Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അസറ്റ്‌ സിഗ്നേചറിന്റെ ഉദ്ഘാടനം 25ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2013, 09:01 pm IST
inBusiness

തിരുവനന്തപുരം: കഴക്കൂട്ടത്തെ അസറ്റ്‌ സിഗ്നേചറിന്റെ ഉദ്ഘാടനവും താക്കോല്‍ദാന ചടങ്ങും 25ന്‌ വൈകിട്ട്‌ 6.30ന്‌ നടക്കും. മന്ത്രിമാരായ ഡോ.എം.കെ.മുനീര്‍, കെ.ബാബു, വി.എസ്‌.ശിവകുമാര്‍, എംഎല്‍എമാരായ വി.ശശി, എം.എ.വാഹീദ്‌ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ്‌ ആറു ടവറുകളിലായി ആധുനിക സൗകര്യങ്ങളുള്ള 408 ഡിജിറ്റല്‍ അപ്പാര്‍ട്ടുമെന്റുകളുള്‍പ്പെട്ട അസറ്റ്‌ സിഗ്നേചറിന്റെ ഉദ്ഘാടനം നടക്കുകയെന്ന്‌ അസറ്റ്‌ ഹോംസ്‌ എംഡി വി.സുനില്‍കുമാറും എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ കെ.അനില്‍വര്‍മയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അസറ്റ്‌ ഹോംസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ 28-ാ‍മത്‌ പാര്‍പ്പിട പദ്ധതിയാണ്‌ അസറ്റ്‌ സിഗ്നേചര്‍. 2.5 ഏക്കറില്‍ ആവശ്യത്തിലേറെ ഓപ്പണ്‍ സ്പെയ്സോടെ ആറു ടവറുകളിലായി നിര്‍മ്മിച്ച വന്‍കിട പാര്‍പ്പിട സമുച്ചയമാണ്‌ അസറ്റ്‌ സിഗ്നേചര്‍ എന്നും ഏറ്റവും ഉന്നതമായ ഗുണനിലവാര അംഗീകാരമായ ക്രിസില്‍ 7 സ്റ്റാര്‍ റേറ്റിംഗ്‌ ലഭിച്ച പദ്ധതിയാണ്‌ സിഗ്നേചര്‍ എന്നും സുനില്‍കുമാര്‍ പറഞ്ഞു.

ഓരോ അപ്പാര്‍ട്ടുമെന്റിലും പൊതുഏരിയകളിലും വൈഫൈ ഇന്റര്‍നെറ്റ്‌, താക്കോല്‍ ആവശ്യമില്ലാത്ത ബയോമെട്രിക്‌ പ്രവേശന സംവിധാനം, വോയ്‌പ്‌, ഡിജിറ്റല്‍ സുരക്ഷാ സിസ്റ്റം, വീഡിയോ ഡോര്‍ ഫോണ്‍, ഡിജിറ്റല്‍ കേബിള്‍ കണക്ഷന്‍, വാഹന പ്രവേശനത്തിന്‌ ഓട്ടോമാറ്റിക്‌ ഓപ്പണിംഗ്‌ തുടങ്ങിയ അതിനൂതന സൗകര്യങ്ങളുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ അസറ്റ്‌ സിഗ്നേചറിന്റെ സവിശേഷതകളാണ്‌. ഇവയ്‌ക്കുപുറമെ സ്വിമ്മിംഗ്പൂള്‍, ബാഡ്മിന്റണ്‍ കോര്‍ട്ട്‌, കുട്ടികള്‍ക്കുള്ള പാര്‍ക്ക്‌, ജോഗിംഗ്‌ ട്രാക്ക്‌, ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ട്‌, ഫാര്‍മസി, ക്ലിനിക്‌, ഹെല്‍ത്ത്‌ ക്ലബ്‌, സെന്‍ട്രലൈസ്ഡ്‌ ഗ്യാസ്‌ സപ്ലൈ, ലാന്‍ഡ്സ്കേപ്ഡ്‌ ഉദ്യാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും മഴവെള്ള സംഭരണിയും ഔഷധസസ്യത്തോട്ടവും വാട്ടര്‍ ട്രീറ്റ്മെന്റ്‌ പ്ലാന്റും മാലിന്യസംസ്കരണ സംവിധാനങ്ങളുമാണ്‌ പദ്ധതിയുടെ പരിസ്ഥിതിസൗഹൃദ സവിശേഷതകള്‍.

അസറ്റ്‌ സിഗ്നേചറിന്റെ മെയിന്റനന്‍സ്‌ ജോലികള്‍ കുടുംബശ്രീയാണ്‌ ഏറ്റെടുത്ത്‌ നടത്തുക. ബഹുനില മന്ദിരങ്ങളുടെയും ഗേറ്റ്ഡ്‌ കമ്മ്യൂണിറ്റികളുടെയും മെയിന്റനന്‍സ്‌ രംഗത്തേക്ക്‌ പ്രവേശിച്ച കുടുംബശ്രീ ഈ രംഗത്തെ പ്രവര്‍ത്തനത്തിനായി അസറ്റുമായാണ്‌ ആദ്യധാരണാപത്രം ഒപ്പുവച്ചത്‌. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബറില്‍ തിരുവനന്തപുരത്ത്‌ നടക്കും. സിഗ്നേചറിന്റെ തിരുവനന്തപുരത്തെ അടുത്ത പദ്ധതിയായി ശാസ്തമംഗലത്ത്‌ അസറ്റ്‌ ലീനിയേജ്‌ എന്ന സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്‌ പദ്ധതി ഉടന്‍ അവതരിപ്പിക്കുമെന്നും സുനില്‍കുമാര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.