Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മോശപ്പെട്ട റഫറിയിംഗ് തനിക്ക് സ്വര്‍ണമെഡല്‍ നഷ്ടപ്പെടുത്തിയെന്ന് അമിത് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2013, 11:03 pm IST
inSports

ന്യൂദല്‍ഹി: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം അമിത് കുമാര്‍ ഇന്നലെ റഫറിയിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മോശപ്പെട്ട റഫറിയിംഗും അവസാനഘട്ടങ്ങളിലെ തനിക്കെതിരായ തീരുമാനങ്ങളുമാണ് സ്വര്‍ണ മെഡല്‍ നഷ്ടപ്പെടുത്തിയതെന്ന് 55 കിലോ ഭാരമുള്ളവരുടെ ഫൈനലില്‍ ഇറാന്റെ ഹസ്സന്‍ ഫര്‍മാന്‍ റാഹിമിയോട് ഏറ്റുമുട്ടിയ അമിത് പറഞ്ഞു.

അമിത് കുമാര്‍ 1-2നാണ് റഹിമിയോട് പരാജയപ്പെട്ട് വെള്ളി മെഡല്‍ നേടിയത്. ഹംഗറിയിലെ ബുഡാപെസ്റ്റിലെ പാപ്പ ലസ്ലോ അറീനയില്‍ തിങ്കളാഴ്ചയാണ് ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം മത്സരിച്ചത്. ബുഡാപെസ്റ്റില്‍ നിന്നും ഫോണിലൂടെ സംസാരിച്ച 19കാരനായ അമിത് സ്വര്‍ണ മെഡല്‍ നഷ്ടപ്പെട്ടതിലെ നിരാശ മറച്ചു വച്ചില്ല. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യക്കാരനായ സുശീല്‍കുമാര്‍ മാത്രമാണ് 2010ല്‍ മോസ്‌കോയില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഹിമിക്കെതിരായ ഫൈനല്‍ മത്സരം കടുത്തതായിരുന്നു. തങ്ങളിരുവരും പല്ലും നഖവും ഉപയോഗിച്ച് മത്സരിച്ചു. താന്‍ കൂടുതല്‍ പ്രതിരോധിക്കുന്നതിനെയും നിഴല്‍ ഗുസ്തി നടത്തുന്നതിനെയും എതിര്‍ത്ത് റഫറി മുന്നറിയിപ്പ് നല്‍കി. ഇത് മറ്റൊരു തരത്തില്‍ ഇറാന്‍ താരത്തിന് തന്റെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു. അതോടെ അയാള്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയും ചെയ്തതായി അമിത് ചൂണ്ടിക്കാട്ടി.

ആദ്യ റൗണ്ടില്‍ താനാണ് ആദ്യ പോയിന്റ് നേടിയത്. രണ്ടാം റൗണ്ടിലാകട്ടെ രണ്ടുതവണ അയാളെ മലര്‍ത്തിയടിക്കുന്നതിന്റെ തൊട്ടരികില്‍ വരെയെത്തി. ആദ്യറൗണ്ടില്‍ തങ്ങള്‍ 1-1ന് സമനില പാലിച്ചു. അടുത്ത റൗണ്ടില്‍ നിര്‍ണായക പോയിന്റ് നല്‍കി റഫറി അയാളെ സഹായിച്ചു. താന്‍ റഹിമിയെ ആക്രമിക്കാത്തതിന് റഫറി തനിക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഒഫീഷ്യല്‍സാകട്ടെ തന്റെ നീക്കങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന് ഇറാന്‍ താരത്തിനാണ് മുന്നറിയിപ്പ് നല്‍കിയത്. രണ്ടാം റൗണ്ടിലെ മൂന്നാം മിനിട്ടില്‍ അതായത് അവസാന സമയം റഫറി അയാള്‍ക്ക് പോയിന്റ് നല്‍കിയത് തന്നെ ഏറെ ചകിതനാക്കി. മത്സരത്തിലുടനീളം ആക്രമണോത്സുകത പ്രകടിപ്പിച്ചത് താനായിരുന്നെന്ന് വളരെ വ്യക്തമായിരുന്നെന്നും അമിത് കൂട്ടിച്ചേര്‍ത്തു.

റഫറിയുടെ മുന്നറിയിപ്പുകള്‍ തന്റെ ആവേശത്തെ കെടുത്തിയെന്നും അതാണ് ഫൈനലില്‍ പിഴച്ചതെന്നും 2012 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയായ അമിത് വ്യക്തമാക്കി. 24 അംഗ ഇന്ത്യന്‍ സംഘത്തിനോടൊപ്പമുണ്ടായിരുന്ന പരിശീലകന്‍ വീരേന്ദ്രകുമാറും മത്സരത്തിനിടെ ഉണ്ടായ സംഭവങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചു. അമിത് കുമാറാണ് ആവേശകരമായ പ്രകടനം കാഴ്ചവച്ചതെന്നും അദ്ദേഹമാണ് സ്വര്‍ണ മെഡലിന് യോഗ്യനെന്നും പരിശീലകന്‍ പറഞ്ഞു.

വളരെ മികച്ച പോരാട്ടമായിരുന്നു ഫൈനലിലേത്. എന്നാല്‍ റഫറിയുടെ തീരുമാനങ്ങള്‍ നമ്മുടെ പ്രതീക്ഷകളെ തകിടം മറിച്ചു. റഹിമിക്ക് എതിരെ കഴിവുറ്റ പ്രകടനമാണ് അമിത് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ റഫറി മോശപ്പെട്ട തീരുമാനം കൈക്കൊള്ളുകയായിരുന്നു. എന്നാലും രാജ്യത്തിന് അഭിമാനമായി മാറിയ അമിതിനക്കുറിച്ച് താന്‍ ഏറെ സന്തോഷിക്കുന്നതായും കുമാര്‍ പറഞ്ഞു.

ദല്‍ഹിയിലെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ബിഷാംബര്‍ സിംഗിനോട് കിടപിടിക്കുന്നതായിരുന്നു അമിതിന്റെ പ്രകടനം. ഫൈനലില്‍ എത്തും മുമ്പ് സെമിഫൈനലില്‍ അമിത് തുര്‍ക്കിയുടെ സീസര്‍ അക്ഗുലിനെ 8-0ത്തിന് പരാജയപ്പെടുത്തി. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഏജലോ അലെസ്‌മോ എസ്‌കോബെഡോയെ 6-0ത്തിനാണ് അമിത് തകര്‍ത്തത്. മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ സോഹെയര്‍ എലോ അരക്ക്വെയെ 8-0ത്തിനും രണ്ടാം റൗണ്ടില്‍ ജപ്പാന്റെ യാസുഹിരോ ഇനാബയെ 10-2നുമാണ് പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ട് അദ്ദേഹത്തിന് ബൈ ലഭിച്ചിരുന്നു.

ഓരോ മത്സരത്തിനും മുമ്പ് തന്നെ പ്രോത്സാഹിപ്പിച്ചതിന് സുശീലിനെയും ലണ്ടന്‍ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തിനും അമിത് നന്ദി പറഞ്ഞു. അവരുടെ നല്ല വാക്കുകള്‍ തന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഓരോ മത്സരത്തിനും മുമ്പ് അവര്‍ തന്നെ പ്രോത്സാഹിപ്പിച്ചു. സെമിഫൈനലിന് മുമ്പ് അമ്മ ഷീലാ ദേവിയോടും താന്‍ അനുഗ്രഹം തേടിയിരുന്നു. അമ്മ തന്റെ പ്രകടനത്തില്‍ ഏറെ സന്തുഷ്ടയാണെന്നും ഹരിയാനയിലെ സോനിപട്ടിന് സമീപമുള്ള നഹ്‌രിയില്‍ നിന്നുമുള്ള ഗുസ്തിക്കാരന്‍ പറഞ്ഞു.

അടുത്ത കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ മത്സരങ്ങളില്‍ സ്വര്‍ണ നേടുകയാണ് ലക്ഷ്യം. ഈ മത്സരത്തിലെ നേട്ടം തന്നെ അതിന് സഹായിക്കും. തനിക്ക് ജോലി നല്‍കിയതിനും സെക്യൂരിറ്റി ഇന്‍സ്‌പെക്ടറുടെ പോസ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതിനും അമിത് ഒഎന്‍ജിസിയോട് നന്ദി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.