Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസിന്റെ മോദിപ്പേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2013, 09:28 pm IST
inVicharam

ഇന്ദിരാ കോണ്‍ഗ്രസ്‌ വിദേശ വനിതയുടെ കൈപ്പിടിയില്‍ ഒതുങ്ങുകയും മന്‍മോഹനെയും കോണ്‍ഗ്രസിനെയും മോദിപ്പേടി പിടികൂടുകയും ചെയ്തിരിക്കുമ്പോള്‍ കേന്ദ്ര ഭരണകൂടത്തിന്‌ സമനില തെറ്റിയിരിക്കുന്നു. ഭരണം നിലനിര്‍ത്താനുള്ള വെപ്രാളത്തില്‍ അവര്‍ രാജ്യസ്നേഹവും രാഷ്‌ട്ര സുരക്ഷയും അവഗണിക്കുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. മോദി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയം കാരണം അവരുടെ സമനില തെറ്റുന്നു. നരേന്ദ്രമോദിയെ ഗുജറാത്ത്‌ ഭരണത്തില്‍ നിന്ന്‌ പുറത്താക്കാന്‍ വേണ്ടി പാക്കിസ്ഥാന്‍ ഭീകരരെ സഹായിക്കാന്‍ വരെ കേന്ദ്രഭരണകൂടം തയ്യാറായിരിക്കുന്നു. ഭരണസ്വാധീനവും സിബിഐയെയും ഉപയോഗിച്ചും മോദിയെ കുടുക്കാനുള്ള ശ്രമങ്ങളൊന്നും വിജയം കാണുന്നില്ല. അപ്പോള്‍ പിന്നെ മുസ്ലിം ഭീകരരെ ഉപയോഗിച്ചെങ്കിലും മോദിയെ നേരിടാനാകുമോ എന്ന ശ്രമത്തിലാണ്‌ മന്‍മോഹന്‍സിംഗ്‌ ഭരണകൂടം. അതില്‍ ചിലതാണ്‌ 2002 ലെ ഗുജറാത്ത്‌ കലാപത്തിന്റെ യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ചുള്ള പ്രചാരണവും ഇസ്രത്ത്‌ ജഹാന്റെയും കൂട്ടുപ്രതികളുടെയും ഏറ്റുമുട്ടല്‍ സംഭവം ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചരണവും. അവരുടെ ഇത്തരം ശ്രമങ്ങള്‍ക്ക്‌ അവരില്‍നിന്ന്‌ ഓശാരം പറ്റുന്ന ചില പത്രമാധ്യമങ്ങളുടേയും കൂട്ടുണ്ട്‌.

പാക്കിസ്ഥാന്‍ പട്ടാളം ഇന്ത്യയില്‍ അതിക്രമിച്ചു കടന്ന്‌ നമ്മുടെ സുരക്ഷാഭടന്മാരെ കൊല്ലുന്നതും മൃതശരീരങ്ങളെ അവഹേളിക്കുന്നതും ഭടന്മാരുടെ തല അറുത്തെടുത്ത്‌ കൊണ്ടുപോകുന്നതും മന്‍മോഹന്‍ ഭരണകൂടത്തിന്‌ ഒരു പ്രശ്നമേയല്ല. അവരുടെ ഒന്നാം നമ്പര്‍ ശത്രു നരേന്ദ്രമോദിയും ബിജെപിയുമാണ്‌. മോദിയെ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ഗുജറാത്ത്‌ പോലീസ്‌ ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കിയിട്ടുള്ളത്‌. സിബിഐയെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്‌. ഇസ്രത്ത്‌ ജഹാനും കൂട്ടാളികളും രണ്ട്‌ പാക്‌ ഭീകരര്‍ക്ക്‌ ഒപ്പം ഗുജറാത്തില്‍ എത്തിയിട്ടുണ്ടെന്ന്‌ ഗുജറാത്ത്‌ പോലീസിന്‌ വിവരം നല്‍കിയത്‌ മന്‍മോഹന്‍ സര്‍ക്കാരിന്റെ തന്നെ രഹസ്യാന്വേഷണ വിഭാഗമാണ്‌. ഈ ഭീകരവാദികളെ ഗുജറാത്ത്‌ പോലീസ്‌ സ്വീകരിച്ച്‌ കുടിയിരുത്തണമെന്നാണോ മന്‍മോഹനും സിബിഐയും പറയുന്നത്‌. ഇസ്രത്ത്‌ ജഹാന്‍ പാക്‌ ഭീകരവാദികളുമായി കൂട്ടുകൂടിയത്‌ എന്തിനെന്നും എങ്ങനെയെന്നും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പറയേണ്ടതുണ്ട്‌. മുസ്ലിം ഭീകരര്‍ പാര്‍ലമെന്റ്‌ ആക്രമിച്ചപ്പോള്‍ ധീരസേനാനികള്‍ കേന്ദ്രമന്ത്രിമാരേയും പാര്‍ലമെന്റ്‌ അംഗങ്ങളെയും സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു രക്ഷിച്ചു. എന്നാല്‍ പാക്‌ ഭീകരവാദികളും ഇസ്രത്തും കൂടി ഗുജറാത്ത്‌ അസംബ്ലി ആക്രമിച്ച്‌ മോദിയേയും ജനപ്രതിനിധികളെയും ആക്രമിച്ചു നശിപ്പിച്ചാലും സന്തോഷമേയുളളൂ എന്നതാണോ കേന്ദ്രഭരണകൂടത്തിന്റെയും അവര്‍ ദുരുപയോഗം ചെയ്യുന്ന സിബിഐയുടേയും നിലപാട്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

മോദിയെ ക്രൂശിക്കാന്‍ ശ്രമിക്കുന്നതിന്‌ മുമ്പ്‌ എത്രയെത്ര കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരെ മന്‍മോഹന്‍ ക്രൂശിക്കേണ്ടതായിരുന്നു. ഔദ്യോഗിക സ്ഥിതിവിവരകണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകുന്നതാണ്‌. 2002-2007 കാലഘട്ടത്തില്‍ മാത്രം ആകെ 440 ആകസ്മിക ഏറ്റുമുട്ടല്‍ വധങ്ങള്‍ ഇന്ത്യയില്‍ നടന്നതായാണ്‌ കണക്ക്‌. ഇതില്‍ നാലെണ്ണം മാത്രമാണ്‌ ഗുജറാത്തില്‍ നടന്നിട്ടുള്ളത്‌. ഉത്തര്‍പ്രദേശില്‍ 231 ഉം രാജസ്ഥാനില്‍ 33 ഉം ദല്‍ഹിയില്‍ 26 ഉം ഏറ്റുമുട്ടല്‍ വധം ഈ കാലയളവില്‍ നടന്നിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. 440 സംഭവങ്ങളില്‍ വെറും നാല്‌ മാത്രം നടന്ന ഗുജറാത്തിലെ പോലീസുകാര്‍ക്ക്‌ എതിരെയും മോദിക്കെതിരേയും കേസെടുക്കാന്‍ വെപ്രാളം കാട്ടുന്ന കേന്ദ്ര സര്‍ക്കാരും സിബിഐയും 231 ഏറ്റുമുട്ടല്‍ വധം നടന്ന ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിക്കെതിരെയും 26 സംഭവങ്ങള്‍ നടന്ന ദല്‍ഹി മുഖ്യമന്ത്രിക്കെതിരെയും നടപടി എടുക്കാത്തത്‌ എന്തുകൊണ്ട്‌? എന്തുകൊണ്ട്‌ വെറും നാല്‌ സംഭവങ്ങള്‍ മാത്രം നടന്ന ഗുജറാത്തിനെമാത്രം ലക്ഷ്യം വെക്കുന്നു. മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ നടന്ന മിക്കവാറും ഏറ്റുമുട്ടല്‍ വധങ്ങള്‍ സാധാരണ കുറ്റവാളികള്‍ക്ക്‌ എതിരെയായിരുന്നുവെങ്കില്‍ ഇസ്രത്ത്‌ ജഹാന്റെയും അവരുടെ പാക്‌ കൂട്ടുകാരുടേയും വധങ്ങള്‍ രാഷ്‌ട്ര സുരക്ഷയ്‌ക്കുവേണ്ടിയായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ തന്നെ രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്‌ നിര്‍ദ്ദേശപ്രകാരവും ആയിരുന്നുവെന്ന കാര്യം ഓര്‍ക്കണം. ഭീകരാക്രമണത്തില്‍നിന്ന്‌ സംസ്ഥാനം രക്ഷപ്പെട്ടതില്‍ ആശ്വസിക്കുകയല്ല ഭീകരര്‍ മരിച്ചതില്‍ ദുഃഖമാണ്‌ മന്‍മോഹന്‍ ഭരണകൂടത്തിന്‌ ഉള്ളത്‌.

ഇസ്രത്ത്‌ ജഹാന്റെയും കൂട്ടുകാരന്റേയും കൂടെ കൊല്ലപ്പെട്ട ജിഷാന്‍ ജോഹര്‍, അംജത്ത്‌ അലി റാണ എന്നീ രണ്ടുപേര്‍ എവിടുത്തുകാരനാണെന്നോ അവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നോ കേന്ദ്രസര്‍ക്കാരും സിബിഐയും അന്വേഷിച്ചിട്ടില്ലത്രെ. സംഭവം നടന്ന്‌ പത്ത്‌ വര്‍ഷത്തിനുശേഷം ഇപ്പോള്‍ അന്വേഷിക്കാന്‍ പോകുകയാണെന്നാണ്‌ കേസ്‌ നടന്നുകൊണ്ടിരിക്കുന്ന കോടതിയില്‍ സിബിഐ ബോധിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ ഇസ്രത്ത്‌ ജഹാന്‍ ലഷ്ക്കറെ തൊയിബയുടെ ചാവേറാണെന്ന കാര്യം ഹെഡ്ലിയുടെ മൊഴിയില്‍ ഉണ്ടെന്ന കാര്യം 10-06-2010 ന്‌ യുഎസ്‌ എംബസിയിലെ ലീഗല്‍ അറ്റാഷെ ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോവിനെ അറിയിച്ചിരുന്നു. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ്‌ കേന്ദ്രഭരണകൂടത്തിന്റെ നീക്കം. രാഷ്‌ട്രതാല്‍പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഇവര്‍ക്കൊക്കെ എത്രത്തോളം താല്‍പര്യമുണ്ടെന്ന്‌ ഈ ഒറ്റസംഭവം കൊണ്ടുതന്നെ വ്യക്തമാകുന്നതാണ്‌. പാക്‌ ഭീകരരുടേയും അവരുടെ കൂട്ടാളികളായ ഇസ്രത്തിന്റെയും ജീവന്‌ ഇത്രയും വില കല്‍പിക്കുന്ന ഭരണകൂടം നമ്മുടെ ജവാന്മാരുടെ ജീവന്‌ കല്‍പിക്കുന്ന വില എത്രത്തോളമുണ്ടെന്ന്‌ ചിന്തിച്ചിട്ടുണ്ടോ?

മോദി വിരുദ്ധരുടെ മറ്റൊരു തുറുപ്പ്‌ ചീട്ടാണ്‌ ഗുജറാത്ത്‌ കലാപം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം. ഇക്കാര്യത്തിലും സത്യസന്ധമായ വിശകലനം നടത്തിയാല്‍ പ്രതിക്കൂട്ടിലാകുന്നത്‌ കോണ്‍ഗ്രസും കൂട്ടുകാരും തന്നെ. ഇന്ത്യയില്‍ നടന്ന ഒരേയൊരു വര്‍ഗീയ ലഹള 2002 ല്‍ ഗുജറാത്തില്‍ നടന്നതാണെന്ന്‌ തോന്നും മോദിപ്പേടിക്കാരുടെ ജല്‍പനങ്ങള്‍ കേട്ടാല്‍. ഔദ്യോഗിക കണക്കുകള്‍ തന്നെ ഇത്തരം പ്രചാരണങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കും. ഇന്ത്യയില്‍ നടന്ന വര്‍ഗീയ ലഹളകളുടെ കണക്ക്‌ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകുന്നതാണ്‌. വര്‍ഗീയ ലഹളകള്‍ നടക്കുന്നത്‌ വര്‍ധിച്ച മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലാണ്‌. മറ്റൊന്ന്‌ 99 ശതമാനം വര്‍ഗീയ ലഹളകളും നടന്നത്‌ കോണ്‍ഗ്രസും കൂട്ടുകാരും ഭരിക്കുന്ന കാലയളവിലാണ്‌. ഗുജറാത്ത്‌ കോണ്‍ഗ്രസ്‌ ഭരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഏറ്റവും കൂടുതല്‍ വര്‍ഗീയ ലഹളകള്‍ നടന്നിട്ടുള്ളത്‌. അവിടെ 21 ശതമാനം മുസ്ലിങ്ങള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. മോദി ഗുജറാത്ത്‌ മുഖ്യമന്ത്രി ആകുന്നതിന്‌ മുമ്പുവരെ ഗുജറാത്തില്‍ വര്‍ഷംപ്രതി മൂന്നും നാലും വര്‍ഗീയ ലഹളകള്‍ നടന്നിരുന്നു. കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാര്‍ ഈ ലഹളകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കാറില്ല. ഗുജറാത്തില്‍ 1947 ന്‌ ശേഷം ഇതുവരെ 300 ല്‍ പരം ലഹളകള്‍ നടന്നിട്ടുണ്ടെന്നാണ്‌ കണക്ക്‌. എന്നാല്‍ മോദി ഭരണത്തില്‍ 2002 ല്‍ നടന്ന ലഹളയ്‌ക്കുശേഷം ഒരൊറ്റ വര്‍ഗീയ ലഹളപോലും നടന്നിട്ടില്ല. അന്നത്തെ ലഹളയുടെ കാരണക്കാര്‍ മുസ്ലിം വര്‍ഗീയവാദികള്‍ ആണുതാനും. 59 നിരപരാധികളായ ഹിന്ദുയുവാക്കളെ തീവണ്ടിയില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ചുട്ടുകൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു ലഹളയുടെ തുടക്കം.

വര്‍ഷം പ്രതി മൂന്നും നാലും വര്‍ഗീയ ലഹളകള്‍ നടന്നിരുന്ന ഗുജറാത്തില്‍ മോദി ഭരണത്തില്‍ 2002 ന്‌ ശേഷം ലഹളകള്‍ നടക്കാത്തത്‌ എന്തുകൊണ്ട്‌? മറ്റ്‌ സംസ്ഥാനങ്ങളില്‍ വര്‍ഗീയ ലഹളകള്‍ തുടര്‍ക്കഥയാകുന്നത്‌ എന്തുകൊണ്ട്‌? 2012 ല്‍ മാത്രം ഉത്തര്‍പ്രദേശില്‍ അഞ്ച്‌ വര്‍ഗീയ ലഹളകളാണ്‌ നടന്നത്‌. മോദി വിരുദ്ധര്‍ ഇതേപ്പറ്റി മിണ്ടാത്തത്‌ എന്തുകൊണ്ട്‌? എന്തുകൊണ്ടാണ്‌ ഗുജറാത്തില്‍ വര്‍ഗീയ ലഹളകള്‍ ആവര്‍ത്തിക്കാത്തതും മറ്റു പല സംസ്ഥാനങ്ങളിലും വര്‍ഗീയ ലഹളകള്‍ പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നുവരുന്നതും? എല്ലാ മുസ്ലിങ്ങളും ഭീകരവാദികളോ ലഹള പ്രേമികളോ അല്ല എന്നതാണ്‌ സത്യം. ഏതാനും മതഭ്രാന്തന്മാര്‍ സായുധരായി സംഘടിച്ച്‌ നിരായുധരും നിസ്സഹായരുമായ പാവങ്ങളെ കൊന്നൊടുക്കുമ്പോള്‍ ഭരണകൂടം കൈയും കെട്ടിയിരിക്കുന്നത്‌ ലഹളക്കാര്‍ക്ക്‌ പ്രചോദനമാകുന്നു എന്നതാണ്‌ സത്യം. കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലഹളകള്‍ തുടര്‍ക്കഥയാകുന്നതും അതുകൊണ്ടുതന്നെ.
നരേന്ദ്രമോദി മുസ്ലിം വിരുദ്ധനാണെന്ന്‌ പറയുന്നവര്‍ വിശദീകരണം നല്‍കേണ്ടുന്ന ഒരു വസ്തുതയുണ്ട്‌. കഴിഞ്ഞ ഗുജറാത്ത്‌ അസംബ്ലി തെരഞ്ഞെടുപ്പില്‍ മുസ്ലിം ഭൂരിപക്ഷ വോട്ടര്‍മാരുള്ള 18 അസംബ്ലി മണ്ഡലങ്ങളില്‍ 12 ലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാന്‍ കാരണമായത്‌ അവിടുത്തെ മുസ്ലിങ്ങള്‍ മോദി വിരുദ്ധരായത്‌ കൊണ്ടാണോ? അവിടുത്തെ മുസ്ലിങ്ങള്‍ മോദി ഭരണത്തില്‍ സമാധാനവും സുരക്ഷയും അനുഭവിക്കുന്നുവെന്നും കപടന്മാര്‍ പുറം ലോകത്ത്‌ പ്രചരിപ്പിക്കുന്നതല്ല ഗുജറാത്തിലെ യഥാര്‍ത്ഥ വസ്തുതയെന്നും വെളിവാക്കുന്നില്ലേ ഈ തെരഞ്ഞെടുപ്പ്‌ ഫലം. കോണ്‍ഗ്രസും കൂട്ടുകാരും ഭരണം നടത്തുന്നിടത്ത്‌ 2012 ലും വര്‍ഗീയ ലഹളകള്‍ നിര്‍ബാധം തുടരുമ്പോള്‍ മോദി ഭരണത്തില്‍ 2002 ന്‌ ശേഷം ലഹളകള്‍ ഉണ്ടാവാതിരിക്കാന്‍ കാരണമെന്ത്‌. 2002 ല്‍ നടന്ന ലഹളയുടെ പേരില്‍ മോദിക്കെതിരെ കുരച്ചു ചാടുന്നവര്‍ കഴിഞ്ഞമാസം ജമ്മുകാശ്മീരില്‍ ഹിന്ദുക്കള്‍ക്ക്‌ എതിരെ നടന്ന ലഹളയ്‌ക്ക്‌ നേതൃത്വം കൊടുത്ത ജമ്മുകാശ്മീര്‍ മന്ത്രി സജ്ജദ്‌ കിച്ചിലുവിനെതിരെ ചെറുവിരല്‍ അനക്കാത്തത്‌ എന്തുകൊണ്ട്‌? ഹിന്ദുക്കള്‍ കൊല്ലപ്പെട്ടാല്‍ ഞങ്ങള്‍ക്ക്‌ എന്തുചേതം എന്നതാണോ കോണ്‍ഗ്രസിന്റെ നിലപാട്‌? അതെ എന്നതിന്‌ തെളിവാണ്‌ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്‌. സല്‍മാന്‍ ഖുര്‍ഷിദ്‌ അേ‍ വീാ‍ല ശി കിറശമഅ െ‍മേലോലിേ‍ ീ‍ള കിറശമി ങൗഹെശാെ‍ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നത്‌ ഹിന്ദുക്കളും സിഖുകാരും കൊല്ലപ്പെട്ടാല്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക്‌ “കരാളമായ സംതൃപ്തി”യാണ്‌ ഉണ്ടാവുക എന്നാണ്‌. 1984 ലെ സിഖ്‌ വിരുദ്ധ കലാപത്തില്‍ സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടിയത്രെ.

സി.രാഘവന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.