക്‌ ലഭ്യമാകും. ഈ വിധിയെ അണ്ണാ ഹസാരെ, അരവിന്ദ്‌ കേജ്‌രിവാള്‍, ബിജെപി പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിരിക്കുകയാണ്‌. സിപിഐ-സിപിഎം വിരുദ്ധ ചേരിയിലാണ്‌. ഈ നിര്‍ദ്ദേശം നടപ്പില്‍ വരികയാണെങ്കില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ ആദര്‍ശശുദ്ധിയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നിര്‍ബന്ധിതമാകുകയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്ഥാനാര്‍ത്ഥികളാകാന്‍ മടി കാണിക്കുകയൂം ചെയ്യും എന്നാണ്‌ പ്രതീക്ഷ.

ഒരു വോട്ടറിന്‌ എല്ലാ സ്ഥാനാര്‍ത്ഥികളെയും നിരസിക്കാമെന്ന്‌ വരുമ്പോള്‍ ജനതാല്‍പര്യമാണ്‌ സംരക്ഷിക്കപ്പെടുക. ജനാധിപത്യം എന്നു പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ തീരുമാനം എടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണല്ലോ. ജനാധിപത്യ ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഈ വിധിയെപ്പറ്റി വോട്ടര്‍മാരെ ബോധവല്‍ക്കരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു. ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാതിരിക്കാനും ഈ വിധി നിര്‍ണായകമാകും. ആരെ തെരഞ്ഞെടുക്കണമെന്ന്‌ നിശ്ചയിക്കാനുള്ള അവകാശം ഭരണഘടന നല്‍കിയ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശമാണ്‌. ബിജെപി വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ ഉയരുന്ന മറ്റൊരു അഭിപ്രായം ജുഡീഷ്യറി എക്സിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും അധികാരങ്ങള്‍ കയ്യടക്കുന്നു എന്നാണ്‌. ഈ വിഷയം യഥാര്‍ത്ഥത്തില്‍ ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണെങ്കിലും അവര്‍ സ്വന്തം താല്‍പര്യം സംരക്ഷിക്കുവാന്‍ ജാഗരൂകരാകുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കി ‘വോട്ടിന്‌ പണം’ എന്ന തത്വം നടപ്പാക്കി വിജയം വരിക്കുന്നു. ജനാധിപത്യ പ്രക്രിയയെ സംശുദ്ധമാക്കാനും കാര്യക്ഷമമാക്കാനും ഇത്‌ തീര്‍ച്ചയായും സഹായകരമാകുന്നത്‌ ഒരു മണ്ഡലത്തില്‍ ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയെ വേണമോ, വേണ്ടയോ, നിരസിക്കണോ എന്ന അവകാശം വോട്ടറിന്‌ ഒരു ബട്ടണ്‍ അമര്‍ത്തുകവഴി ലഭ്യമാകുന്നു എന്നതിലൂടെയാണ്‌. വോട്ടര്‍മാര്‍ എല്ലാവരെയും നിരസിക്കുന്ന അവസ്ഥയുണ്ടായാല്‍ പുതിയ തെരഞ്ഞെടുപ്പ്‌ വേണ്ടിവരുമോ മുതലായ ചോദ്യങ്ങള്‍ ഈ വിഷയത്തെ സങ്കീര്‍ണമാക്കുന്നുണ്ട്‌.

പിയുസിഎല്‍ നല്‍കിയ അപ്പീലിലാണ്‌ സുപ്രീംകോടതി വിധി. ജനാധിപത്യ പ്രക്രിയയെ സംശുദ്ധവും കാര്യക്ഷമവുമാക്കും എന്ന്‌ പറയുമ്പോള്‍തന്നെ ഈ പ്രക്രിയ സങ്കീര്‍ണമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്‌. രാഷ്‌ട്രീയരംഗം അഴിമതിയില്‍ മുങ്ങിയപ്പോള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശത്തിന്‌ വേണ്ടിയും മുറവിളി ഉയര്‍ന്നിരുന്നല്ലോ. വരാന്‍ പോകുന്ന അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇൗ‍ രീതി നടപ്പാക്കണമെന്നും സുപ്രീംകോടതി ഇലക്ഷന്‍ കമ്മീഷനോട്‌ നിര്‍ദ്ദേശിച്ചുകഴിഞ്ഞു. അന്‍പത്‌ ശതമാനം നിഷേധവോട്ടാണെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തേണ്ടിവരും. ഈ ആശയം വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമോ എന്ന ഭീതി അസ്ഥാനത്താകുന്നത്‌ തീരുമാനം എടുക്കാനുള്ള അവരുടെ മൗലികാവകാശം അവര്‍ പ്രാവര്‍ത്തിമാക്കുന്നു എന്നതിനാലാണ്‌. ആരെ വേണം, വേണ്ട എന്ന്‌ തീരുമാനിക്കാനുള്ള അവകാശം ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ലാണ്‌. നിലവിലെ തെരഞ്ഞെടുപ്പില്‍ പണക്കൊഴുപ്പും കണ്ടാണ്‌ സ്ഥാനാര്‍ത്ഥിയുടെ കഴിവോ സ്വഭാവമഹിമയോ നോക്കിയല്ല തെരഞ്ഞെടുപ്പ്‌ പ്രക്രിയ. ഈ വിധി പ്രാവര്‍ത്തികമായാല്‍, ജനങ്ങള്‍ അതിനോട്‌ ആത്മാര്‍ത്ഥമായി സഹകരിച്ചാല്‍ ക്രിമിനലുകളെ ഒഴിവാക്കി രാഷ്‌ട്രീയരംഗം സംശുദ്ധമാക്കാനും അഴിമതിരഹിത ഭരണം ലഭ്യമാകാനും സാധ്യതയൊരുങ്ങും. അതേസമയം, വന്‍ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിവെക്കുന്ന ഈ വിധിയുടെ പ്രായോഗികവശം വ്യാപകമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

പുതിയ വാര്‍ത്തകള്‍

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.